കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍... ഗോലാന്‍ കുന്നില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം!!

Google Oneindia Malayalam News

ജറുസലേം: അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും സമ്മര്‍ദ നടപടികള്‍ ഇറാന് മേല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവര്‍ക്കൊപ്പം കൈകോര്‍ക്കുന്ന നിലപാടുമായി ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്. റഷ്യക്ക് മുന്നറിയിപ്പ് കൂടി നല്‍കിയാണ് ഇറാനെതിരെ ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത്. ഗോലാന്‍ കുന്നുകളിലുള്ള ഇറാനിയന്‍ സൈന്യം എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോയിട്ടില്ലെങ്കില്‍ യുദ്ധം ഇറാനെതിരെ ആരംഭിക്കേണ്ടി വരുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

അതേസമയം ഈ പ്രതിസന്ധികള്‍ക്ക് പുറമേ സ്വന്തം രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നതും ഹസന്‍ റൂഹാനിക്ക് തലവേദനയാണ്. സ്ത്രീകളടക്കമുള്ളവരാണ് റൂഹാനിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. സ്ത്രീകള്‍ ഹിജാബുകള്‍ ഊരി പതാക പോലെ കെട്ടിത്തൂക്കിയാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇത് ഇറാനെ ഒറ്റപ്പെടുത്താനുള്ള കൂട്ടായ ശ്രമമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ റൂഹാനി സാധിച്ചിട്ടുമില്ല.

ഗോലാന്‍ കുന്നുകളില്‍ വേണ്ട

ഗോലാന്‍ കുന്നുകളില്‍ വേണ്ട

ഇറാന്റെ പിന്തുണയോടെയുള്ള ഷിയാ പോരാളികളെ ഇനിയും ഗോലാന്‍ കുന്നുകളില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ പറഞ്ഞിരിക്കുന്നത്. സിറിയയിലുള്ള പോരാട്ടമെന്ന പേരില്‍ നടത്തുന്ന ഈ നീക്കങ്ങളെ ഇസ്രയേല്‍ പണ്ട് മുതലേ എതിര്‍ക്കുന്നതാണ്. എന്നാല്‍ ഇറാനിയന്‍ സേന ഉണ്ടാവില്ലെന്ന റഷ്യയുടെ ഉറപ്പിലാണ് ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരുന്നത്. എന്നാല്‍ ഇറാനിയന്‍ സൈന്യം ഇവിടെ നിന്ന് പോയിട്ടില്ലെന്നാണ് ഇസ്രയേല്‍ സംശയിക്കുന്നത്.

സിറിയന്‍ സൈന്യത്തിനൊപ്പം

സിറിയന്‍ സൈന്യത്തിനൊപ്പം

ഇറാനിയന്‍ സൈന്യം സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ പാര്‍ലമെന്റംഗം സെനിയ സ്വെറ്റ്‌ലോവ പറഞ്ഞു. ഇവര്‍ ഗോലാന്‍ കുന്നിലടക്കം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. കടന്നുകയറ്റമായി തന്നെയാണ് ഇതിനെ കാണുന്നത്. യുദ്ധഭീതി സൃഷ്ടിക്കുകയാണ് ഇറാന്‍. എത്രയും പെട്ടെന്ന് അവര്‍ പോകുന്നതായിരിക്കും നല്ലത്.

ഹിസ്ബുള്ളയെ അംഗീകരിക്കില്ല

ഹിസ്ബുള്ളയെ അംഗീകരിക്കില്ല

ഇസ്രയേല്‍ സര്‍ക്കാര്‍ ഇറാന്റെ സാമ്പത്തിക സഹായമുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇവര്‍ ഇസ്രയേലിന്റെ അതിര്‍ത്തിയില്‍ പുതിയൊരു സേനയെ രൂപീകരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വളരെ അപകടം പിടിച്ചതാണ് ഹിസ്ബുള്ളയുടെ നീക്കങ്ങള്‍. ഇതിനെ ഇപ്പോള്‍ തടഞ്ഞിട്ടില്ലെങ്കില്‍ ഭാവിയില്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. അപകടമേറിയ ഈ കളിയില്‍ നിന്ന് ഇറാന്‍ പിന്‍മാറണം.

റഷ്യ തള്ളി....

റഷ്യ തള്ളി....

ഇസ്രയേലിന്റെ വാദങ്ങളെ റഷ്യ തള്ളിയിട്ടുണ്ട്. സിറിയയില്‍ ഇറാനിയന്‍ സൈന്യം പിന്‍വാങ്ങി കഴിഞ്ഞു. അവരുടെ ആയുധങ്ങള്‍ വരെ പിന്‍വലിച്ചു. ഒരു സംഘടനയ്ക്കും ഇനി ഇറാന്‍ സാമ്പത്തികമായും പിന്തുണ നല്‍കില്ല. പിന്നെയെന്തിനാണ് ഇസ്രയേല്‍ ആരോപണം ഉന്നയിക്കുന്നതെന്ന് റഷ്യ ചോദിക്കുന്നു.

