ഇറാന്‍ സംഘത്തിന് വിസ നിഷേധിച്ച് അമേരിക്ക; ഷോപ്പിങിനും വിലക്ക്, ഖത്തര്‍ വഴി പ്രസിഡന്റ് പുറപ്പെട്ടു

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് പുറപ്പെട്ട ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ ഒപ്പമുള്ളവര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക. പ്രസിഡന്റിന്റെ സംഘത്തിലെ കമ്യൂണിക്കേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വിലക്ക്. ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധം തുടങ്ങിയ ശേഷം ഇറാന്‍ പ്രസിഡന്റ് അമേരിക്കയില്‍ എത്തുന്നത് ആദ്യമാണ്.

പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് അമേരിക്ക വിസ നല്‍കിയിട്ടുണ്ട്. കൂടെയുള്ള ചിലര്‍ക്കും വിസ ലഭിച്ചു. എന്നാല്‍ ചിലര്‍ക്ക് വിസ നല്‍കിയില്ല. പ്രസിഡന്റിനൊപ്പം വരുന്നവര്‍ക്ക് അമേരിക്കയില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

iran delegates not us visa

ബുധനാഴ്ചയാണ് ഇറാന്‍ പ്രസിഡന്റ് യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുക. അമേരിക്കക്കും ഇസ്രായേലിനും എതിരെ കടുത്ത ഭാഷയില്‍ പ്രതിഷേധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഞായറാഴ്ച അമേരിക്കയിലേക്ക് പുറപ്പെട്ടു. ഖത്തറില്‍ ഇറങ്ങി ചര്‍ച്ച നടത്തിയ ശേഷം അമേരിക്കയിലേക്ക് പോകുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഖത്തറില്‍ എത്തിയ വേളയില്‍ പ്രധാന നേതാക്കളുമായി ഇറാന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തി. ഹോര്‍മുസ് തുറക്കുന്ന കാര്യത്തില്‍ ഇറാന്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍ ഖത്തറിന് കൈമാറി. മധ്യസ്ഥ രാജ്യമായ ഖത്തര്‍ ഇക്കാര്യം അമേരിക്കന്‍ ഭരണകൂടത്തിന് നല്‍കും. യുദ്ധം തുടങ്ങിയത് മുതല്‍ ഇറാന്‍ ഹോര്‍മുസ് അടച്ചിരിക്കുകയാണ്. ഇറാന്റെ തുറമുഖങ്ങള്‍ അമേരിക്ക ഉപരോധിക്കുകയും ചെയ്യുന്നുണ്ട്.

ഇറാനില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷവും അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയില്‍ നിന്ന് ആഡംബര വസ്തുക്കള്‍ വാങ്ങരുത് എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഈ വര്‍ഷവും യുഎസ് വിദേശകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നുണ്ട്. ട്രംപിന്റെ ഭീഷണിയും തുടരുകയാണ്. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന ഭാഗത്ത് വച്ച് ഇസ്രായേലിന്റെയും അമേരിക്കയുടെയും ഡ്രോണുകള്‍ വെടിവച്ചിട്ടു എന്നാണ് ഇറാന്‍ സൈന്യം ഏറ്റവും ഒടുവില്‍ അറിയിച്ചത്. അമേരിക്ക ഇപ്പോഴും പ്രകോപനം തുടരുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം, മറ്റൊരു ഭാഗത്ത് സൗദി അറേബ്യയും യമനിലെ ഹൂതികളും പോര് തുടരുകയാണ്. സൗദി അറേബ്യ കൂടുതല്‍ രാജ്യങ്ങളെ തങ്ങളുടെ പക്ഷത്ത് ചേര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഹൂതികളുമായി ധാരണയിലെത്തിയ അമേരിക്ക ആക്രമണത്തില്‍ നേരിട്ട് ഇതുവരെ പങ്കാളിയായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma