കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഗ്ര സ്‌ഫോടനങ്ങളും വിമാനം തകര്‍ക്കാന്‍ ശ്രമവും; കപ്പല്‍ കത്തിക്കാന്‍ ഇറാന്‍, ചിത്രങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനില്‍ ദുരൂഹമായ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ നിരീക്ഷണം ശക്തമാക്കിയ അമേരിക്കന്‍ സൈനികര്‍ ഒടുവില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അമേരിക്കന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ കത്തിക്കാന്‍ കോപ്പ് കൂട്ടുന്നു. അമേരിക്കന്‍ കപ്പലിന്റെ മോഡല്‍ ഒരുക്കി ഇറാന്‍ സൈന്യം പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Recommended Video

cmsvideo
Iran moves mock-up US carrier to mouth of Gulf: Satellite images | Oneindia Malayalam

അടുത്തിടെ ഇറാനിലുണ്ടായ ഉഗ്ര സ്‌ഫോടനങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘം പരിശോധിച്ചുവരുന്നതിനിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തായത്. അമേരിക്കക്കുള്ള ശക്തമായ താക്കീതാണ് ഇറാന്‍ ഇതിലൂടെ നല്‍കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

യുദ്ധ വാഹിനി കപ്പല്‍ കത്തിക്കാന്‍

യുദ്ധ വാഹിനി കപ്പല്‍ കത്തിക്കാന്‍

അമേരിക്കന്‍ യുദ്ധ വാഹിനി കപ്പല്‍ കത്തിക്കുന്നതിനുള്ള പരിശീലനത്തിനാണ് ഇറാന്‍ സൈനികര്‍. ഹോര്‍മുസ് കടലിടുക്കിലാണ് ഇതിന്റെ മാതൃക ഒരുക്കിയത്. അമേരിക്കന്‍ സൈനികരും ബഹിരാകാശ സാങ്കേതിക വിദ്യ ഒരുക്കുന്ന കമ്പനികള്‍ക്കും ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചു.

നിമിറ്റ്‌സിന്റെ രൂപം

നിമിറ്റ്‌സിന്റെ രൂപം

ലോകത്തെ എണ്ണ കയറ്റുമതിയുടെയും ചരക്ക് കടത്തിന്റെയും പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെയാണ് അമേരിക്കന്‍ കപ്പലിന്റെ മാതൃക ഇറാന്‍ സൈന്യം ഒരുക്കിയിട്ടുള്ളത്. അമേരിക്കന്‍ യുദ്ധ കപ്പലായ നിമിറ്റ്‌സ് ഗണത്തില്‍പ്പെട്ട കപ്പലിന്റെ രൂപമാണ് ഫോട്ടോയില്‍ തെളിഞ്ഞത്.

ശത്രുപക്ഷത്ത് നിലയുറപ്പിച്ചു

ശത്രുപക്ഷത്ത് നിലയുറപ്പിച്ചു

ഇറാന്റെ നാവിക സേന പരിശീലനം നടത്തുന്നത് അമേരിക്കന്‍ സൈനികരെയും യുദ്ധോപകരണങ്ങളെയും ശത്രുപക്ഷത്ത് നിലയുറപ്പിച്ച ശേഷമാണ്. 2015ല്‍ സമാനമായ രീതിയല്‍ ഇറാന്‍ സൈന്യം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തായിരുന്നു. അന്ന് മിസൈല്‍ ആക്രമണത്തില്‍ യുഎസ് കപ്പല്‍ തകര്‍ത്തായിരുന്നു പരിശീലനം.

സൈന്യം ഒഴിഞ്ഞുപോകണം

സൈന്യം ഒഴിഞ്ഞുപോകണം

ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും സൈനിക സാന്നിധ്യം എപ്പോഴും എതിര്‍ക്കുന്ന രാജ്യമാണ് ഇറാന്‍. മേഖലയില്‍ നിന്ന് വിദേശ സൈന്യം ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജിസിസി രാജ്യങ്ങളുടെ സുരക്ഷയ്ക്കാണ് സൈന്യം ഗള്‍ഫില്‍ നിലയുറപ്പിച്ചത് എന്നാണ് അമേരിക്ക പറയുന്നത്.

ചെറുബോട്ടുകള്‍ ചീറിയടുക്കുന്നു

ചെറുബോട്ടുകള്‍ ചീറിയടുക്കുന്നു

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം അഭ്യാസം നടത്തുന്നതിനെ അമേരിക്ക വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അമേരിക്ക തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് ഇറാന്‍ പറയുന്നു. അമേരിക്കന്‍ കപ്പലിന്റെ മാതൃക ഒരുക്കി അതിനടുത്തേക്ക് ചെറുബോട്ടുകള്‍ ചീറിയടുക്കുന്നതും ആക്രമിക്കുന്നതുമായ ചിത്രമാണ് അമേരിക്കക്ക് ലഭിച്ചിരിക്കുന്നത്.

