Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ നിഷേധിച്ചു; ആ 2 ആക്രമണങ്ങളില്‍ പങ്കില്ല, സൈപ്രസിലെത്തിയത് ഇറാന്റെ ഡ്രോണ്‍ അല്ലെന്ന് യുകെ

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയത്. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ താവളങ്ങളില്‍ പ്രത്യാക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി. ജിസിസിയിലെ ആറ് രാജ്യങ്ങളിലേക്കും ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തി. കൂടാതെ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലും ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ വന്നു.

ഈ ആക്രമണങ്ങള്‍ ഇറാന്‍ നിഷേധിച്ചില്ല. എന്നാല്‍ ഒടുവില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് ബന്ധമില്ല എന്നാണ് ഇറാന്‍ പറയുന്നത്. തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുണ്ടായ ആക്രമണങ്ങളാണ് ഇറാന്‍ നിഷേധിച്ചത്. രണ്ടിലും ബന്ധമില്ലെന്ന് ഇറാന്‍ പറയുന്നു. യുദ്ധം വ്യാപിക്കുന്നു എന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഇറാന്‍ നിഷേധിച്ച് രംഗത്തുവന്നിരിക്കുന്നത്. അതിനിടെ, സൈപ്രസില്‍ എത്തിയ മിസൈല്‍ ഇറാനില്‍ നിന്നല്ല വന്നത് എന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

iran denied turkey azerbijan move

മൂന്ന് ആക്രമണങ്ങളാണ് ദുരൂഹമായി തുടരുന്നത്. അതിലൊന്നാണ് തുര്‍ക്കിയെ ലക്ഷ്യമിട്ട് എത്തിയ ബാലസ്റ്റിസ് മിസൈല്‍. ഇറാഖും സിറിയയും കടന്ന് ഒരു മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ എത്തിയിരുന്നു. ഇതിനെ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകളഞ്ഞു. ആക്രമണത്തില്‍ പിന്നില്‍ ഇറാനാണ് എന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇറാന്‍ നിഷേധിച്ചു.

നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി. അതുകൊണ്ടുതന്നെ തുര്‍ക്കിയെ ആക്രമിക്കുന്നത് യൂറോപ്യന്‍ സംയുക്ത സേനയായ നാറ്റോയുടെ ഇടപെടലിലേക്ക് നയിക്കും. അംഗ രാജ്യങ്ങളെ ആക്രമിക്കുന്നത് ഒറ്റക്കെട്ടായി ചെറുക്കും എന്നതാണ് നാറ്റോയുടെ നയം. ഇത് ഇറാന് വലിയ തിരിച്ചടിയാകുമായിരുന്നു. എന്നാല്‍ ഇറാന്‍ പറയുന്നത് ആക്രമണത്തിന് പിന്നില്‍ തങ്ങള്‍ അല്ല എന്നാണ്.

ഇറാന്‍ അല്ലെങ്കില്‍ പിന്നെ ആര്?

അതേസമയം, അസര്‍ബൈജാനെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടന്നത് വ്യാഴാഴ്ച ഉച്ചയോടെയാണ്. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആണ് നഖ്ചിവാന്‍ മേഖലയില്‍ എത്തിയത് എന്ന് അസര്‍ബൈജാന്‍ പറയുന്നു. വിമാനത്താവള കെട്ടിടത്തിലാണ് ഡ്രോണ്‍ പതിച്ചത്. മറ്റൊരു ഡ്രോണ്‍ ഷക്കറാബാദിലെ സ്‌കൂള്‍ കെട്ടിടത്തിന് അടുത്ത് പതിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്താവളത്തിലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ഇറാന്റെ ഭാഗത്ത് നിന്ന് വ്യക്തമായ വിശദീകരണം വേണമെന്ന് അസര്‍ബൈജാന്‍ ആവശ്യപ്പെട്ടു. സമാനമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ഇറാന്‍ അംബാസഡര്‍ മുജ്തബയെ വിളിച്ചുവരുത്തി അസര്‍ബൈജാന്‍ പ്രതിഷേധം അറിയിച്ചു. അതേസമയം, അസര്‍ബൈജാനെ ആക്രമിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു.

അയല്‍രാജ്യങ്ങളെ ഇറാന്‍ ലക്ഷ്യമിടുന്നില്ല. ശത്രുക്കളുടെ സേനാ താവളങ്ങള്‍ മാത്രമാണ് ഇറാന്‍ ആക്രമിക്കുന്നത്. മേഖലയില്‍ സജീവമായിരിക്കുന്ന താവളങ്ങളാണ് ആക്രമിക്കുന്നത്. അമേരിക്കയെയും ഇസ്രായേലിനെയും ആക്രമിക്കുമെന്നും ഇറാന്‍ മന്ത്രി പറഞ്ഞു. ഇറാന്‍ തുര്‍ക്കി അതിര്‍ത്തി മേഖലയിലാണ് നഖ്ചിവാന്‍. അതിനിടെ, സൈപ്രസിലെ ബ്രിട്ടന്റെ അക്രോതിരി താവളം ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ ഇറാനില്‍ നിന്നല്ല വന്നത് എന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+