കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലും

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ വിജയം കാണുന്നു. അതൃപ്തികള്‍ മാറ്റിവച്ച് യുഎഇ മന്ത്രി ഇറാനുമായി ചര്‍ച്ച നടത്തി. ഒട്ടേറെ പ്രധാന കാര്യങ്ങളാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തത്. കൂടാതെ സൗദി അറേബ്യയ്ക്കും ഇറാനുമിടയില്‍ നടക്കുന്ന ഐക്യശ്രമം സംബന്ധിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.

യുദ്ധത്തിന്റെ വക്കോളമെത്തിച്ച ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. വളരെ അപൂര്‍വമായിട്ടേ ഇറാനുമായി യുഎഇ ചര്‍ച്ച നടത്താറുള്ളൂ. പുതിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

വീഡിയോ കോളില്‍ ചര്‍ച്ച

വീഡിയോ കോളില്‍ ചര്‍ച്ച

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫുമാണ് വീഡിയോ കോളില്‍ ചര്‍ച്ച നടത്തിയത്. ഗള്‍ഫ് മേഖലയെയും പശ്ചിമേഷ്യയെയും ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

മുഖ്യ ചര്‍ച്ച ഇതായിരുന്നു

മുഖ്യ ചര്‍ച്ച ഇതായിരുന്നു

പശ്ചിമേഷ്യയിലെ കൊറോണ പ്രതിസന്ധിയും ഇത് മറികടക്കാനുള്ള പദ്ധതികളും ചര്‍ച്ചയായി. ഈ വിഷയമായിരുന്നു പ്രധാന ചര്‍ച്ച. കൊറോണയെ പ്രതിരോധിക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് നീങ്ങണമെന്നും നേതാക്കള്‍ വിലയിരുത്തി. വളരെ തുറന്ന ചര്‍ച്ചയായിരുന്നുവെന്ന് ഇറാന്‍ മന്ത്രി സരീഫ് പറഞ്ഞു.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
ചര്‍ച്ചകള്‍ തുടരാനും ധാരണ

ചര്‍ച്ചകള്‍ തുടരാനും ധാരണ

ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ തുടരാനും ഇറാന്‍-യുഎഇ മന്ത്രിമാര്‍ ധാരണയായി. സൗദി അറേബ്യയും യുഎഇയും ഇറാനെ ശത്രുപക്ഷത്താണ് ഇതുവരെ നിര്‍ത്തിയിരുന്നത്. അമേരിക്കയുടെ ഗള്‍ഫിലെ പ്രധാന സഖ്യരാജ്യങ്ങളാണ് യുഎഇയും സൗദിയും.

പാകിസ്താന്റെ റോള്‍

പാകിസ്താന്റെ റോള്‍

ഇറാനും അമേരിക്കയും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ഇറാനും സൗദിയും തമ്മിലും തര്‍ക്കമുണ്ട്. ഈ സാഹചര്യമാണ് ഗള്‍ഫ് മേഖലയെ കൂടുതല്‍ പ്രതിസന്ധിലാക്കുന്നത്. അമേരിക്ക, സൗദി, യുഎഇ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് പാകിസ്താന്‍.

ഇമ്രാന്‍ ഖാന്‍ പറയുന്നു

ഇമ്രാന്‍ ഖാന്‍ പറയുന്നു

സൗദിക്കും ഇറാനുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാകിസ്താന്‍ ശ്രമം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നുവെന്നും സമാധനമുണ്ടാക്കിയത് പാകിസ്താനാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സമ്പൂര്‍ണ സമാധാനം സാധ്യമായില്ല

സമ്പൂര്‍ണ സമാധാനം സാധ്യമായില്ല

ഇറാനും സൗദിക്കുമിടയില്‍ സമ്പൂര്‍ണമായ സമാധാനം ഇതുവരെ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. വളരെ സാവധാനം മാത്രമേ ഇതുസാധ്യമാകൂ. പാകിസ്താന്‍ അതിനുള്ള ശ്രമത്തിലാണെന്നും ഇമ്രാന്‍ ഖാന്‍ അല്‍ജസീറയോട് പറഞ്ഞു.

പ്രതീക്ഷ വര്‍ധിച്ചു

പ്രതീക്ഷ വര്‍ധിച്ചു

ഗള്‍ഫ് മേഖലയിലെ അടുത്തിടെ നടന്ന ഒട്ടേറെ ദുരൂഹ ആക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ ഇറാനാണ് എന്നാണ് സൗദിയുടെയും അമേരിക്കയുടെയും ആരോപണം. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിക്കുന്നു. തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇറാന്‍-യുഎഇ പ്രതിനിധികളുടെ ചര്‍ച്ച നടന്നിരിക്കുന്നത്.

രണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ലരണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ല

അയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കിപ്പണിയുന്നു; രാമക്ഷേത്ര മാതൃകയില്‍... ചെലവ് 104 കോടിഅയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കിപ്പണിയുന്നു; രാമക്ഷേത്ര മാതൃകയില്‍... ചെലവ് 104 കോടി

English summary
Iran and UAE ministers meet; Pakistan Imran Khan says mediation continue between Saudi and Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X