കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങള്‍ നിഷേധിച്ച് ഇറാന്‍; ഇസ്രായേലും സൗദിയും യുഎസ്സിന്റെ സാമന്തരാജ്യങ്ങളെന്ന് പരിഹാസം

  • By Desk
Google Oneindia Malayalam News

മ്യൂണിക്ക്: ഇറാന്‍ ലോകത്തിന് ഭീഷണിയാണെന്നും മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനാണ് രാജ്യത്തിന്റെ ശ്രമമെന്നുമുള്ള ഇസ്രായേലിന്റെയും സൗദിയുടെയും ആരോപണങ്ങള്‍ നിഷേധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന സുരക്ഷാ സമ്മേളനത്തിലാണ് സൗദിയുടെയും ഇസ്രായേലിന്റെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇറാന്‍ രംഗത്തെത്തിയത്. ഇസ്രായേലും സൗദിയും അമേരിക്കയുടെ മേഖലയിലെ സാമന്ത രാജ്യഘങ്ങളാണെന്നും അദ്ദേഹം കളിയാക്കി.

ഇറാനില്‍ വ്യോമയാന ദുരന്തം: യാത്രാ വിമാനം തകര്‍ന്നു വീണു, 66 പേര്‍ കൊല്ലപ്പെട്ടുഇറാനില്‍ വ്യോമയാന ദുരന്തം: യാത്രാ വിമാനം തകര്‍ന്നു വീണു, 66 പേര്‍ കൊല്ലപ്പെട്ടു

അതേസമയം, തങ്ങളുടെ തെറ്റായ നയങ്ങള്‍ കാരണം മേഖലയിലുണ്ടായ അനര്‍ഥങ്ങള്‍ മറച്ചുവയ്ക്കാന്‍ ഇറാനു മേല്‍ പഴിചാരുകയാണ് മേഖലയിലെ അമേരിക്കന്‍ കക്ഷിരാഷ്ട്രങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

iran

1980കളില്‍ ഇറാഖിലെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ പിന്തുണച്ചതും പിന്നീട് 2003ല്‍ സദ്ദാമിനെ അട്ടിമറിച്ച് ഇറാഖില്‍ അധിനിവേശം നടത്തിയതും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശവും യമനില്‍ ഇപ്പോള്‍ സൗദി സഖ്യം നടത്തുന്ന ബോംബാക്രമണങ്ങളുമെല്ലാം ഇക്കൂട്ടര്‍ ചെയ്തു കൂട്ടിയതും തുടരുന്നതുമായ മണ്ടത്തരങ്ങളുടെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സിറിയയില്‍ നിന്ന് വ്യോമാതിര്‍ത്തി ലംഘിച്ച് ഇസ്രായേലിലേക്ക് കടന്ന ഇറാന്‍ ഡ്രോണ്‍ വിമാനം തങ്ങള്‍ വെടിവച്ചിട്ടതായി ഇസ്രായേല്‍ സൈന്യം കഴിഞ്ഞയാഴ്ച ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതേത്തുടര്‍ന്ന് സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിനെത്തിയ ഇസ്രായേല്‍ യുദ്ധവിമാനങ്ങളിലൊന്ന് സിറിയന്‍ സേന വെടിവച്ചിട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് ഇറാനു നേരെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഡ്രോണ്‍ വിമാനം: ഇറാനെതിരേ യുദ്ധ ഭീഷണിയുമായി ഇസ്രായേല്‍ പ്രധാമന്ത്രി
അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെക്കുറിച്ച് നിരീക്ഷണം നടത്താന്‍ സിറിയയില്‍ നിന്ന് പുറപ്പെട്ട ഡ്രോണ്‍ വിമാനമാണ് ഇസ്രായേല്‍ സേന വെടിവച്ചിട്ടതെന്നാണ് ഇറാന്‍ അവകാശവാദം. ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഇസ്രായേലിന്റെ വാദവും ഇറാന്‍ തള്ളി.

English summary
Iran criticizing Israel and Saudi for fake allegations against Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X