Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ സുപ്രധാന മാറ്റം; ഏഴ് വര്‍ഷത്തിന് ശേഷം... ഇറാന്റെ മനംമാറ്റത്തിന് കാരണം ഇതാണ്

ദുബായ്: ഒരുകാലത്ത് അറബ് രാജ്യങ്ങളിലെ പുകച്ചിലിന് കാരണം ഇറാനായിരുന്നു. പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമെല്ലാം പിന്നില്‍ ഇറാനാണ് എന്നായിരുന്നു ആക്ഷേപം. യമനിലെ സംഘര്‍ഷത്തില്‍, മധ്യധരണ്യാഴിയിലെ സൈനിക ഇടപെടലില്‍, സിറിയയിലെ യുദ്ധ ഭൂമിയില്‍, ഇറാഖില്‍, ലബ്‌നാനില്‍, പലസ്തീനില്‍... തുടങ്ങി പശ്ചിമേഷ്യയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും ഒരു ഭാഗത്ത് ഉയര്‍ന്നുകേട്ട പേര് ഇറാന്റെതായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇറാന്‍ ഇപ്പോള്‍ പഴയ വിമതരല്ല. ഇറാനെ കൂടെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. പ്രക്ഷുബ്ദമായ അന്തരീക്ഷം ഒരിക്കലും നല്ല സമൂഹത്തിന് ഗുണം ചെയ്യില്ല എന്ന നിലപാടിലേക്ക് ഗള്‍ഫിലെ രാജ്യങ്ങള്‍ മാറിയിരിക്കുന്നു. സൗദി അറേബ്യയും യുഎഇയുമായിരുന്നു ഇറാനുമായി അകന്നു നിന്നിരുന്നത്. എന്നാല്‍ അവര്‍ നിലപാട് മാറ്റി.

u

ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിച്ചത് ചൈനയാണ്. പശ്ചിമേഷ്യ എന്ന സമ്പന്നമായ ഭൂമിയുമായി വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നു. എന്നാല്‍ തടസം ഇവിടെയുള്ള സംഘര്‍ഷാവസ്ഥയാണ്. ഇത് മാറിയാല്‍ മാത്രമേ പുരോഗതി കൈവരൂ എന്ന് ചൈന മേഖലയിലെ രാജ്യങ്ങളെ അറിയിച്ചു. ഇതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.

സൗദി അറേബ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാന്‍ തയ്യാറായിരിക്കുന്നു. ഇറാനുമായുള്ള അകല്‍ച്ച മാറ്റിവയ്ക്കാന്‍ സൗദിയും തയ്യാറായി. കഴിഞ്ഞ മാസം ചൈനയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും സമാധാന കരാര്‍ ഒപ്പുവച്ചു. ഇനി അംബാസഡര്‍മാരെ നിയമിക്കും, വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തും, രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം സന്ദര്‍ശനം നടത്തും. ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പശ്ചിമേഷ്യ.

s

യുഎഇയിലേക്ക് ഇറാന്റെ അംബാസഡര്‍

അതിനിടെയാണ് യുഎഇയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. യുഎഇയിലേക്ക് അംബാസഡറെ നിയമിച്ചിരിക്കുകയാണ് ഇറാന്‍. ചൊവ്വാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇറാന്‍ അംബാസഡര്‍ യുഎഇയില്‍ നിയമിതനാകാന്‍ പോകുന്നത്. റസാ അമീരി ആയിരിക്കും ഇറാന്റെ പുതിയ യുഎഇ അംബാസഡര്‍ എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികാര്യ ഡയറക്ടര്‍ ആണ് നിലവില്‍ അമീരി. നേരത്തെ അല്‍ജീരിയ, സുഡാന്‍, എരിത്രിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അംബാസഡറായി പ്രവര്‍ത്തിച്ചു പരിചയവുമുണ്ട്. ഒരുകാലത്ത് അടുത്ത സൗഹൃദമായിരുന്നു ഇറാനും യുഎഇയും തമ്മില്‍. 2016ലാണ് കാര്യങ്ങള്‍ മാറിയത്. അന്നാണ് സൗദിയില്‍ ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയത്.

ഇതിനെതിരെ ഇറാനില്‍ വലിയ പ്രതിഷേധം നടന്നു. പ്രതിഷേധക്കാര്‍ സൗദിയുടെ എംബസി ആക്രമിച്ചു. ഇതോടെ സൗദിയും തൊട്ടുപിന്നാലെ യുഎഇയും അംബാസഡര്‍മാരെ ഇറാനില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇ ഇറാനുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇറാനിലേക്ക് അംബാസഡറെ യുഎഇ നിയോഗിക്കുകയും ചെയ്തു.

i

സൗദി-ഇറാന്‍ ചര്‍ച്ച നാളെ ചൈനയില്‍

ഇപ്പോള്‍ ഇറാന്‍ യുഎഇയിലേക്ക് അംബാഡറെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയില്‍ വച്ച് ചര്‍ച്ച നടത്താനിരിക്കെയാണ് ഇറാന്റെ പുതിയ നീക്കം. വ്യാഴാഴ്ചയാണ് ബീജിങില്‍ ചര്‍ച്ച നടക്കുക. സൗദിയും ഇറാനും വൈകാതെ അംബാസഡര്‍മാരെ നിയോഗിക്കുമെന്നാണ് വിവരം. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയെ സൗദി രാജാവ് സല്‍മാന്‍ സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സൗദിയുമായി അടുക്കുന്നത് ഇറാന് സാമ്പത്തികമായി നേട്ടമാണ്. വ്യാപാര ബന്ധം ശക്തമായാല്‍ നിലവില്‍ പ്രതിസന്ധിയില്‍ കഴിയുന്ന ഇറാന് വലിയ ആശ്വാസമാകും. ഇതുതന്നെയാണ് അവരെ അനുനയത്തിന് പ്രേരിപ്പിച്ചതും. അതേസമയം, സൗദി അറേബ്യ സിറിയയിലെ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായും ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. അദ്ദേഹം വൈകാതെ മുസ്ലിം രാഷ്ട്ര നേതാക്കളുടെ യോഗത്തില്‍ സംബന്ധിക്കും. ഏറെ കാലത്തിന് ശേഷമാണ് ഈ മാറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+