കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് ഇറാന്‍; ഇറാഖ് രാസായുധം പോലെയെന്ന് പരിഹാസം

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ മേഖലയില്‍ കുഴപ്പം വിതയ്ക്കുന്നുവെന്നും മേഖലയിലെ വിമതര്‍ക്ക് ആയുധം നല്‍കുന്നുവെന്നുമുള്ള അമേരിക്കന്‍ ആരോപണത്തിനെതിരേ ഇറാന്‍ രംഗത്തെത്തി. ആരോപണം കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരമാണെന്നും യു.എന്‍ അംബാസഡറുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ യമനിലെ ഹൂത്തി വിമതര്‍ക്ക് മിസൈലുകള്‍ നല്‍കിയെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് ഇറാന്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഹൂത്തികള്‍ സൗദി വിമാനത്താവളത്തിനെതിരേ ആക്രമണം നടത്താന്‍ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഹാലെയുടെ ആരോപണം. ഇത് ഇറാന്‍ നിര്‍മിതമാണെന്നും ഇറാനാണ് ഹൂത്തികള്‍ക്ക് കൈമാറിയതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇറാന്‍ നിര്‍മിത ആയുധങ്ങള്‍ മേഖലയുടെ തങ്ങളുടെ സഖ്യകക്ഷികള്‍ക്കെതിരായ ഉപയോഗിച്ചതിനുള്ള വ്യക്തമായ തെളിവുകളാണിതെന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

iran

എന്നാല്‍ ഇസ്രായേല്‍ വിഷയത്തില്‍ അമേരിക്ക കാണിക്കുന്ന അപകടകരമായ നയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് പുതിയ ആരോപണമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനെതിരേ യു.എസ് മുന്നോട്ടുവയ്ക്കുന്ന പുതിയ തെളിവുകള്‍ ഇറാഖിലെ സദ്ദാം ഹുസൈന്റെ പക്കല്‍ രാസായുധമുണ്ടെന്നതിന് തെളിവ് ഹാജരാക്കിയത് പോലെയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ട്വിറ്ററിലൂടെ പരിഹസിച്ചു.

ഇത്തരം പ്രകടനങ്ങള്‍ മുമ്പ് യു.എന്നില്‍ വച്ച് കണ്ടതാണെന്ന്, യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ സദ്ദാം ഹുസൈന്റെ കൈയില്‍ കൂട്ട നശീകരണായുധമുണ്ടെന്ന് പറഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ചിത്രവും നിക്കി ഹാലെയുടെ വാര്‍ത്താസമ്മേളനത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

 തിരഞ്ഞെടുപ്പ് ഫലം തൊട്ടരികെ... പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കും തിരഞ്ഞെടുപ്പ് ഫലം തൊട്ടരികെ... പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കും

English summary
Iran's UN mission has categorically dismissed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X