Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്റെ തിരിച്ചുവരവ് അതിവേഗം; കൊറോണയെ രാജ്യം മറികടന്നോ? ടെഹ്‌റാനില്‍ ജനത്തിരക്ക്

ടെഹ്‌റാന്‍: കൊറോണ വൈറസ് രോഗം ചൈനയ്ക്ക് ശേഷം ആദ്യം വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ രോഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍ എല്ലാം അതിജീവിച്ച് ഇറാന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. തലസ്ഥാനമായ ടെഹ്‌റാന്‍ പൂര്‍വസ്ഥിതിയിലാകുന്നു.

ടെഹ്‌റാനില്‍ ശനിയാഴ്ച മുതല്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇറാന്‍ ഇത്രവേഗം അതിജീവിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളും പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇറാന്റെ അതിവേഗമുള്ള തിരിച്ചുവരവ്. വിശദാംശങ്ങള്‍ ഇങ്ങനെ....

വാഹനങ്ങള്‍ ഓടിത്തുടങ്ങി

വാഹനങ്ങള്‍ ഓടിത്തുടങ്ങി

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. സര്‍ക്കാര്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. തലസ്ഥാനത്തെ കടകളും മറ്റു സ്ഥാപനങ്ങളും നിയന്ത്രണത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു.

വീണ്ടും സജീവം

വീണ്ടും സജീവം

ആഴ്ചകളായി അടച്ചിട്ടതായിരുന്നു ഇറാന്‍. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇറാനാണ്. ഇറാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലും മറ്റും രോഗം വ്യാപിച്ചത്. എന്നാല്‍ ഇറാന്‍ ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ്. ഗള്‍ഫില്‍ പലയിടത്തും നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടില്ല.

 ഇറാന്റെ അയഞ്ഞ പ്രതിരോധം

ഇറാന്റെ അയഞ്ഞ പ്രതിരോധം

കൊറോണ രോഗത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുത്തുന്ന വേളയില്‍ ഇറാന്റെ സാവധാനമുള്ള നീക്കം ചര്‍ച്ചയായിരുന്നു. പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ ഇളവുകളോടെ മുന്നോട്ടുപോയി. മരണം കൂടിയതോടെയാണ് ഇറാന്‍ നിയന്ത്രണം ശക്തിപ്പെടുത്തിയതും തലസ്ഥാനമുള്‍പ്പെടെയുള്ള നഗരങ്ങള്‍ അടച്ചിട്ടതും.

നിയന്ത്രണങ്ങള്‍ ബാക്കി

നിയന്ത്രണങ്ങള്‍ ബാക്കി

വീണ്ടും സജീവമാകുകയാണെങ്കിലും ടെഹ്‌റാനില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിം, റസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്. പള്ളികളും തുറന്നിട്ടില്ല. ജനക്കൂട്ടം സംഘടിക്കുന്നതിനും വിലക്കുണ്ട്. മറ്റ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു.

ഓഫീസുകള്‍ തുറന്നു

ഓഫീസുകള്‍ തുറന്നു

ടെഹ്‌റാനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. മൂന്നിലൊന്ന് ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആളുകള്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമുണ്ട്. അതേസമയം, ടെഹ്‌റാനില്‍ വാഹനങ്ങള്‍ ഓടാന്‍ അനുമതി നല്‍കിയതോടെ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

തടവുകാരുടെ കാര്യം

തടവുകാരുടെ കാര്യം

രോഗം വ്യാപിച്ച ഘട്ടത്തില്‍ ഇറാന്‍ ഒരു ലക്ഷത്തോളം തടവുകാരെ വിട്ടയച്ചിരുന്നു. ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കുകയാണ് ചെയ്തത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വളരെ കുറവാണ് എന്നാണ് വാര്‍ത്തകള്‍. ഈ സാഹചര്യത്തില്‍ തടവുകാരോട് തിരിച്ച് ഹാജരാകാന്‍ പറയുമോ എന്ന കാര്യം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+