കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി

Google Oneindia Malayalam News

വാഷിങ്ടണ്‍: ഖാസിം സുലൈമാനിയെ വധിച്ചതിന് തിരിച്ചടിയായി ഇറാന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ അനന്തരഫലം അനുഭവിക്കുകയാണ് അമേരിക്കന്‍ സൈനികര്‍. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിയവെയാണ് അമേരിക്കന്‍ സൈനികര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. പലരും ബോധരഹിതരായി വീഴുന്നു. ചിലര്‍ക്ക് കടുത്ത തലവേദന അനുഭവപ്പെടുന്നു. കുവൈത്ത്, ജര്‍മനി, ഇറാഖ് എന്നിവിടങ്ങളില്‍ ചികില്‍സയിലാണ് 50 സൈനികര്‍.

ചിലര്‍ ചികില്‍സ പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശക്തമായ തിരിച്ചടിയാണ് തങ്ങള്‍ നല്‍കിയതെന്ന ഇറാന്‍ വാദത്തിന് ബലമേകുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 ജനുവരി മൂന്നിന് പുലര്‍ച്ചെ

ജനുവരി മൂന്നിന് പുലര്‍ച്ചെ

ജനുവരി മൂന്നിന് പുലര്‍ച്ചെയാണ് ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിച്ചത്. ഇറാന്‍ സൈന്യത്തിലെ പ്രമുഖനും വന്‍ ജനപിന്തുണയുള്ള കമാന്ററുമായിരുന്നു സുലൈമാനി. ഇദ്ദേഹത്തിന്റെ വധത്തിന് തിരിച്ചടിക്കുമെന്ന് അപ്പോള്‍ തന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദുഃഖാചരണത്തിന് ശേഷം തിരിച്ചടി

ദുഃഖാചരണത്തിന് ശേഷം തിരിച്ചടി

മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് ശേഷം ജനുവരി എട്ടിനാണ് പുലര്‍ച്ചെയാണ് ഇറാന്‍ സൈന്യം തിരിച്ചടിച്ചത്. ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ നിമിഷങ്ങള്‍ വ്യത്യാസത്തില്‍ മിസൈല്‍ വര്‍ഷമായിരുന്നു. 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്.

വിവരം ചോര്‍ന്നു

വിവരം ചോര്‍ന്നു

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദീകരിച്ചത് മറ്റൊന്നായിരുന്നു. ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്‍ ആക്രമിക്കുമെന്ന വിവരം ചോര്‍ന്നുവെന്നും ആക്രമണം നടക്കുന്നതിന് മിനുറ്റുകള്‍ മുമ്പ് അമേരിക്കന്‍ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയെന്നും വാര്‍ത്തകള്‍ വന്നു.

 വാക് പോര്

വാക് പോര്

പക്ഷേ, ഇറാന്‍ തങ്ങളുടെ വാദം ആവര്‍ത്തിച്ചു. ശക്തമായ ആക്രമണമാണ് നടത്തിയതെന്നും അമേരിക്കന്‍ സൈനികര്‍ക്ക് കനത്ത നഷ്ടം നേരിട്ടുവെന്നും ഇറാന്‍ വീണ്ടും പറഞ്ഞു. ഇനിയും ആക്രമണം നടത്തിയാല്‍ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

വീണ്ടും ആക്രമണങ്ങള്‍

വീണ്ടും ആക്രമണങ്ങള്‍

ദിവസങ്ങള്‍ക്ക് ശേഷം ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. ഇപ്പോഴും ആക്രമണങ്ങള്‍ ഇടക്കിടെ നടക്കുന്നു. ഇറാന്‍ നേരിട്ടല്ല ആക്രമണം നടത്തുന്നത്. ചില സായുധസംഘങ്ങളെ ഇറാന്‍ ഉപയോഗിക്കുന്നുവെന്നാണ് സൂചനകള്‍.

