ഇറാനിലെ കുഴപ്പങ്ങള്‍ക്കു പിന്നില്‍ ബാഹ്യശക്തികളെന്ന് ആയത്തുല്ല അലി ഖമേനി
തെഹ്റാന്: ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നില്‍ ബാഹ്യശക്തികളാണെന്ന് ഇറാന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കാനെന്ന പേരില്‍ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടര്‍ന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ ശത്രുക്കള്‍ രാജ്യത്ത് അശാന്തി വിതയ്ക്കാന്‍ തങ്ങളുടെ പക്കലുള്ള പണം, ആയുധം, രാഷ്ട്രീയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ഇറാന് രാഷ്ട്രത്തിന്റെ ആത്മാഭിമാനവും സുരക്ഷയും പുരോഗതിയും രക്തസാക്ഷികളുടെ സ്വയംസമര്പ്പണത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ്. രാജ്യം അതിന്റെ ധീരതയുടെയും സമര്‍പ്പണത്തിന്റെയും രാജ്യത്തിലുള്ള വിശ്വാസത്തിന്റെയും കരുത്തിലാണ് ശത്രുക്കളുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കുന്നത്'- ഓദ്യോഗിക വെബസൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ തനിക്ക് പറയുവാനുണ്ടെന്നും ശരിയായ സമയത്ത് രാജ്യത്തിലെ പ്രിയപ്പെട്ട ജനങ്ങളുമായി അക്കാര്യങ്ങള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃത്തികെട്ട ശത്രുക്കള്‍ക്കെതിരായി നിലകൊള്ളാന്‍ വീടും കുടുംബവും ഉപേക്ഷിച്ച് ജീവത്യാഗം ചെയ്തവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും പരമോന്നത നേതാവ് പറഞ്ഞു.

അതിനിടെ, ഇറാനില്‍ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് പേര് കൂടി കൊല്ലപ്പെട്ടതോടെയാണിത്. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മശ്ഹദിലാണ് രാജ്യത്തെ തുടരുന്ന വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പ്രതിഷേധിച്ച് ഡിസംബര്‍ 28ന് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്തിലെ ഹസന് റൂഹാനി സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി അത് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications