തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് ഇറാന്; ഇറാഖ് രാസായുധം പോലെയെന്ന് പരിഹാസം
തെഹ്റാന്: ഇറാന് മേഖലയില്‍ കുഴപ്പം വിതയ്ക്കുന്നുവെന്നും മേഖലയിലെ വിമതര്‍ക്ക് ആയുധം നല്കുന്നുവെന്നുമുള്ള അമേരിക്കന്‍ ആരോപണത്തിനെതിരേ ഇറാന് രംഗത്തെത്തി. ആരോപണം കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരമാണെന്നും യു.എന്‍ അംബാസഡറുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇറാന് യമനിലെ ഹൂത്തി വിമതര്‍ക്ക് മിസൈലുകള്‍ നല്‍കിയെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് ഇറാന് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഹൂത്തികള്‍ സൗദി വിമാനത്താവളത്തിനെതിരേ ആക്രമണം നടത്താന്‍ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഹാലെയുടെ ആരോപണം. ഇത് ഇറാന് നിര്‍മിതമാണെന്നും ഇറാനാണ് ഹൂത്തികള്‍ക്ക് കൈമാറിയതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇറാന് നിര്‍മിത ആയുധങ്ങള്‍ മേഖലയുടെ തങ്ങളുടെ സഖ്യകക്ഷികള്‍ക്കെതിരായ ഉപയോഗിച്ചതിനുള്ള വ്യക്തമായ തെളിവുകളാണിതെന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

എന്നാല്‍ ഇസ്രായേല്‍ വിഷയത്തില്‍ അമേരിക്ക കാണിക്കുന്ന അപകടകരമായ നയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് പുതിയ ആരോപണമെന്ന് ഇറാന് വ്യക്തമാക്കി. ഇറാനെതിരേ യു.എസ് മുന്നോട്ടുവയ്ക്കുന്ന പുതിയ തെളിവുകള്‍ ഇറാഖിലെ സദ്ദാം ഹുസൈന്റെ പക്കല്‍ രാസായുധമുണ്ടെന്നതിന് തെളിവ് ഹാജരാക്കിയത് പോലെയാണെന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ട്വിറ്ററിലൂടെ പരിഹസിച്ചു.
ഇത്തരം പ്രകടനങ്ങള്‍ മുമ്പ് യു.എന്നില്‍ വച്ച് കണ്ടതാണെന്ന്, യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന കോളിന് പവല്‍ സദ്ദാം ഹുസൈന്റെ കൈയില്‍ കൂട്ട നശീകരണായുധമുണ്ടെന്ന് പറഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ചിത്രവും നിക്കി ഹാലെയുടെ വാര്‍ത്താസമ്മേളനത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
-
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications