ഇറാന്റെ ആണവ കേന്ദ്രത്തിന് 'വ്യോമ പ്രതിരോധം'... പശ്ചിമേഷ്യയില്‍ സംഭവിക്കുന്നതെന്ത്?
ടെഹ്റാന്: ഇറാന്റെ ആണവ പദ്ധതി അമേരിക്ക ഉള്‍പ്പെടെയുളള ലോക രാഷ്ട്രങ്ങള്‍ക്ക് വലിയ ഭീഷണി ആയിരുന്നു. ഇറാന് അണ്വായുധം നിര്‍മിക്കുന്നു എന്നായിരുന്നു അമേരിക്കന്‍ പ്രചാരണം. തുടര്‍ന്ന് ഇറാന് ഐക്യരാഷ്ട്രസഭ വിലക്കുകള്‍ ഏര്‍പ്പെടുത്തി.
കഴിഞ്ഞ വര്‍ഷമാണ് ആ വിലക്കുകള്‍ നീങ്ങിയത്. അണ്വായുധ നിര്‍മാണം തങ്ങളുടെ ലക്ഷ്യമല്ലെന്ന് വ്യക്തമാക്കിയതിന് ശേഷവും യുഎന്‍ അംഗരാഷ്ട്രങ്ങളുടെ പരിശോധനയ്ക്ക് ശേഷവും ആയിരുന്നു ഇത്. ഇപ്പോള്‍ ഇറാന്റെ ആണവ പദ്ധതി വീണ്ടും ചൂടേറിയ വിഷയമാവുകയാണ്.

ടെഹ്റാനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഭൂമിക്കടിയിലാണ് ഇറാന്റെ ഫോര്‍ദോ ആണവ നിലയം. ഇവിടെ റഷ്യന്‍ നിര്‍മി എസ്-300 വ്യോമ പ്രതിരോധമാണ് ഇറാന് സ്ഥാപിച്ചിട്ടുള്ളത്. ഇത് ആക്രമിക്കാനുള്ളതല്ല, അമേരിക്കയുടേയും ഇസ്രായേലിന്റേയും ആക്രമണം പ്രതിരോധിക്കാനുള്ളതാണ് എന്നാണ് ഇറാന്റെ വാദം.
പര്വ്വതത്തിന് താഴെ 90 മീറ്റര്‍ ഭൂമിക്കടിയിലാണ് ഫോര്‍ദോ ആണവനിലയം. നിലയത്തിന് സുരക്ഷ വര്ദ്ധിപ്പിചതോടെയായിരുന്നു മുമ്പ് ഇറാനെതിരെ ആഗോളതലത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. ഇപ്പോള്‍ സുരക്ഷ കൂട്ടിയപ്പോള്‍ അത് വീണ്ടും ചര്‍ച്ചയാവുകയാണ്.
അമേരിക്കന്‍ യുദ്ധ വിമാനങ്ങളായ യു-2, ആര്‍ക്യു-4 എംക്യു-1 തുടങ്ങിയവയുടെ ആക്രമണം പ്രതിരോധിക്കാന്‍ റഷ്യന്‍ നിര്‍മിത സംവിധാനത്തിന് കഴിയും എന്നാണ് ഇറാന്റെ അവകാശവാദം. റഷ്യയും ഇറാനും തമ്മില്‍ അടുക്കുന്നതിനെതിരെ പലതവണ അമേരിക്കയും ഇസ്രായേലും എതിര്‍ത്തിരുന്നു
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം












Click it and Unblock the Notifications