എന്താണ് അര്‍ഥമാക്കുന്നത്

എന്താണ് അര്‍ഥമാക്കുന്നത്

ജൂലൈ 26ന് അമേരിക്കന്‍ കമ്പനിയായ മക്‌സര്‍ ടെക്‌നോളജീസിനും ഇറാന്‍ സൈന്യം പരിശീലനം നടത്തുന്ന ചിത്രം ലഭിച്ചിട്ടുണ്ട്. എന്താണ് ഇറാന് ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്ന് ബഹ്‌റൈനിലെ അമേരിക്കന്‍ നാവിക സേനാ വക്താവ് കമാന്റര്‍ റബേക്ക റബറിക് പ്രതികരിച്ചു.

ഇറാന്റെ ഭീഷണി

ഇറാന്റെ ഭീഷണി

കഴിഞ്ഞ കുറച്ചു കാലമായി ഇറാനും അമേരിക്കയും തമ്മിലുള്ള പോര് രൂക്ഷമാണ്. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ മേഖലയിലെ അമേരിക്കന്‍ യുദ്ധ കപ്പലുകള്‍ തകര്‍ക്കുമെന്ന് ഇറാന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ കപ്പലുകള്‍ കൂട്ടത്തോടെ നശിപ്പിക്കാന്‍ സാധിക്കുമെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കുകയുണ്ടായി.

ദുരൂഹമായ ഉഗ്ര സ്‌ഫോടനങ്ങള്‍

ദുരൂഹമായ ഉഗ്ര സ്‌ഫോടനങ്ങള്‍

അടുത്തിടെ ഇറാനില്‍ ചില ദുരൂഹമായ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും മിസൈല്‍ നിര്‍മാണ കേന്ദ്രത്തിലുമായിരുന്നു സ്‌ഫോടനം. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തള്ളുകയാണ് ഇറാന്‍ സൈന്യം ചെയ്തത്. ഇതിന് ശേഷം അമേരിക്ക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ വിമാനം തകര്‍ക്കാന്‍ ശ്രമം

ഇറാന്റെ വിമാനം തകര്‍ക്കാന്‍ ശ്രമം

കഴിഞ്ഞദിവസം ഇറാന്റെ യാത്രാ വിമാനത്തിന് അടുത്തായി ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ എത്തിയതും വിവാദമായിരുന്നു. തങ്ങളുടെ വിമാനം തകര്‍ക്കാനാണ് അമേരിക്കന്‍ സൈന്യം ശ്രമിച്ചതെന്ന് ഇറാന്‍ ആരോപിച്ചു. എന്നാല്‍ തൊട്ടടുത്തല്ല, 1000 അടി അകലെ ആയിരുന്നുവെന്നും അമേരിക്ക വിശദീകരിച്ചു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഇറാനില്‍ നിന്ന് ലബ്‌നാന്‍ തലസ്ഥാനമായ ബൈറൂത്തിലേക്ക് പോകുകയായിരുന്നു ഇറാന്റെ മഹന്‍ എയര്‍ വിമാനം. സിറിയന്‍ ആകാശത്ത് എത്തിയപ്പോഴാണ് രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തൊട്ടടുത്തേക്ക് വന്നത്. ഇതുകണ്ട ഇറാന്‍ വിമാനത്തിന്റെ പൈലറ്റ് സഞ്ചാര പാതയില്‍ മാറ്റം വരുത്തി. അല്ലെങ്കില്‍ ആകാശത്ത് വിമാനങ്ങള്‍ പൊട്ടിത്തെറിക്കുമായിരുന്നു എന്നാണ് ഇറാന്‍ പറയുന്നത്.

ഒട്ടേറെ പേര്‍ക്ക് പരിക്ക്

ഒട്ടേറെ പേര്‍ക്ക് പരിക്ക്

ദുരന്തം ഒഴിവാക്കാന്‍ ഇറാന്‍ പൈലറ്റ് യുദ്ധ വിമാനത്തിലുള്ളവരുമായി സംസാരിച്ചു. ശേഷം സഞ്ചാര പാത പെട്ടെന്ന് മാറ്റുകയും ചെയ്തു. സഞ്ചാര പാത പെട്ടന്ന് താഴ്ത്തിയത് കാരണം ഇറാന്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ വീണു. പലരുടെയും തലയ്ക്ക് പരിക്ക് പറ്റി. ചില യാത്രക്കാര്‍ നിലത്തേക്ക് വീണു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധവുമായി ഇറാന്‍ രംഗത്തുവന്നു.

കോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കുമെന്ന് മായാവതി; സുപ്രീംകോടതിയിലേക്ക്... അവസരം കിട്ടികോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കുമെന്ന് മായാവതി; സുപ്രീംകോടതിയിലേക്ക്... അവസരം കിട്ടി

English summary
Iran army training to attack model of US war ships in Strait of Hormuz: Satellite images shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X