• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാനില്‍ വീണ്ടും സാമ്പത്തിക പരിഷ്‌കരണം... സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ് ഗവര്‍ണര്‍ തടവില്‍

തെഹറാന്‍: ഇറാനില്‍ കടുത്ത രാഷ്ട്രീയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഉപരോധം കൂടുതല്‍ ശക്തമാവാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഇതിനിടയിലാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ടുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്രോതസ്സിന്റെ കേന്ദ്രമായ സെന്‍ട്രല്‍ ബാങ്കില്‍ അട്ടിമറിക്ക് സമാനമായ നീക്കങ്ങളാണ് നടക്കുന്നത്. മുന്‍ സെന്‍ട്രല്‍ ബാങ്ക് വൈസ് ഗവര്‍ണറെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം എന്താണ് നടക്കുന്നതെന്ന് ഒരുപിടിയും കിട്ടാത്ത അവസ്ഥയിലാണ് ഇറാനിയന്‍ ജനത. ഹസന്‍ റൂഹാനിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ വരെ അദ്ഭുതപ്പെടേണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

കലുഷിതമായ സാഹചര്യം

കലുഷിതമായ സാഹചര്യം

സംസ്ഥാനത്ത് കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ വൈസ് ഗവര്‍ണറായ അഹമ്മദ് അറഗ്ച്ചി അറസ്റ്റിലായത്. ഈ നീക്കം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. റൂഹാനിയുടെ അടുത്ത അനുയായികളിലൊരാലാണ് അറഗ്ച്ചി. എന്നിട്ടും അറസ്റ്റുണ്ടായത് എന്തിനാണെന്ന് വ്യക്തമല്ല. അതേസമയം സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് മുമ്പായുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

നിരവധി പേര്‍ അറസ്റ്റില്‍

നിരവധി പേര്‍ അറസ്റ്റില്‍

മുന്‍ വൈസ് ഗവര്‍ണര്‍ മാത്രമല്ല സെന്‍ട്രല്‍ ബാങ്കിലെ നിരവധി ഉദ്യോഗസ്ഥരും തടവിലാണെന്ന് സൂചനയുണ്ട്. സര്‍ക്കാരുദ്യോഗസ്ഥനായ ക്ലര്‍ക്ക്, നാല് കറന്‍സി ബ്രോക്കര്‍മാര്‍ എന്നിവര്‍ തടവിലാണ്. അതേസമയം വമ്പന്‍ പ്രതിസന്ധികളാണ് റൂഹാനി നേരിടുന്നത്. ജലക്ഷാമം, സാമ്പത്തിക മേഖലയുടെ തകര്‍ച്ച, ഭരണമികവില്ലായ്മ എന്നീ വിഷയങ്ങളുയര്‍ത്തി റൂഹാനിക്കെതിരെ വമ്പന്‍ പ്രക്ഷോഭങ്ങളാണ് തെരുവുകളില്‍ നടക്കുന്നത്. പ്രക്ഷോഭക്കാര്‍ സെമിത്തേരിയില്‍ വരെ ആക്രമണം നടത്തി.

വിദേശ വിനിമയ ചട്ടം സുതാര്യമാക്കും

വിദേശ വിനിമയ ചട്ടം സുതാര്യമാക്കും

സാമ്പത്തിക നടപടികളെ നേരിടാനുള്ള റൂഹാനിയുടെ നീക്കങ്ങളൊന്നും കാര്യമായി ഫലം കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം വിദേശ വിനിമയ ചട്ടം സുതാര്യമാക്കുമെന്ന് റൂഹാനി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് ലഘൂകരിക്കുകയും ചെയ്യും. പ്രധാനമായും റിയാലിന്റെ മൂല്യം ഉയര്‍ത്തലാണ്. റൂഹാനിയുടെ ഭരണത്തില്‍ വന്‍ അഴിമതിയാണെന്ന് മതനേതാക്കള്‍ തന്നെ ആരോപിക്കുന്നു. രാജ്യത്തെ സുപ്രധാന മതനേതാവായ ആയത്തുള്ള ഹംദേനി സാമ്പത്തിക അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്‍ട്രല്‍ ബാങ്കിലെ പൊളിച്ചെഴുത്ത്

