കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം രാഷ്ട്രങ്ങള്‍ ഒന്നിക്കണം... യുഎസ്സിനെ വീഴ്ത്തണം... വെല്ലുവിളിച്ച് റൂഹാനി

Google Oneindia Malayalam News

Recommended Video

cmsvideo
മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെന്ന് റൂഹാനി | Oneindia Malayalam

തെഹറാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. ഉപരോധം ശക്തമായതിന് ശേഷം ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയ്‌ക്കെതിരെ പോരാടാന്‍ അദ്ദേഹം മുസ്ലീം രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. യുഎസ്സിനെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് ഹസന്‍ റൂഹാനി ഇത് വഴി. മൂന്നാം ലോക മഹായുദ്ധത്തിന് ഇറാന്‍ ഒരുക്കമാണെന്ന സൂചനയും അദ്ദേഹം നല്‍കി.

അതേസമയം സൗദി അറേബ്യയോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. റൂഹാനി. അമേരിക്ക സൗദിയെ ഉപയോഗിച്ച ശേഷം വലിച്ചെറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി ട്രംപ് ഇറാനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഉപരോധം ശക്തിപ്പെടുത്താന്‍ എല്ലാവരുടെയും പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്.

ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണം

ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണം

യുഎസ്സിനും ഇസ്രയേലിനുമെതിരെ മുസ്ലീം രാജ്യങ്ങള്‍ ഒന്നിക്കണമെന്നായിരുന്നു ഹസന്‍ റൂഹാനിയുടെ ആഹ്വാനം. അമേരിക്കയ്‌ക്കെതിരെ പോരാടി വിജയിക്കണമെങ്കില്‍ നമ്മള്‍ ഒന്നാവേണ്ടതുണ്ട്. ഇന്ന് മുസ്ലീം ലോകം ഒറ്റയ്ക്കാണ്. ഇപ്പോല്‍ മുസ്ലീങ്ങള്‍ ഒരുമിക്കേണ്ട സമയം കൂടിയാണ്. പുറത്തു നിന്നുള്ളവരെ കൂടുതല്‍ ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും ചരിത്രപരമായ വിഡ്ഢിത്തമാണെന്നും റൂഹാനി പറഞ്ഞു. ഒരുമിച്ച് നിന്നാണ് സയനിസ്റ്റുകള്‍ക്കെതിരെയും അമേരിക്കയ്‌ക്കെതിരെയും വിജയം നേടാന്‍ നമുക്ക് സാധിക്കും.

ട്രംപ് സൗദിയെ ഉപയോഗിക്കുന്നു

ട്രംപ് സൗദിയെ ഉപയോഗിക്കുന്നു

ട്രംപ് മുസ്ലീം രാജ്യങ്ങളെ തകര്‍ക്കാനാണ് സൗദിയെ ഒപ്പം കൂട്ടിയിരിക്കുന്നതെന്ന് റൂഹാനി പറഞ്ഞു. ഇത് തിരിച്ചറിയണം. അമേരിക്കയ്‌ക്കെതിരെ പടയൊരുക്കത്തിന് ഇറാന്‍ തയ്യാറാണ്. എന്നാല്‍ സൗദിയെ ഇറാന്‍ സഹോദരന്‍മാരായാണ് കാണുന്നത്. അറേബ്യന്‍ കോട്ട യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ സംരക്ഷിക്കാന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക തകര്‍ക്കാന്‍ ശ്രമിച്ച സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍ എന്നിവരെ ഇറാന്‍ എല്ലായ്‌പ്പോഴും സഹായിച്ചിട്ടുണ്ടെന്നും റൂഹാനി വ്യക്തമാക്കി.

450 മില്യണിന്റെ പദ്ധതികള്‍ വേണ്ട

450 മില്യണിന്റെ പദ്ധതികള്‍ വേണ്ട

യുഎസ്സിന് നല്‍കിയത് പോലുള്ള 450 മില്യണിന്റെ പദ്ധതികള്‍ സൗദിയില്‍ നിന്ന് ഇറാന്‍ പ്രതീക്ഷിക്കുന്നില്ല. ഒരിക്കലും നിങ്ങളെ അധിക്ഷേപിക്കാനും ഇറാന് താല്‍പര്യം. സൗദിയെ സഹോദര രാജ്യമായിട്ടാണ് കാണുന്നത്. മക്കയിലും മദീനയിലും ുള്ളവര്‍ തങ്ങളുടെ സഹോദരന്‍മാരാണെന്നും റൂഹാനി പറഞ്ഞു. എന്നാല്‍ അമേരിക്ക സൗദിയെ കാണുന്ന് പാല്‍ ചുരത്തുന്ന പശുവായിട്ടാണ്. അത് അവസാനിക്കുമ്പോള്‍ നിങ്ങളോടുള്ള ബഹുമാനവും അവര്‍ക്ക് നഷ്ടമാകുമെന്ന് റൂഹാനി പറഞ്ഞു.

ബഹുമാനിക്കാന്‍ പറയണം

ബഹുമാനിക്കാന്‍ പറയണം

സൗദിയെ ബഹുമാനിക്കാന്‍ ട്രംപിനോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ അവര്‍ നിങ്ങളെ അപമാനിച്ച് കൊണ്ടിരിക്കുമെന്നും റൂഹാനി ആരോപിച്ചു. അതേസമയം ഏഷ്യയിലെ ട്യൂമറാണ് ഇസ്രയേലെന്ന് റൂഹാനി ആരോപിച്ചു. വിദേശ രാഷ്ട്രങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ സ്ഥാപിച്ച രാജ്യമാണ് ഇസ്രയേലെന്നും അദ്ദേഹം ആരോപിച്ചു. രണ്ടാം ലോകത്തിന് ശേഷമുണ്ടായ ഈ ട്യൂമര്‍ വൈകാതെ തന്നെ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്.

റൂഹാനിയുടെ ഭയപ്പെടുത്തല്‍

റൂഹാനിയുടെ ഭയപ്പെടുത്തല്‍

റൂഹാനി പറഞ്ഞ കാര്യങ്ങളൊന്നും ഗൗരവത്തോടെയല്ലെന്നാണ് ഇറാന്‍ നല്‍കുന്ന സൂചന. അമേരിക്കയെ ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. റൂഹാനിയുടെ പ്രസ്താവനകള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നതാണെന്ന് ട്രംപ് ആരോപിച്ചു. ഇറാനില്‍ അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഇതിനെ പിന്തുണയ്ക്കുക മാത്രമാണ് റൂഹാനി ചെയ്തതെന്ന് ഇറാന്‍ ഭരണകൂടം സൂചിപ്പിക്കുന്നു. അതേസമയം ഇസ്രയേലിനെതിരായ പരാമര്‍ശത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇറാനെ വിമര്‍ശിച്ചിട്ടുണ്ട്.

ഹിമന്ത ബിശ്വ ശര്‍മ ബിജെപിക്ക് തന്ത്രങ്ങളൊരുക്കും.... മിസോറാമില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ്!!ഹിമന്ത ബിശ്വ ശര്‍മ ബിജെപിക്ക് തന്ത്രങ്ങളൊരുക്കും.... മിസോറാമില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ്!!

കോണ്‍ഗ്രസ് പ്രചാരണ വേദിയിലേക്ക് നഗ്മ..... പുതിയ രീതികള്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി!!കോണ്‍ഗ്രസ് പ്രചാരണ വേദിയിലേക്ക് നഗ്മ..... പുതിയ രീതികള്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി!!

English summary
iran against america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X