• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍

വാഷിങ്ടണ്‍: ഖുദ്സ് ഫോഴ്സ് തലവന്‍ സുലൈമാനിയുടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ശക്തമായ വ്യോമാക്രമണമായിരുന്നു ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയത്. ജനുവരി 8 നായിരുന്നു യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചത്.

അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമായിരുന്നു ഇറാന്‍റെ അവകാശവാദം. എന്നാല്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഇതിന് വിരുദ്ധമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ജനുവരി 8 ന്

ജനുവരി 8 ന്

പതിനഞ്ചിലേറെ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ജനുവരി 8 ന് ആക്രമണം നടത്തിയത്. അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ഇറാന്‍റെ ആക്രമണമുണ്ടായത്. ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കന്‍ സഖ്യസേനയുടെ സൈനികര്‍ ഉണ്ടായിരുന്ന ഇറാഖിന്‍റെ രണ്ട് വിമാനത്താവളങ്ങളില്‍ വന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു.

തലവേദന മാത്രം

തലവേദന മാത്രം

ആക്രമമത്തില്‍ വലിയ ആള്‍നാശം സംഭവിച്ചിട്ടുണ്ടെന്ന് ഇറാന്‍ അവകാശപ്പെട്ടെങ്കിലും സൈനികര്‍ക്ക് ചെറിയ തലവേദന മാത്രമാണ് ഉള്ളതെന്നും ആര്‍ക്കും ഗുരുതര പരിക്കില്ലെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുന്ന റിപ്പോര്‍ട്ടാണ് പെന്‍റഗണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്

തലച്ചോറിന്

തലച്ചോറിന്

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ 34 സൈനികരുടെ തലച്ചോറിന് പരിക്കേറ്റന്നാണ് പെന്‍റഗണ്‍ വെളിപ്പെടുത്തുന്നത്. വിദഗ്ധ ചികിത്സക്ക് വിധേയരാക്കിയ ഇവരില്‍ 11 പേര്‍ പരുക്കില്‍ നിന്ന് മോചിതരായെന്നും പെന്‍റഗണ്‍ അറിയിക്കുന്നു.

17 പേര്‍

17 പേര്‍

17 പേര്‍ ഇതിനോടകം തന്നെ ഇറാഖില്‍ ഡ്യൂട്ടിയില്‍ തിരിച്ചെത്തിയുണ്ടെന്നാണ് പെന്‍റഗണ്‍ വക്തവ് ജൊനാഥന്‍ ഹോഫ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. മുമ്പ് ജര്‍മ്മനിയിലേക്ക് കൊട്ടുപോയ എട്ട് സൈനികരെ അമേരിക്കയിലേക്ക് മാറ്റി. ഇവര്‍ക്ക് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലോ മറ്റ് സൈനിക കേന്ദ്രങ്ങളിലോ ചികിത്സ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കാലതാമസം വരുത്തിയിട്ടില്ല

കാലതാമസം വരുത്തിയിട്ടില്ല

ഒമ്പത് സൈനികര്‍ ജര്‍മ്മനിയില്‍ ചികിത്സയില്‍ തുടരുകയാണ്. തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതായും ഹോഫ്മാന്‍ പറഞ്ഞു. പരിക്കുകള്‍ മറച്ചു വെക്കുന്നതിനോ, ആഘാതം കുറച്ച് കാണിക്കുന്നതിനോ, വിവരങ്ങള്‍ പുറത്തുവിടാന്‍ കാലതാമസം വരുത്തുകയോ ചെയ്തിട്ടില്ലെന്നും പെന്‍റഗണ്‍ അധികൃതര്‍ പറഞ്ഞു.

മസ്തിഷ്ക ക്ഷതത്തിന് കാരണം

മസ്തിഷ്ക ക്ഷതത്തിന് കാരണം

മിസൈല്‍ ആക്രമണവും ശക്തമായ സ്ഫോടനും നടക്കുമ്പോള്‍ പെട്ടെന്നുണ്ടായ അന്തരീക്ഷ മര്‍ദ്ദത്തിന്‍റെ വ്യത്യാസമാണ് മസ്തിഷ്ക ക്ഷതത്തിന് കാരണം. ആക്രമണം നടക്കുമ്പോള്‍ 1500 സൈനികരും ബങ്കറുകളിലായിരുന്നു. അപകടത്തിന്‍റെ തോത് കുറയ്ക്കുന്നതിന് ഇത് ഇടയാക്കി.

വ്യോമക്രമണം വിജയകരം

വ്യോമക്രമണം വിജയകരം

ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമക്രമണം വിജയകരമായിരുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാന്‍റെ പ്രതികാരം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മുഖത്തേറ്റ അടി

മുഖത്തേറ്റ അടി

ഇറാഖിലെ ആക്രമമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണ്. അമേരിക്കയും ഇസ്രായേലും അവരുടെ കൂട്ടാളികളും ഇറാന്‍റെ ശത്രുക്കളാണ്. അമേരിക്കയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും അത് പര്യാപ്തമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

വിപ്ലവ വീര്യം

വിപ്ലവ വീര്യം

ഇറാന്‍റെ വിപ്ലവ വീര്യം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. തങ്ങളുടെ പ്രധാന ശത്രുക്കള്‍ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രായേലുമാണ്. അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന്‍ ശത്രുതയില്ല. എന്നാല്‍ അവിടം ഭരിക്കുന്ന മൂന്ന് നാല് പേര്‍ തങ്ങളുടെ ലക്ഷ്യമാണെന്നും ഇറാന്‍ പരമോന്നത നേതാവ് അഭിപ്രായപ്പെട്ടിരുന്നു.

മറുപടി

മറുപടി

അതേസമയം, ഇറാന്‍ ആക്രമണത്തില്‍ ആളപായം ഇല്ലെന്നത് ചൂണ്ടിക്കാട്ടി ശക്തമായ പ്രത്യാക്രമണത്തിന് അമേരിക്ക ഒരുങ്ങിയിരുന്നില്ല. ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല. അമേരിക്കൻ സൈനികർ എന്തിനും തയാറാണ്. സുലൈമാനിയുടെ കൊലപാതകം തീവ്രവാദികള്‍ക്കുല്ള സന്ദേശമാണ്. അണുവായുധങ്ങല്‍ നിര്‍മ്മിക്കുന്നത് ഇറാന്‍ നിര്‍ത്തണം എന്നുമായിരുന്നു ഇറാന്‍ ആക്രമണത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

ജേക്കബ് എബ്രഹാം; കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസഫ്,കോണ്‍ഗ്രസ് നീക്കം ശ്രദ്ധാപൂര്‍വ്വം

വിവാഹേതര ബന്ധം ചോദ്യം ചെയ്തു; കാസര്‍കോഡ് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ നല്‍കി കൊന്നു

English summary
iran attack; 34 us troops diagnosed with traumatic brain injury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X