കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിനെതിരെ 13 പ്രതികാര പദ്ധതികള്‍... തയ്യാറെടുത്ത് ഇറാന്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ തീരുമാനം!!

Google Oneindia Malayalam News

തെഹറാന്‍: ഖാസിം സുലൈമാനി വധത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പകുതി മൗനത്തിലായിരുന്ന ഇറാന്‍ പ്രതികാരത്തിന് ഒരുങ്ങുന്നു. ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസയം ഔദ്യോഗിക ദു:ഖാചരണത്തിന് ശേഷം ആക്രമണങ്ങള്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലേക്ക് വീണിരിക്കുകയാണ്.

അതേസമയം മേഖലയില്‍ കടുത്ത സുരക്ഷയൊരുക്കിയിട്ടുണ്ട് അമേരിക്ക. ഏത് തരം തിരിച്ചടികളെയും നേരിടാന്‍ സൈന്യത്തിന് നിര്‍ദേശമുണ്ട്. ഇതിന് പുറമേ ഇറാഖില്‍ നിന്ന് ഒരു കാരണവശാലും സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്‍ പ്രോക്‌സി വാറിന് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ രാജ്യത്തും ഇറാന്‍ സൈന്യം ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന സേനകളെ ഉപയോഗിച്ചുള്ള യുദ്ധമാണ് പ്രതീക്ഷിക്കുന്നത്.

ഇറാന്‍ പ്രതികാരത്തിന് സജ്ജം

ഇറാന്‍ പ്രതികാരത്തിന് സജ്ജം

ഇറാന്‍ പ്രതികാരത്തിന് സജ്ജമായതായി സൈന്യത്തിലെ പ്രമുഖ കമാന്‍ഡര്‍ വ്യക്തമാക്കി. 13 തരത്തിലുള്ള ആക്രമണങ്ങളാണ് യുഎസ്സിനെതിരെ ഇറാന്‍ സജ്ജമാക്കുന്നത്. യുഎസ് സൈന്യം ഇറാന്റെ പ്രസ്താവനയില്‍ അമ്പരപ്പിലാണ്. യുഎസ് പ്രതിരോധ സെക്രട്ടറി ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്ന വാര്‍ത്തയും നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലും പ്രതികാരത്തിന് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ദുര്‍ബലമായ ആക്രമണം പോലും അമേരിക്കയെ തകര്‍ക്കുന്നതായിരിക്കുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷാംകാനി പറഞ്ഞു.

പശ്ചിമേഷ്യയില്‍ ഭയം

പശ്ചിമേഷ്യയില്‍ ഭയം

ഇറാന്റെ പടയൊരുക്കത്തില്‍ ഏറ്റവും ഭയക്കുന്ന സൗദി അറേബ്യയും ഇസ്രയേലുമാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സഖ്യമായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങില്‍ ഫലസ്തീന്‍ ഗ്രൂപ്പ് ഹമാസും ലെബനിലെ ഹിസ്ബുള്ളയും പങ്കെടുത്തതാണ് ഇത്തരമൊരു ഭയപ്പെടലിന് കാരണം. നേരത്തെ സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ലോകത്തെ വിറപ്പിച്ചിരുന്നു. അന്ന് ഉല്‍പ്പാദനം പകുതിയായി കുറയ്‌ക്കേണ്ടി വന്നിരുന്നു സൗദിക്ക്. ഇവര്‍ക്കെതിരെയുള്ള ആക്രമണമാണോ ഇറാന്‍ പദ്ധതിയിടുന്നതെന്ന ആശങ്കയുമുണ്ട്.

പിന്തുണ കുറഞ്ഞ് ട്രംപ്

പിന്തുണ കുറഞ്ഞ് ട്രംപ്

ഇറാനെതിരെയുള്ള പോരാട്ടത്തില്‍ ട്രംപിന് വിചാരിച്ച പിന്തുണ ലഭിച്ചിട്ടില്ല. ലോകരാജ്യങ്ങള്‍ സുലൈമാനിയെ വധത്തെ സ്വാഗതം ചെയ്തിട്ടുമില്ല. ഇതിനിടെ യുഎസ് കോണ്‍ഗ്രസില്‍ ഇറാനുമായുള്ള യുദ്ധത്തില്‍ നിന്ന് ട്രംപിനെ തടയാനുള്ള നിയമവും പാസാക്കിയിട്ടുണ്ട്. ഇത് അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് ഇത്. ഇതിനിടെ സുലൈമാനിയുടെ ശവസംസ്‌കാരത്തിന് എത്തിയ ജനങ്ങളെ സാക്ഷിയാക്കി പുതിയ സൈനിക മേധാവി പ്രതികാരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉറപ്പായും പ്രതികാരം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയിലും പ്രശ്‌നം

അമേരിക്കയിലും പ്രശ്‌നം

ഇറാനിലെ 52 മേഖലകളില്‍ ആക്രമണം നടത്തുമെന്നും അതില്‍ പൈതൃക കേന്ദ്രങ്ങളും ഉള്‍പ്പെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പെന്റഗണ്‍ തള്ളിയിരിക്കുകയാണ്്. അത്തരത്തില്‍ യാതൊരു ഉദ്ദേശവും അമേരിക്കയ്ക്കില്ലെന്ന് പെന്റഗണ്‍ ചീഫ് ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു. പൈതൃക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണ്. ആയുധം കൊണ്ടുള്ള പോരാട്ടം മാത്രമാണ് ഇറാനുമായി ഉള്ളതെന്നും മില്ലി പറഞ്ഞു. ഇതോടെ കൈവിട്ട ആക്രമണങ്ങള്‍ക്കില്ലെന്ന സന്ദേശമാണ് യുഎസ് നല്‍കുന്നത്.

ക്രൊയേഷ്യയും ജര്‍മനിയും

ക്രൊയേഷ്യയും ജര്‍മനിയും

ക്രൊയേഷ്യ ഇറാഖിലെ സൈന്യത്തെ കുവൈത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎസ് സഖ്യം രാജ്യം വിടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഈ മാറ്റം. 14 ട്രൂപ്പുകളാണ് കുവൈത്തിലേക്ക് മാറുന്നത്. അതേസമയം ജര്‍മനിയും സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നുണ്ട്. ഇതോടെ മേഖലയില്‍ യുഎസ്സ് ഒറ്റപ്പെടുകയാണ്. നാറ്റോ സഖ്യം ഇവിടെ തന്നെ തുടരും.

യുഎസ്സിനെ തുടച്ചുനീക്കും

യുഎസ്സിനെ തുടച്ചുനീക്കും

അമേരിക്കയിലെ മേഖലയില്‍ നിന്ന് തുടച്ചുനീക്കുമെന്നും, അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. തിരിച്ചടിക്കുമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. സുലൈമാനിയുടെ വധം യുദ്ധ പ്രഖ്യാപനം അതോടൊപ്പം തീവ്രവാദവുമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. 213 പേര്‍ക്ക് പരിക്കുണ്ട്.

ഡീഗോ ഗാര്‍ഷ്യയിലേക്ക് ബോംബര്‍ വിമാനങ്ങള്‍

ഡീഗോ ഗാര്‍ഷ്യയിലേക്ക് ബോംബര്‍ വിമാനങ്ങള്‍

ട്രംപ് രണ്ടും കല്‍പ്പിച്ചാണെന്ന് സൂചനയുണ്ട്. ആറ് ബി 52 ബോംബര്‍ വിമാനങ്ങളെ ബ്രിട്ടന്റെ പരിധിയിലുള്ള ഡീഗോ ഗാര്‍ഷ്യയിലേക്ക് അയച്ചിരിക്കുകയാണ്. ഇറാനെതിരെ കൂടുതല്‍ തിരിച്ചടിക്കാണ് ശ്രമം. അതേസമയം ഇറാന്റെ ദീര്‍ഘദൂര മിസൈലുകള്‍ക്ക് ഇവിടെയെത്താനും സാധിക്കില്ല. അതുകൊണ്ട് ഡീഗോ ഗാര്‍ഷ്യ യുഎസ് തിരഞ്ഞെടുത്തത്. യുഎസ് രഹസ്യമായി ഒരു എയര്‍ ബേസ് ഡീഗോ ഗാര്‍ഷ്യയില്‍ നടത്തുന്നുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന് ഇവിടെ കാര്യമായ നിയന്ത്രണങ്ങളില്ല. എന്താണ് നടക്കുന്നതെന്നും അറിയില്ല. ആക്രമണത്തെ തടയാനും ബ്രിട്ടന് സാധിക്കില്ല.

ഇന്ത്യയിലും പ്രതിഷേധം

ഇന്ത്യയിലും പ്രതിഷേധം

സുലൈമാനി വധത്തില്‍ ഇന്ത്യയിലും പ്രതിഷേധം അലയടിക്കുന്നുണ്ട്. അമേരിക്കന്‍ വിരുദ്ധ മാര്‍ച്ച് ദില്ലിയിലാണ് നടന്നത്. യുഎസ് എംബസിയിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. എന്നാല്‍ സുരക്ഷയെ തുടര്‍ന്ന് ഇത് പോലീസ് തടഞ്ഞു. ഷിയാ വിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അമേരിക്കയ്‌ക്കെതിരെ പ്രതികാരത്തിനാണ് ഇവരും ആഹ്വാനം ചെയ്തത്. ഇന്ത്യയില്‍ ഷിയാ വിഭാഗം ഈ ആക്രമണത്തില്‍ വലിയ പ്രതിഷേധത്തിലാണ്. ഇന്ത്യ ഇറാനും അമേരിക്കയ്ക്കുമിടയില്‍ സമാധാനത്തിന് ശ്രമിക്കുന്നുണ്ട്.

<strong>ഇറാഖില്‍ നിന്ന് ജര്‍മനി സൈന്യത്തെ പിന്‍വലിക്കുന്നു... സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്,</strong>ഇറാഖില്‍ നിന്ന് ജര്‍മനി സൈന്യത്തെ പിന്‍വലിക്കുന്നു... സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്,

English summary
iran considering 13 revenge scenario against america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X