കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാസിം സുലൈമാനിക്ക് പകരക്കാരന്‍ ഇസ്മായില്‍ ഖാനി, തിരിച്ചടിക്ക് ഇറാന്‍, സമാധാനം പാലിക്കണമെന്ന് ഇന്ത്യ

Google Oneindia Malayalam News

തെഹറാന്‍: റെവലൂഷണറി ഗാര്‍ഡ്‌സ് മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കൊരുങ്ങി ഇറാന്‍. പുതിയ മേധാവിയായി ഇസ്മായില്‍ ഖാനിയെ നിയമിച്ചിരിക്കുകയാണ്. സുലൈമാനിയുടെ അടുത്തയാളാണ് ഖാനി. അതേസമയം സമാധാനം പാലിക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അമേരിക്കയോട് പ്രതികാരം ചെയ്യാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ സുലൈമാനിയുടെ വധത്തില്‍ കത്തിനില്‍ക്കുകയാണ്. ഖാനിയുടെ നിയമനം സംഘര്‍ഷാവസ്ഥ രൂക്ഷമാക്കുമെന്നാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്. അതേസമയം അമേരിക്കന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സമാധാനം പാലിക്കണമെന്നാണ് ഇന്ത്യയുടെ ആഹ്വാനം.

പുതിയ കമാന്‍ഡര്‍

പുതിയ കമാന്‍ഡര്‍

ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ്‌സിന്റെ തലവനായി ഇസ്മായില്‍ ഖാനിയെ നിയമിച്ചിരിക്കുകയാണ്. ആയത്തുള്ള ഖമേനിയാണ് നിയമനം നടത്തിയത്. സുലൈമാനിയുടേത് രക്തസാക്ഷിത്വമാണെന്ന് ഖമേനി പറഞ്ഞു. 1980-88 ഇറാന്‍ ഇറാഖ് യുദ്ധത്തിലെ ഗ്ലാമര്‍ കമാന്‍ഡര്‍മാരിലൊരാളാണ് ഖാനിയെന്ന് മുമ്പ് ഖമേനി തന്നെ വിശേഷിപ്പിച്ചിരുന്നു. ഖുദ് സേനയുടെ നീക്കങ്ങള്‍ സുലൈമാനി മരിച്ചെങ്കിലും മാറില്ലെന്നും, സൈനികാംഗങ്ങള്‍ ഖാനിയുമായി സഹകരിക്കണമെന്നും ഖമേനി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പ്രതികരണം

ഇന്ത്യയുടെ പ്രതികരണം

സംഘര്‍ഷം കനക്കുന്ന സാചര്യത്തില്‍ ഇന്ത്യയും പ്രതികരിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ഇറാന്‍ ശ്രമിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം ലോകത്തിന് ജാഗരൂകരാക്കിയിരിക്കുകയാണ്. സമാധാനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാന ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇറാനില്‍ പ്രക്ഷോഭം

ഇറാനില്‍ പ്രക്ഷോഭം

സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ പ്രക്ഷോഭങ്ങള്‍ അലയടിക്കുകയാണ്. അമേരിക്കന്‍ കുറ്റകൃത്യം എന്നാണ് ജനങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് മരണം എന്നും ഇവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. അമേരിക്കന്‍ വിരുദ്ധ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് ഇറാനിലുള്ളത്. അതേസമയം ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സലെ സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സുലൈമാനിയെ വധിച്ചത് യുദ്ധത്തിനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിനെ വീണ്ടും പ്രശ്‌നത്തിലേക്ക് ഇത് തള്ളിയിടുമെന്നും സലെ പറഞ്ഞു.

നാറ്റോ ജാഗ്രതയില്‍

നാറ്റോ ജാഗ്രതയില്‍

നാറ്റോ സഖ്യം ഇറാഖിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. യുഎസ് അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്. അതേസമയം സുലൈമാനിയുടെ വധം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐഎസ് തിരിച്ചുവരുമെന്നും അദ്ദേഹം പറയുന്നു. സുലൈമാനിയുടെ നേതൃത്വത്തില്‍ ഐഎസ്സിനെതിരെയുള്ള പോരാട്ടം നേരത്തെ വിജയകരമായിരുന്നു.

പൗരന്‍മാരെ തിരിച്ചുവിളിച്ചു

പൗരന്‍മാരെ തിരിച്ചുവിളിച്ചു

ഇറാഖില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. തിരിച്ചടിയുണ്ടാവുമെന്ന ഭയത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഇറാഖിലേക്കും ഇറാനിലേക്കും യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. നീചമായ കുറ്റകൃത്യമെന്നാണ് ഹസന്‍ റൂഹാനി, സുലൈമാനിയുടെ വധത്തെ വിശേഷിപ്പിച്ചത്. പ്രതികാര നടപടിയുണ്ടാവുമെന്നും റൂഹാനി പറഞ്ഞു. അതേസമയം ഇത്തരം പ്രസ്താവനകള്‍ പൗരന്‍മാരെ ലക്ഷ്യമിടുമെന്ന സൂചനയാണെന്ന് യുഎസ് ഭയക്കുന്നുണ്ട്.

ഇന്ത്യയുടെ ഭയം

ഇന്ത്യയുടെ ഭയം

പശ്ചിമേഷ്യയിലെ ഏതൊരു പ്രതിസന്ധിയും ഇന്ത്യയെ നേരിട്ട് ബാധിക്കും. പ്രത്യേകിച്ച് ഊര്‍ജ മേഖലയില്‍. ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ 80 ശതമാനവും ഇറക്കുമതിയാണ്. എന്നാല്‍ ഇറാന്‍ തിരിച്ചടിക്ക് തയ്യാറായാല്‍ ഇന്ത്യയെ ഇത് ദോഷകരമായി ബാധിക്കും. സൗദി അറേബ്യയുമായുള്ള പ്രശ്‌നങ്ങളും ഇന്ത്യയെ ബാധിക്കും. നിലവില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സമയത്ത് എണ്ണ വില ഉയരുന്നത് വലിയ ജനരോഷം ഉയര്‍ത്തും. അത് മോദി സര്‍ക്കാരിനും വലിയ തലവേദനയാവും.

പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്‍... സുലൈമാനിയുടെ വധത്തില്‍ പ്രതികാരത്തിന് ആഹ്വാനവുമായി ഇറാന്‍!!

English summary
iran appoints esmail qaani as sulaimanis successor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X