നൂര്‍ ഖാനില്‍ നിന്ന് ഇറാനെ തകര്‍ക്കുമോ? ട്രംപ് വാക്ക് മാറ്റുമെന്ന് സംശയം, യുഎഇ വിമാനം പാകിസ്താനില്‍

സൈനിക നീക്കം മതിയാക്കി എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയെങ്കിലും വിശ്വസിക്കാതെ ഇറാന്‍. മുമ്പ് പലതവണ വാക്കുകള്‍ മാറ്റിയ അനുഭവമുള്ളതിനാലാണ് ട്രംപിനെ ഇറാന്‍ വിശ്വസിക്കാത്തത്. നേരത്തെ മുന്നോട്ട് വച്ച ഏഴ് ഉപാധികള്‍ അംഗീകരിക്കണം എന്നാണ് അമേരിക്കയോട് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹ്‌സിന്‍ റസാഇ ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയിലും ഇസ്രായേലിലും നടന്ന തിരഞ്ഞെടുപ്പ് തോല്‍വി ട്രംപിനെ മാറ്റി ചിന്തിപ്പിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഇറാന്‍ യുദ്ധമാണ് തിരഞ്ഞെുപ്പിലെ തിരിച്ചടിക്ക് കാരണം എന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് തുറന്നുസമ്മതിക്കുകയും ചെയ്ത പിന്നാലെയാണ് ട്രംപിന്റെ പിന്മാറ്റം. എന്നാല്‍ ദുരൂഹമായ ചില സൈനിക നീക്കം പാകിസ്താനില്‍ നടക്കുന്നുണ്ട്.

iran pakistan

റഷ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളുടെ സൈനിക വിമാനം പാകിസ്താനിലെ കറാച്ചിയില്‍ ഇറങ്ങി എന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് എത്തുന്നു എന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പാകിസ്താനിലെ സൈനിക നീക്കം. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തില്‍ പാകിസ്താന്‍ നിര്‍ണായക റോള്‍ വഹിക്കുമെന്ന സൂചനയും ഇതില്‍ നിന്ന് ലഭിക്കുന്നു.

സൈനിക ചരക്കു വിമാനങ്ങളാണ് കറാച്ചിയില്‍ എത്തിയതത്രെ. ബിഷ്‌കെക്, ചിറ്റഗോങ് എന്നിവിടങ്ങളില്‍ നിന്ന് സൈനിക ചരക്കു വിമാനങ്ങള്‍ പാകിസ്താനില്‍ ഇറങ്ങി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ എന്താണ് വിമാനത്തില്‍ ഉള്ളത്, മൂന്ന് രാജ്യങ്ങളുടെയും വിമാനം പാകിസ്താനില്‍ എത്താന്‍ കാരണം എന്ത് എന്നീ കാര്യങ്ങള്‍ വ്യക്തമല്ല.

അമേരിക്ക ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗം റഷ്യയെ അറിയിച്ചതത്രെ. പാകിസ്താനിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ നിന്നായിരിക്കും ആക്രമണം എന്നും ചൈന വിവരം കൈമാറി എന്നാണ് വാര്‍ത്തകള്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക്ലാലയിലാണ് നൂര്‍ഖാന്‍ വ്യോമതാവളം.

അതേസമയം, ഇന്ത്യയും ഇസ്രായേലും ഈ വിഷയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണ് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചൈന, റഷ്യ, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങളുമായി അടുപ്പം തുടരുന്ന രാജ്യമാണ് പാകിസ്താന്‍. ഇവിടെ കേന്ദ്രീകരിച്ച് ഇറാനെതിരെ അമേരിക്ക നീങ്ങുമോ? അതിന് റഷ്യയും ചൈനയും സമ്മതിക്കുമോ, വീണ്ടും ആക്രമണം തുടങ്ങിയാല്‍ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലാകില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma