കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഇറാന്റെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്; അര്‍ധരാത്രി വന്‍ ഓപ്പറേഷന്‍- റിപ്പോര്‍ട്ട്

Google Oneindia Malayalam News

ടെഹ്‌റാന്‍: പാകിസ്താനില്‍ ഇറാന്‍ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണം നടന്നുവെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് രണ്ടു സൈനികരെ രക്ഷപ്പെടുത്താന്‍ ബലൂചിസ്താനില്‍ ആക്രമണം നടന്നതത്രെ. ചില അന്തര്‍ദേശീയ മാധ്യമങ്ങളിലും ഇറാനിലെ സോഷ്യല്‍ മീഡിയയിലുമാണ് ഈ വിവരം പ്രചരിക്കുന്നത്. ജയ്ശുല്‍ ആദില്‍ എന്ന സംഘടന ഇറാന്‍ സൈനികരെ തടവിലാക്കിയിരുന്നു. ഈ സംഘടനയ്ക്ക് പാകിസ്താന്‍ സൈനികരുടെ എല്ലാ പിന്തുണയുമുണ്ടെന്നാണ് ആരോപണം. സൈനികരെ രക്ഷപ്പെടുത്താനായിരുന്നു സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്.

h

സൈനികരെ മോചിപ്പിച്ചുവെന്നും നിരവധി പാകിസ്താന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ രണ്ട് സൈനികരെ രക്ഷപ്പെടുത്തിയെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാനിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയാണ് ജെയ്ശുല്‍ ആദില്‍. ഇറാനില്‍ നടക്കുന്ന പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഈ സംഘമാണെന്നും പറയപ്പെടുന്നു. പാകിസ്താന്‍ സൈനികരുടെ പിന്തുണയോടെയാണ് ഇവരുടെ പ്രവര്‍ത്തനം എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പംകുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പം

2018ല്‍ നിരവധി ഇറാന്‍ സൈനികരെ ഈ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. പലരെയും രക്ഷപ്പെടുത്തി. രണ്ടു സൈനികരെയാണ് ഇനി രക്ഷപ്പെടുത്താനുണ്ടായിരുന്നത്. ഇവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അര്‍ധരാത്രിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഈ സംഭവം ശരിയാണെങ്കില്‍ പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. നേരത്തെ ഉസാമ ബിന്‍ ലാദിനെ കൊലപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യവും പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യവും പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു.

Recommended Video

cmsvideo
Santhosh Pandit supports Sachin Tendulkar

English summary
Iran Army conducts surgical strike in Pakistan- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X