ഇറാൻ മിസൈലുകൾ ഇറാഖില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: ഞങ്ങള്‍ പ്രതികാരം തുടങ്ങിയെന്ന് ഖമനേയി
ടെഹ്റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമക്രമണം വിജയകരമായിരുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാന്‍റെ പ്രതികാരം തുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാഖിലെ ആക്രമമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണ്. അമേരിക്കയും ഇസ്രായേലും അവരുടെ കൂട്ടാളികളും ഇറാന്‍റെ ശത്രുക്കളാണെന്നും ആയത്തുള്ള ഖമനേയി വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ..

പര്യാപ്തമല്ല
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമനേയി. അമേരിക്കയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും അത് പര്യാപ്തമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്കാര ചടങ്ങില്‍ കണ്ടത്
ഇറാന്‍റെ വിപ്ലവ വീര്യം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. തങ്ങളുടെ പ്രധാന ശത്രുക്കള്‍ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രായേലുമാണ്.

കൂടുതല്‍ ശക്തരാകണം
ഇറാന്‍ കൂടുതല്‍ ശക്തരാകണം. ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അമേരിക്ക ഒരിക്കലും തയ്യാറാവുകയില്ല. അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന്‍ ശത്രുതയില്ല. എന്നാല്‍ അവിടം ഭരിക്കുന്ന മൂന്ന് നാല് പേര്‍ തങ്ങളുടെ ലക്ഷ്യമാണെന്നും ഇറാന്‍ പരമോന്നത നേതാവ് അഭിപ്രായപ്പെട്ടു.

ആളപായമില്ല
അതേസമയം സൈനിക താവളങ്ങള്‍ക്ക് നേരേയുണ്ടായ ഇറാന്‍ ആക്രമണത്തെ അമേരിക്ക സ്ഥിരീകരിച്ചെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പെന്‍റഗണ്‍ അറിയിക്കുന്നത്. എന്നാല്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഇറാന്‍റെ അവകാശവാദം.

കണക്കുകള്‍ ശരിയാണെങ്കില്‍
ഈ കണക്കുകള്‍ സ്ഥിരീകരിക്കുകയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നാകും ഇതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതികാരം
അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ഇറാന്‍റെ ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഖുദ്സ് ഫോഴ്സ് തലവന്‍ ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ തിരിച്ചടി.

മൊബൈലില്‍
ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കന്‍ സഖ്യസേനയുടെ സൈനികര്‍ ഉണ്ടായിരുന്ന ഇറാഖിന്‍റെ രണ്ട് വിമാനത്താവളങ്ങളില്‍ വന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൊബൈലില്‍ പകര്‍ത്തിയെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
|
ദൃശ്യം 1
മിസൈല്‍ പതിക്കുന്നു

അലറി വിളിക്കുന്നു
മിസൈല്‍ വരുന്നത് കണ്ട് ചിലര്‍ അലറി വിളിക്കുന്ന ബഹളവും പുറത്തു വന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാന്‍ കഴിയും. ഇന്ത്യൻ സമയം പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
|
ദൃശ്യം 2
മിസൈലുകള്‍ ആകാശത്ത്

യുഎന്‍ ചട്ടപ്രകാരം
ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി പെന്റഗൺ വക്താവ് ജൊനാഥൻ ഹൊഫ്മാനാണ് സ്ഥിരീകരിച്ചത്. അതേസമയം, യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ സ്വീകരിച്ചതെന്നാണ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണത്തെക്കുറിച്ച് ഇറാന്‍ വിദേശ കാര്യമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചത്.
|
ദൃശ്യം 3
ഇറാനില്‍ നിന്ന് മിസൈല്‍ തൊടുക്കുന്നു












Click it and Unblock the Notifications