സെന്‍ട്രല്‍ ബാങ്കിലെ പൊളിച്ചെഴുത്ത്

ഇറാനിയന്‍ സെന്‍ട്രല്‍ പൊളിച്ചെഴുത്ത് നടത്തികൊണ്ടിരിക്കുകയാണ് റൂഹാനി. ഇതിന്റെ ഭാഗമായിരുന്നു അഹമ്മദ് അരാഗച്ചിയുടെ പുറത്താകല്‍. വിദേശകാര്യ സഹമന്ത്രി അബ്ബാസ് അരാഗച്ചിയുടെ മരുമകനാണ് അഹമ്മദ്. സാമ്പത്തിക പ്രതിസന്ധി വേണ്ടവിധത്തില്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു കാരണം. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരുന്ന വാലിയുള്ള സെയ്ഫിനെയും റൂഹാനി പുറത്താക്കിയിരുന്നു. പകരം സെന്‍ട്രല്‍ ഇന്‍ഷൂറന്‍സ് ഓഫ് ഇറാന്റെ തലവന്‍ അബ്ദുല്‍നാസര്‍ ഹെമതിയെയായിരുന്നു നിയമിച്ചത്. ഹെമതി അടുത്ത ദിവസം തന്നെ വിദേശ വിനിമയ നയം വ്യക്തമാക്കുമെന്നാണ് സൂചന.

കറന്‍സി എക്സ്ചേഞ്ച് തുറക്കും

കറന്‍സി എക്സ്ചേഞ്ച് തുറക്കും

ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ എക്‌സ്‌ചേഞ്ച് വീണ്ടും തുറക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് റൂഹാനി. നേരത്തെ ഏപ്രിലില്‍ അടച്ചൂപട്ടിയതായിരുന്നു ഇത്. പക്ഷേ കടുത്ത നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. അതേസമയം സാധാരണ എക്‌സ്‌ചേഞ്ചുകള്‍ സര്‍ക്കാരിന്റെ മറ്റ് സ്ഥാപനങ്ങളില്‍ തന്നെ ലബഹ്യമാകും. ഇറാന്റെ വിദേശകാര്യ മന്ത്രി ജവാദ് ഷരീഫ് പാര്‍ലമെന്റിന് മുന്നില്‍ ഹാജരായി യുഎസിന്റെ ഉപരോധത്തെ കുറിച്ചും ഇറാന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും സംസാരിക്കും.

റഷ്യ ഇടപെടും

റഷ്യ ഇടപെടും

യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമാര്‍ പുടിന്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. ട്രംപും പുടിനും തമ്മിലുള്ള ബന്ധം നല്ല രീതിയിലുമാണ്. സാമ്പത്തിക നില മോശമായിട്ടും അമേരിക്കയ്‌ക്കെതിരെ ഭീഷണി പ്രയോഗങ്ങള്‍ ഇറാന്‍ നടത്തിയിരുന്നു. ഇത് കൂടുതല്‍ പ്രകോപനമാണ് ഉണ്ടാക്കുന്നതെന്ന് മനസിലായിട്ടാണ് ഇറാന്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. പക്ഷേ ഇക്കാര്യത്തില്‍ റഷ്യ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

റൂഹാനി ജനങ്ങളെ അഭിസംബോധന ചെയ്യും

റൂഹാനി ജനങ്ങളെ അഭിസംബോധന ചെയ്യും

പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഹസന്‍ റൂഹാനി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിന്റെ ഉപരോധത്തെ കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം വിശദീകരിക്കും. അതേസമയം ഉപരോധത്തെ നേരിടാന്‍ എന്തൊക്കെ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് വരാന്‍ പോകുന്നതെന്ന പ്രഖ്യാപനവും ഇതിലുണ്ടാവും. അതേസമയം അഴിമതിക്കാര്‍ക്കുള്ള ചില മുന്നറിയിപ്പുകളും ഇതിലുണ്ടാവുമെന്നാണ് സൂചന.

യുഎസിന് ആശങ്ക

യുഎസിന് ആശങ്ക

പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ അഴിച്ചുവിടുന്ന ആക്രമണത്തില്‍ യുഎസ് ആശങ്ക അറിയിച്ചിട്ടുണ്ട്. ആയുധങ്ങള്‍ കൈവശമില്ലാത്ത സാധാരണക്കാരെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇറാനില്‍ നടക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. ഇറാനിലെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ ഭയമില്ലാതെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന രീതി ഭീകരമാണെന്നും പോമ്പിയോ പറഞ്ഞു.

ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!

എണ്ണ വില കുതിക്കുന്നു.... പക്ഷേ കാത്തിരിക്കുന്നത് പ്രതിസന്ധി... ഇറാന്റെ ഉപരോധം വിപണിയെ ബാധിക്കും!!

English summary
Iran arrests central bank's top foreign exchange official
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more