Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ പരമോന്നത നേതാവിന്റെ ഖബറടക്കം പ്രഖ്യാപിച്ചു; 132 ദിവസത്തിന് ശേഷം, മഷ്ഹദില്‍ ജൂലൈ 9ന്

തെഹ്‌റാന്‍: ഇറാന്‍ ആത്മീയ നേതാവ് അയത്തുല്ല അലി ഖാംനഇയുടെ ഖബറടക്കം പ്രഖ്യാപിച്ചു. ജൂലൈ 9ന് മഷ്ഹദിലാണ് അന്ത്യകര്‍മങ്ങള്‍ നടക്കുക. കൊല്ലപ്പെട്ട് നാലര മാസം ആകുമ്പോഴാണ് സംസ്‌കാരം എന്നത് എടുത്തു പറയണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഫെബ്രുവരി 28ന് തെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിലാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്.

വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍
വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍

രക്തസാക്ഷികളാകുന്ന ഇമാമുമാരുടെ അന്ത്യ കര്‍മങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സമിതിയാണ് അലി ഖാംനഇയുടെ സംസ്‌കാര തിയ്യതി തീരുമാനിച്ചത്. അഞ്ച് ദിവസത്തെ കര്‍മങ്ങളും വിവിധ സര്‍ക്കാര്‍ നടപടിക്രമങ്ങളും നടത്തിയ ശേഷമാകും സംസ്‌കാരം. തെഹ്‌റാന്‍, ഖും, മഷ്ഹദ് എന്നീ നഗരങ്ങളിലാണ് അന്ത്യകര്‍മങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുക.

iran supreme leader funeral date release

ജൂലൈ 4ന് ചടങ്ങുകള്‍ തുടങ്ങി ജൂലൈ 9ന് ഖബറടക്കം നടത്തുന്ന രീതിയിലാണ് ക്രമീകരണം. മഷ്ഹദിലെ ഇമാം റസാ പുണ്യ കേന്ദ്രത്തിലായിരിക്കും സംസ്‌കാരം. തെഹ്‌റാനിലെ ഇമാം ഖുമൈനി മുസല്ലയില്‍ നിന്ന് പ്രാര്‍ഥനയോടെ അന്ത്യയാത്ര തുടങ്ങും. ജൂലൈ 4, 5, 6 തിയ്യതികളില്‍ ഭൗതിക ദേഹം തെഹ്‌റാനില്‍ ആയിരിക്കും. ജൂലൈ 7ന് ഖും നഗരത്തിലെത്തും.

ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു
ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു

ജൂലൈ 8ന് മഷ്ഹദിലെത്തും. ജൂലൈ ഒമ്പതിന് ഷിയാക്കളുടെ പുണ്യ കേന്ദ്രമായ ഇമാം റസ തീര്‍ഥാടന സ്ഥലത്ത് ഖബറടക്കും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഷിയാ വിശ്വാസികള്‍ ഈ വേളയില്‍ എത്തിച്ചേരുമെന്നാണ് ഇറാന്‍ ഭരണകൂടം കരുതുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തിന് ഇറാന്‍ സാക്ഷിയാകും. മൂന്ന് നഗരങ്ങളിലായി രണ്ട് കോടി പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ആരാണ് ആയത്തുല്ല അലി ഖാംനഇ

കഴിഞ്ഞ ഫെബ്രുവരി 28ന് തന്റെ 86ാം വയസിലാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരേ സമയം ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലായിരുന്നു പരമോന്നത നേതാവിന്റെ മരണം. തൊട്ടടുത്ത ദിവസം ഖാംനഇയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. 1989 മുതല്‍ ഇറാനെ നയിക്കുന്ന വ്യക്തിയാണ് അലി ഖാംനഇ.

ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ആത്മീയ നേതാവ് ഇമാം ഖുമൈനി ആയിരുന്നു. അമേരിക്കന്‍ അനുകൂലിയായ ഷാ മുഹമ്മദ് റസാ പഹ്ലവിയുടെ ഭരണകൂടത്തെ അട്ടിമറിച്ചാണ് ഖുമൈനി അധികാരം പിടിച്ചത്. അതുവരെ ഇസ്രായേലുമായി ഇറാന് ബന്ധമുണ്ടായിരുന്നു. വിപ്ലവത്തിന് ശേഷം ഇസ്രായേല്‍ പലസ്തീനിലും സമീപ രാജ്യങ്ങളിലും നടത്തുന്ന അക്രമങ്ങളുടെ കടുത്ത വിമര്‍ശകരായി ഇറാന്‍ മാറി.

ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം
ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം

ഇറാനില്‍ രാഷ്ട്രീയ, സൈനിക, ജുഡീഷ്യറി നേതൃത്വത്തിന് മുകളിലാണ് മത നേതൃത്വം. ഒരു തവണ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മരണം വരെ ആ പദവിയില്‍ തുടരും. ഖുമൈനിയുടെ മരണ ശേഷമാണ് അലി ഖാംനഇ ഈ പദവിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം മകന്‍ മുജ്തബ ഖാംനഇയെ ആണ് പരമോന്നത നേതാവായി തിരഞ്ഞെടുത്തിട്ടുള്ളത്. അമേരിക്കന്‍ ആക്രമണത്തില്‍ ഇദ്ദേഹത്തിനും പരിക്കേറ്റതായി സംശയമുണ്ട്. എന്നാല്‍ അദ്ദേഹം ഇതുവരെ പൊതുരംഗത്ത പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവിന്റെ ഖബറടക്ക ചടങ്ങിന് മുജ്തബ നേതൃത്വം നല്‍കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+