ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം;ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 4 പേരുടെ നില ഗുരുതരം
ഹോർമുസിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ആക്രമണം നടന്നത്.
മൊംബാസ, ബഹിയ എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. ഒമാൻ സമുദ്രാതിർക്കുള്ളിലാണ് ഈ പ്രദേശം. ആക്രമണത്തിൽ മൊംബാസ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരനാണ് കൊലല്പ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ എട്ട് പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. അതേസമയം പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തൽ രണ്ട് യുക്രൈൻ സ്വദേശികൾക്കും പരിക്കേറ്റിട്ടുണ്ട്.

മിസൈൽ ആക്രമണത്തിൽ രണ്ട് കപ്പലുകളിൽ തീപിടിച്ചു. കപ്പലുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.തീ പിന്നീട് നിയന്ത്രണവിധേയമാക്കിയതായും മന്ത്രാലയം അറിയിച്ചു. അതേസമയം ആക്രമണത്തിൽ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി. രാജ്യത്തിൻ്റെ പരമാധികാരവും ജനങ്ങളുടെ ദേശീയ താത്പര്യവും സംരക്ഷിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും യുഎഇ വ്യക്തമാക്കി. യുഎഇയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകുടത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും യുഎഇ അറിയിച്ചു.
അതിനിടെ അമേരിക്കൻ കപ്പലിന് നേരേയും ആക്രമണം നടത്തിയതായി ഇറാൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്റെ സർക്കാർ ടെലിവിഷൻ ഐആർഐബി റിപ്പോർട്ട് ചെയ്തു.നിയമം ലംഘിച്ച എണ്ണ കപ്പലുകളേയാണ് ആക്രമിക്കുന്നതെന്നാണ് ഇറാൻ്റെ വാദം. അതേസമയം ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്.
ഇറാൻ-യു.എസ് സംഘർഷം കൂടുതൽ രൂക്ഷമാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ആക്രമിച്ചതായി കഴിഞ്ഞ ദിവസം യു.എസ് വ്യക്തമാക്കിയിരുന്നു. ഹോർമുസിനോട് ചേർന്നുള്ള ഇറാൻ്റെ ചെറുദ്വീപ് പ്രദേശങ്ങളിലെ നാവിക കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഹോർമുസിലൂടെ പോകുന്ന ചരക്കുകപ്പലുകളിലേയും വാണിജ്യകപ്പലുകളേയും ലക്ഷ്യമിടുന്ന ഇറാൻ്റെ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇനിയും ആക്രമണങ്ങൾ തുടരുമെന്നും അവരുടെ സൈനിക ശേഷിയെ ദുർബലപ്പെടുത്തുമെന്നും യു.എസ് സെൻട്രൽ കമാൻ്റ് ആവർത്തിച്ചു.
അതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളില്‍ നിന്നും 20 ശതമാനം നഷ്ടപരിഹാരം ഈടാക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. കപ്പലുകൾക്ക് സംരക്ഷണമൊരുക്കാൻ ഉയർന്ന തുകയാണ് യുഎസ് ചെലവഴിക്കുന്നതെന്നും അതിനാലാണ് തുക ഏർപ്പെടുത്തുന്നതെന്നും ട്രംപ് പറഞ്ഞു.


Click it and Unblock the Notifications