കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ മൂന്നാക്കി തിരിച്ച് റൂഹാനി; പള്ളികള്‍ തുറക്കാന്‍ തീരുമാനം, വീണ്ടും സജീവമായി ടെഹ്‌റാന്‍

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതല്‍ വ്യാപിച്ച രാജ്യമാണ് ഇറാന്‍. മേഖലയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറാനില്‍ തന്നെ. രോഗ വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഈ പശ്ചത്തലത്തില്‍ ഘട്ടങ്ങളായി സജീവമാകാനാണ് ഇറാന്‍ തീരുമാനിച്ചിരിക്കന്നത്. ടെഹ്‌റാനിലെ സര്‍ക്കാര്‍ ഓഫീസുകളും ചില ഷോപ്പുകളും തുറക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പള്ളികള്‍ തുറക്കാനും തീരുമാനമായി. കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങളിലെ പള്ളികളാണ് തുറക്കുകയെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.

11

രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്നാക്കി തിരിച്ചു. വെള്ള, മഞ്ഞ, ചുവപ്പ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്റെയും മരണത്തിന്റെയും കണക്കുകള്‍ നോക്കിയാണ് ഈ തരംതിരിവ്. രോഗം പൂര്‍ണമായും ഇല്ലാതായ സ്ഥലങ്ങള്‍ വെള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഈ മേഖലയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് പള്ളി തുറന്നുനല്‍കും. 116 കൗണ്ടികള്‍ വെള്ള വിഭാഗത്തില്‍ വരുന്നുണ്ട്. 134 കൗണ്ടികള്‍ മഞ്ഞ വിഭാഗത്തിലും. നിന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ പ്രദേശങ്ങളില്‍ കടകളും അങ്ങാടികളും പാര്‍ക്കുകളും സജീവമായിട്ടുണ്ട്. ഏപ്രില്‍ 14ന് ശേഷം ഇറാനിലെ പ്രതിദിന മരണം 100ല്‍ താഴെ ആയത് ആശ്വാസമായിട്ടാണ് സര്‍ക്കാര്‍ കരുതുന്നത്.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. തലസ്ഥാനത്തെ കടകളും മറ്റു സ്ഥാപനങ്ങളും നിയന്ത്രണത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. ആഴ്ചകളായി അടച്ചിട്ടതായിരുന്നു ഇറാന്‍. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇറാനാണ്. ഇറാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലും മറ്റും രോഗം വ്യാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനില്‍ 60 പേരാണ് മരിച്ചത്. ഇതോടെ മരണം 5710 ആയി ഉയര്‍ന്നു. 90000 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

കൊറോണ രോഗത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുത്തുന്ന വേളയില്‍ ഇറാന്റെ സാവധാനമുള്ള നീക്കം ചര്‍ച്ചയായിരുന്നു. പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ ഇളവുകളോടെ മുന്നോട്ടുപോയി. മരണം കൂടിയതോടെയാണ് ഇറാന്‍ നിയന്ത്രണം ശക്തിപ്പെടുത്തിയതും തലസ്ഥാനമുള്‍പ്പെടെയുള്ള നഗരങ്ങള്‍ അടച്ചിട്ടതും. ജിം, റസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്. ജനക്കൂട്ടം സംഘടിക്കുന്നതിനും വിലക്കുണ്ട്. ടെഹ്‌റാനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. ആളുകള്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമുണ്ട്. രോഗം വ്യാപിച്ച ഘട്ടത്തില്‍ ഇറാന്‍ ഒരു ലക്ഷത്തോളം തടവുകാരെ വിട്ടയച്ചിരുന്നു. ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കുകയാണ് ചെയ്തത്.

രാജ്യത്തെ നാണംകെടുത്തി യുപിയിലെ ചിത്രങ്ങള്‍; തടവുകാരോ അതോ രോഗികളോ, വീഡിയോ വൈറല്‍രാജ്യത്തെ നാണംകെടുത്തി യുപിയിലെ ചിത്രങ്ങള്‍; തടവുകാരോ അതോ രോഗികളോ, വീഡിയോ വൈറല്‍

English summary
Iran allowed to reopen mosques in Corona free areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X