തീവ്രത പുറത്തുവന്നു

തീവ്രത പുറത്തുവന്നു

ഇതിനിടെയാണ് അമേരിക്കന്‍ കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ തീവ്രത പുറത്തുവരുന്നത്. അമേരിക്കന്‍ സൈനികര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. 200ലധികം സൈനികര്‍ ആക്രമണം നടക്കുന്ന വേളയില്‍ ക്യാമ്പിലുണ്ടായിരുന്നു. 50 പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

 ഇനിയും ഉയര്‍ന്നേക്കും

ഇനിയും ഉയര്‍ന്നേക്കും

കടുത്ത തലവേദന അനുഭവപ്പെടുകയാണ് അമേരിക്കന്‍ സൈനികര്‍ക്ക്. ചിലര്‍ ബോധരഹിതരാകുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതും കാഴ്ചയില്‍ മങ്ങലുണ്ടായതുമാണ് ചില ലക്ഷണങ്ങള്‍. തലച്ചോറിന് ക്ഷതമേറ്റുവെന്നാണ് പെന്റഗണ്‍ അറിയിച്ചത്. ചികില്‍സ തേടുന്ന സൈനികരുടെ എണ്ണം 50 ആയി. ഇനിയും ഉയരുമെന്നാണ് വിവരങ്ങള്‍.

ഇറാഖ്, കുവൈത്ത്, ജര്‍മനി

ഇറാഖ്, കുവൈത്ത്, ജര്‍മനി

തലച്ചോറിന് പരിക്കേറ്റ 31 പേരെ ഇറാഖിലെ ആശുപത്രികളില്‍ തന്നെയാണ് ചികില്‍സിക്കുന്നത്. 18 പേരെ ജര്‍മനിയിലേക്ക് മാറ്റി. ഒരാളെ കുവൈത്തിലാണ് ചികില്‍സിച്ചത്. ഈ സൈനികന്‍ തിരിച്ച് ഇറാഖിലെത്തിയിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് ലഫ്. കേണല്‍ തോമസ് കാമ്പല്‍ പ്രസ്താവനയില്‍ പറഞ്ഞു.

വേഗത്തില്‍ തിരിച്ചറിയില്ല

വേഗത്തില്‍ തിരിച്ചറിയില്ല

തുടര്‍ച്ചയായ ആക്രമണത്തിന്റെ ശബ്ദം കാരണമോ ചെറിയ ചീളുകള്‍ തുളച്ചുകയറുന്നത് മൂലമോ തലച്ചോറിന് സംഭവിക്കുന്ന പരിക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വേദന കടുക്കുകയും ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ പരിക്കേറ്റ സൈനികരുടെ എണ്ണം കൂടാനാണ് സാധ്യത.

ട്രംപിനെതിരെ വിരമിച്ച സൈനികര്‍

ട്രംപിനെതിരെ വിരമിച്ച സൈനികര്‍

സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നും തലവേദന മാത്രമാണെന്നുമാണ് ട്രംപ് സ്വിറ്റ്‌സര്‍ലാന്റില്‍ വച്ച് പറഞ്ഞത്. ഇതിനെതിരെ മുന്‍ അമേരിക്കന്‍ സൈനികര്‍ രംഗത്തുവന്നു. രാജ്യതാല്‍പ്പര്യത്തിന് വേണ്ടി പോരാടുന്ന സൈനികരുടെ പരിക്ക് നിസാരമാണെന്ന് പറഞ്ഞ ട്രംപ് മാപ്പ് പറയണമെന്ന അവര്‍ ആവശ്യപ്പെട്ടു.

പരിക്കിന്റെ ഗൗരവം

പരിക്കിന്റെ ഗൗരവം

പ്രസിഡന്റ് ട്രംപ് ഖേദം പ്രകടിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് വിദേശത്ത് സേവനം അനുഷ്ടിച്ച യുഎസ് സൈനികരുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. സൈനികരുടെ തലച്ചോറിന് ബാധിച്ച പരിക്കിന്റെ ഗൗരവം വൈറ്റ് ഹൗസ് പരിഗണിക്കുകയും അമേരിക്കന്‍ ജനതക്ക് ഇക്കാര്യത്തില്‍ അവബോധം നല്‍കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

English summary
50 US Army men diagnosed with traumatic brain injuries after Iranian attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X