കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ അപ്രതീക്ഷിത നീക്കം; ഹോര്‍മുസില്‍ പട്ടാളം മിസൈല്‍ വിന്യസിച്ചു, 500 കോടി തടയുമെന്ന് അമേരിക്ക

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ നിന്ന് വളരെ വ്യത്യസ്തമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ സായുധരായ പട്ടാളത്തെയും മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളുടെ ചരക്ക് കടത്തിന്റെ പ്രധാന പാതയാണ് ഹോര്‍മുസ്. കൊറോണ പ്രതിസന്ധിയില്‍ കഴിയുന്ന ഇറാന്‍ ഇപ്പോഴും അമേരിക്കന്‍ ഉപരോധത്തിലാണ്.

Recommended Video

cmsvideo
ഇറാന്റെ 500 കോടി തടയുമെന്ന് അമേരിക്ക | Oneindia Malayalam

ഉപരോധം നീക്കണമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അമേരിക്ക തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലാണ് ഇറാന്റെ മിസൈല്‍ വിന്യാസം. അന്താരാഷ്ട്ര ചരക്കുപാത ഇറാന്‍ അടച്ചാല്‍ ലോകം മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കും. അതിനിടെ, കൊറോണ വ്യാപനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാന്‍ ഐഎംഎഫില്‍ നിന്ന് ആവശ്യപ്പെട്ട 500 കോടി ഡോളര്‍ തടയുമെന്ന് അമേരിക്ക വ്യക്തമാക്കിയതും സാഹചര്യം വഷളാക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇറാന്റെ ആവശ്യം തള്ളി അമേരിക്ക

ഇറാന്റെ ആവശ്യം തള്ളി അമേരിക്ക

കൊറോണ വൈറസ് പ്രതിസന്ധി ചൈനയ്ക്ക് ശേഷം ആദ്യം നേരിട്ട രാജ്യമാണ് ഇറാന്‍. മരണം 3000 കഴിഞ്ഞെങ്കിലും ഇറാന്റെ അഭ്യര്‍ഥന മാനിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ഉപരോധം പിന്‍വലിക്കണമെന്നും രാജ്യത്തേക്ക് അവശ്യ മരുന്നുകള്‍ എത്താന്‍ വഴിയൊരുക്കണമെന്നുമാണ് ഇറാന്റെ ആവശ്യം.

സഹായം വേണ്ടെന്ന് ഇറാന്‍

സഹായം വേണ്ടെന്ന് ഇറാന്‍

ഇറാനെ സഹായിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഹായം വേണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇയും വ്യക്തമാക്കി. ഉപരോധം നിലനിര്‍ത്തികൊണ്ട് മറ്റു ഏത് സഹകരണവും അംഗീകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ദുഃഖിക്കേണ്ടി വരും

ദുഃഖിക്കേണ്ടി വരും

ഉപരോധം തുടര്‍ന്നാല്‍ അമേരിക്കക്ക് ദുഃഖിക്കേണ്ടി വരുമെന്ന ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കില്‍ മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇറാന്‍ സൈന്യം വിന്യസിച്ചിരിക്കുന്നത്. ഇറാന്‍ അതിര്‍ത്തിയിലെ ഈ കടല്‍മേഖലയിലൂടെയാണ് ലോകത്തെ ചരക്കുകളുടെ സിംഹഭാഗവും കൊണ്ടുപോകുന്നത്.

കൂടുതല്‍ പ്രതിസന്ധി

കൂടുതല്‍ പ്രതിസന്ധി

ലോക ചരക്കു കടത്തിന്റെ 30 ശതമാനത്തിലധികം കൊണ്ടുപോകുന്നത് ഹോര്‍മുസ് കടയിലിടുക്കിലൂടെയാണ്. ഈ പാത തടയാന്‍ ഇറാന് സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ ലോക രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇവിടെ നിരീക്ഷണത്തിന് അമേരിക്കയുടെയും ബ്രിട്ടന്റെയും നാവിക സേനയുണ്ട്.

പ്രതികരിക്കാതെ ഇറാന്‍

പ്രതികരിക്കാതെ ഇറാന്‍

ഇറാന്‍ സൈന്യം ഹോര്‍മുസ് മേഖലയില്‍ മിസൈല്‍ വിന്യസിച്ച കാര്യം ബള്‍ഗേറിയന്‍ മിലിറ്ററി വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്‍ ഔദ്യോഗികമായി വിഷത്തില്‍ പ്രതികരിച്ചിട്ടില്ല.

