കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക മാത്രം പിന്‍മാറിയാല്‍ കരാര്‍ ഇല്ലാതാവില്ലെന്ന് റൂഹാനി; ആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഭീഷണി

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയാല്‍ ആറ് രാജ്യങ്ങള്‍ ഒപ്പിട്ട കരാര്‍ ഇല്ലാതാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. കരാറില്‍ ഒപ്പുവച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് കരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു റൂഹാനിയുടെ പ്രതികരണം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്കയുടെ നിലപാട് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയെ മാറ്റി നിര്‍ത്തി മറ്റ് രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തും. കരാറിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അതിലൂടെ സാധിക്കുമെങ്കില്‍ അമേരിക്ക പിന്‍മാറിയാലും കരാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറിയതിലൂടെ അന്താരാഷ്ട്രതലത്തിലുണ്ടായ ഒരു കരാറിനെ അവമതിക്കുകയാണ് അമേരിക്ക ചെയ്തിരിക്കുന്നതെന്ന് റൂഹാനി കുറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയുമായി അടുത്ത ആഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ വിദേശകാര്യമന്ത്രാലയത്തിന് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

hasan-new

ആണവ പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ നിര്‍ത്തിവയ്ക്കുന്ന പക്ഷം അവര്‍ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നതാണ് അന്താരാഷ്ട്ര ആണവ കരാര്‍. 2015ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരമുള്ള എല്ലാ നിബന്ധനകളും ഇറാന്‍ പാലിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പലതവണ വ്യക്തമാക്കിയതുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുന്ന പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് വെച്ച ഒപ്പിന് യാതൊരു വിലയുമില്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

അതേസമയം, നിര്‍ത്തിവച്ച ആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇറാനിയന്‍ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന് റൂഹാനി നിര്‍ദ്ദേശം നല്‍കി. ഒരു പരിധിയുമില്ലാതെ ആണവ സമ്പുഷ്ടീകരണം നടത്താന്‍ ഇറാന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ തീരുമാനത്തിലെത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

English summary
Iranian President Hassan Rouhani has said Tehran will bypass Washington and negotiate with the other signatories of a multinational nuclear deal,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X