സൈനിക മേധാവിമാര്‍

സൈനിക മേധാവിമാര്‍

ഇറാനിയന്‍ ഉന്നത തലത്തിലുള്ള സൈനിക മേധാവിമാര്‍ ഇപ്പോഴും ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാന്‍ കുന്നുകളിലുണ്ട്. ഇവര്‍ ഉപദേശകര്‍ എന്ന രീതിയിലാണ് ഇവിടെ തുടരുന്നത്. ഇത് ഇസ്രയേലിന് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദം

ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദം

ഇറാനെതിരെ തുറന്നടിക്കാന്‍ അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും സമ്മര്‍ദം ഇസ്രയേലിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നേരത്തെ തന്നെ ഇസ്രയേലിനെതിരെ ഇറാന്‍ രംഗത്തെത്തിയിരുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ദീര്‍ഘകാലം മുന്നേ ആരോപിക്കുന്നുണ്ട്. ഇത്രയും ഭീഷണി ഉയര്‍ത്തിയ ഇറാന്‍ ബാഷര്‍ അല്‍ അസദിനെ സഹായിക്കാനെന്ന പേരില്‍ സിറിയയില്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇസ്രയേലിന്റെ വാദം.

റഷ്യക്ക് താല്‍പര്യമില്ല

റഷ്യക്ക് താല്‍പര്യമില്ല

റഷ്യക്ക് ഇറാനിയന്‍ സേന സിറിയ വിടുന്നതിനോട് താല്‍പര്യമില്ല. ഇസ്രയേലിന്റെ വാദങ്ങളെ നേരത്തെ റഷ്യ എതിര്‍ക്കുകയും ചെയ്തിരുന്നു. ബാഷര്‍ അല്‍ അസദ് വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇറാന്റെ പിന്തുണയെ പ്രശംസിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യം ഉള്ളപ്പോള്‍ ഇറാന്‍ എന്തിനാണ് സിറിയ വിടുന്നതെന്നായിരുന്നു റഷ്യയുടെ ചോദ്യം.

സ്ത്രീകളുടെ പ്രതിഷേധം

സ്ത്രീകളുടെ പ്രതിഷേധം

റൂഹാനിയുടെ ഭരണത്തിനെതിരെ വമ്പന്‍ പ്രതിഷേധമാണ് ഇറാനില്‍ നടക്കുന്നത്. സ്ത്രീകളാണ് പ്രധാനമായും തെരുവിലിറങ്ങിയിരിക്കുന്നത്. ഹിജാബ് അഴിച്ച് പതാക പോലെ കെട്ടിയുണ്ടാക്കിയാണ് പ്രതിഷേധം. മതത്തിന്റെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചെറിഞ്ഞായിരുന്നു സ്ത്രീകള്‍ തെരുവിലിറങ്ങിയത്. സോഷ്യല്‍ മീഡിയ നിരോധിച്ചിട്ടും പ്രൈവറ്റ് ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിലൂടെ പലരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിലും റൂഹാനിക്കെതിരെ പ്രതിഷേധം കത്തുന്നുണ്ട്.

അമേരിക്കയല്ല....

അമേരിക്കയല്ല....

ഉപരോധത്തിന്റെ മറപിടിച്ച് ഭരണവീഴ്ച്ചകള്‍ മറച്ചുപിടിക്കാന്‍ റൂഹാനി ശ്രമിക്കേണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്. അമേരിക്കയല്ല ഇറാനിയന്‍ സര്‍ക്കാരാണ് ഞങ്ങളെ ദ്രോഹിക്കുന്നത്. സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞു, യുവാക്കള്‍ തൊഴിലില്ല. പരമോന്നത് നേതാവായ അലി ഖമേനി ഭരണത്തില്‍ തുടരുന്ന കാലത്തോളം ഈ പ്രതിഷേധം തുടരുമെന്നാണ് മുദ്രാവാക്യം. പലയിടത്തും പോലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി.

അമേരിക്കക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് തുര്‍ക്കി; മന്ത്രിമാരുടെ സ്വത്ത് മരവിപ്പിച്ചു!!അമേരിക്കക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് തുര്‍ക്കി; മന്ത്രിമാരുടെ സ്വത്ത് മരവിപ്പിച്ചു!!

ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി.... അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നുഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി.... അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു

English summary
Iran-Backed Fighters Cannot Stay in Golan Region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X