രക്ഷാകവചം തകര്‍ക്കാന്‍ സാധിക്കും

രക്ഷാകവചം തകര്‍ക്കാന്‍ സാധിക്കും

200 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള വിമാനങ്ങളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ സംവിധാനം ഇറാന്റെ കൈവശമുണ്ട്. അതുകൊണ്ടുതന്നെ ഹോര്‍മുസിലൂടെ പോകുന്ന എല്ലാ കപ്പലുകളും അവര്‍ക്ക് രക്ഷ ഒരുക്കുന്ന ഡ്രോണുകളുമെല്ലാം ഇറാന്‍ സൈന്യത്തിന്റെ മിസൈല്‍ പരിധിയില്‍ വരുമെന്ന് ചുരുക്കം.

ബസറയിലെ ആക്രമണം

ബസറയിലെ ആക്രമണം

കഴിഞ്ഞദിവസം ഇറാഖിലെ ബസറയില്‍ അമേരിക്കന്‍ എണ്ണ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായിരുന്നു. അഞ്ച് മിസൈലുകളാണ് കേന്ദ്രത്തില്‍ പതിച്ചത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് പറയാവുന്ന തെളിവ് ലഭിച്ചിട്ടില്ല. എന്നാല്‍ ഇറാനെ പിന്തുണയ്ക്കുന്ന ഇറാഖിലെ ഷിയാ സംഘങ്ങളാകാം ആക്രമിച്ചതെന്നു പറയപ്പെടുന്നു.

500 കോടി ഡോളര്‍

500 കോടി ഡോളര്‍

അതേസമയം, കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്ന ഇറാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് 500 കോടി ഡോളറിന്റെ വായ്പാ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. 1960ന് ശേഷം ആദ്യമായിട്ടാണ് ഇറാന്‍ ഐഎംഎഫിനെ സമീപിച്ചിരിക്കുന്നത്. ഇറാന് സഹായം കിട്ടുന്നത് തടയുമെന്ന് അമേരിക്ക വ്യക്തമാക്കി.

ഇറാന്റെ പ്രതിസന്ധി

ഇറാന്റെ പ്രതിസന്ധി

കൊറോണ പ്രതിസന്ധി ഇറാനില്‍ രൂക്ഷമാക്കിയത് മരുന്നുകളുടെ ക്ഷാമമാണ്. ആശുപത്രികളില്‍ വേണ്ടത്ര ഉപകരണങ്ങളും ഇറാനിലില്ല. മരുന്നുകളും ഉപകരണങ്ങളും ഇറാനില്‍ ഇറക്കുമതി ചെയ്യുന്നതിന് തടസം അമേരിക്കന്‍ ഉപരോധമാണ്. തുടര്‍ന്നാണ് ഇറാന്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചത്. ഇത് തടയുമെന്നാണ് അമേരിക്ക പറയുന്നു.

അമേരിക്ക പറയുന്നത്

അമേരിക്ക പറയുന്നത്

കോടിക്കണക്കിന് പണം ഇറാന് ലഭിച്ചാല്‍ അത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നാണ് അമേരിക്കയുടെ വാദം. ഇറാന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് പണം വിനിയോഗിച്ചേക്കാം. അങ്ങനെ വന്നാല്‍ അമേരിക്കന്‍ ഉപരോധം നിരര്‍ഥകമാകുമെന്നും ട്രംപ് ഭരണകൂത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ 'പിടിച്ച' അമേരിക്ക

കൊറോണ 'പിടിച്ച' അമേരിക്ക

നിലവില്‍ ഇറാനേക്കാള്‍ കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് അമേരിക്ക. ഇവിടെ മരണം 10000 കവിഞ്ഞു. കഴിഞ്ഞദിവസം മാത്രം 1500ലധികം പേര്‍ മരിച്ചു. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. രോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വേളയിലാണ് ഇറാനും വെനസ്വേലയ്ക്കുമെതിരെ അമേരിക്ക ഉപരോധം തുടരുന്നത് എന്നും എടുത്തുപറയേണ്ടതാണ്.

ദുരിതാശ്വാസത്തിന് ഒന്നേകാല്‍ കോടിയുമായി നടന്‍ അജിത്ത്; മോഹന്‍ലാലും നയന്‍താരയും കൊടുത്തത്ദുരിതാശ്വാസത്തിന് ഒന്നേകാല്‍ കോടിയുമായി നടന്‍ അജിത്ത്; മോഹന്‍ലാലും നയന്‍താരയും കൊടുത്തത്

English summary
Iran deployed missile systems on Strait of Hormuz; US to block Iran's 5 billion IMF loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X