സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി പെട്ടു; ഇറാനിയന്‍ യുവതി അറസ്റ്റില്‍, 'ആഞ്ജലീന ജോളി'
ടെഹ്റാന്: സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പലതവണ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ഒടുവില്‍ ഇറാനില്‍ പിടിവീണു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ സഹര്‍ തബാര്‍ എന്ന യുവതിയെ ആണ് ഇറാന് പോലീസ് അറസ്റ്റ് ചെയ്തത്. ഹോളിവുഡ് താരം ആഞ്ജലീന ജോളിയുമായി സാദൃശ്യം തോന്നുന്ന തരത്തില്‍ രൂപ മാറ്റം വരുത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്ന് ഇറാനിലെ സര്‍ക്കാര്‍ മാധ്യമമായ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരുന്നു സഹര്‍ തബാര്‍. ഒട്ടേറെ ഫോളവേഴ്സും അവര്‍ക്കുണ്ട്. ഇങ്ങനെയുള്ള വ്യക്തി പ്രമുഖരെ പോലെ രൂപമാറ്റം വരുത്തുന്നത് യുവജനങ്ങളില്‍ മനംമാറ്റമുണ്ടാക്കുമെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് കൂടുതല്‍ പ്രചരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

ഭയം തോന്നുമോ
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയതെങ്കിലും അവരുടെ രൂപത്തില്‍ കാതലായ മാറ്റം സംഭവിച്ചു. നിലവില്‍ ഭയം തോന്നുന്ന തരത്തില്‍ എഡിറ്റ് ചെയ്താണ് സഹര്‍ തബാറിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ടെഹ്റാനിലെ ഗൈഡന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ വകുപ്പുകള്‍ പ്രകാരം
മതനിന്ദ, സാംസ്കാരിക കുറ്റകൃത്യം, അഴിമതി, അക്രമത്തിന് പ്രേരിപ്പിച്ചു, തെറ്റായ മാര്‍ഗത്തില്‍ വരുമാനമുണ്ടാക്കാന്‍ ശ്രമിച്ചു, യുവജനങ്ങളെ തെറ്റായ വഴിയിലേക്ക് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഹര്‍ തബാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു
പ്ലാസ്റ്റിസ് സര്‍ജറി നടത്തി രൂപ മാറ്റം വരുത്തിയ മുഖത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഒട്ടേറെ പേര് ഇവരെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പ്ലാസ്റ്റിക് സര്ജറിക്ക ശേഷമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇറാന്റെ ആഞ്ജലീന ജോളി
ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ അതുമാത്രമാണോ കാരണം എന്ന് വ്യക്തമല്ല. സൗന്ദര്യ ശസ്ത്രക്രിയക്ക് ശേഷം സഹര്‍ തബാറിനെ കണ്ടാല്‍ ഹോളിവുഡ് താരം ആഞ്ജലീന ജോളി ആണെന്ന് തോന്നും. ചുണ്ടും മൂക്കും വ്യത്യസ്തമായ രീതിയിലേക്ക് അവര്‍ മാറ്റിയിരുന്നു.

തിരിച്ചറിയാന്‍ സാധിക്കില്ല
നേരത്തെയുള്ള വ്യക്തിയില്‍ നിന്ന് യുവതി പൂര്‍ണമായും മാറ്റം സംഭവിച്ചതും വിവാദമായിരുന്നു. അടുത്തിടെയായി ഇറാനില്‍ സൗന്ദര്യ ശസ്ത്രക്രിയ കൂടുതല്‍ ജനകീയമായിട്ടുണ്ട്. ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്.

ഇറാന് പോലീസിന് ആശങ്ക
സൗന്ദര്യ ശസ്ത്രക്രിയ വ്യാപകമാകുന്നത് ഇറാന് പോലീസിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൂര്‍ണ തോതില്‍ രൂപമാറ്റം വരുത്തുന്നതാണ് പോലീസിനെ കുഴക്കുന്നത്. ഇറാനില്‍ ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍സ്റ്റഗ്രാമാണ്. ഫേസ്ബുക്കും ട്വിറ്ററും ടെലഗ്രാമുമെല്ലാം ഇറാനില്‍ നിരോധിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് സഹര്‍ തബാറിന് കാല് ലക്ഷത്തോളം ഫോളവേഴ്സുള്ളത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications