കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ ആണവ കേന്ദ്രത്തിന് 'വ്യോമ പ്രതിരോധം'... പശ്ചിമേഷ്യയില്‍ സംഭവിക്കുന്നതെന്ത്?

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതി അമേരിക്ക ഉള്‍പ്പെടെയുളള ലോക രാഷ്ട്രങ്ങള്‍ക്ക് വലിയ ഭീഷണി ആയിരുന്നു. ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നു എന്നായിരുന്നു അമേരിക്കന്‍ പ്രചാരണം. തുടര്‍ന്ന് ഇറാന് ഐക്യരാഷ്ട്രസഭ വിലക്കുകള്‍ ഏര്‍പ്പെടുത്തി.

കഴിഞ്ഞ വര്‍ഷമാണ് ആ വിലക്കുകള്‍ നീങ്ങിയത്. അണ്വായുധ നിര്‍മാണം തങ്ങളുടെ ലക്ഷ്യമല്ലെന്ന് വ്യക്തമാക്കിയതിന് ശേഷവും യുഎന്‍ അംഗരാഷ്ട്രങ്ങളുടെ പരിശോധനയ്ക്ക് ശേഷവും ആയിരുന്നു ഇത്. ഇപ്പോള്‍ ഇറാന്റെ ആണവ പദ്ധതി വീണ്ടും ചൂടേറിയ വിഷയമാവുകയാണ്.

Iran Nuclear

ടെഹ്‌റാനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഭൂമിക്കടിയിലാണ് ഇറാന്റെ ഫോര്‍ദോ ആണവ നിലയം. ഇവിടെ റഷ്യന്‍ നിര്‍മി എസ്-300 വ്യോമ പ്രതിരോധമാണ് ഇറാന്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് ആക്രമിക്കാനുള്ളതല്ല, അമേരിക്കയുടേയും ഇസ്രായേലിന്റേയും ആക്രമണം പ്രതിരോധിക്കാനുള്ളതാണ് എന്നാണ് ഇറാന്റെ വാദം.

പര്‍വ്വതത്തിന് താഴെ 90 മീറ്റര്‍ ഭൂമിക്കടിയിലാണ് ഫോര്‍ദോ ആണവനിലയം. നിലയത്തിന് സുരക്ഷ വര്‍ദ്ധിപ്പിചതോടെയായിരുന്നു മുമ്പ് ഇറാനെതിരെ ആഗോളതലത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. ഇപ്പോള്‍ സുരക്ഷ കൂട്ടിയപ്പോള്‍ അത് വീണ്ടും ചര്‍ച്ചയാവുകയാണ്.

അമേരിക്കന്‍ യുദ്ധ വിമാനങ്ങളായ യു-2, ആര്‍ക്യു-4 എംക്യു-1 തുടങ്ങിയവയുടെ ആക്രമണം പ്രതിരോധിക്കാന്‍ റഷ്യന്‍ നിര്‍മിത സംവിധാനത്തിന് കഴിയും എന്നാണ് ഇറാന്റെ അവകാശവാദം. റഷ്യയും ഇറാനും തമ്മില്‍ അടുക്കുന്നതിനെതിരെ പലതവണ അമേരിക്കയും ഇസ്രായേലും എതിര്‍ത്തിരുന്നു

English summary
Iran has begun deploying a Russian- made S-300 air defense system around its underground Fordo nuclear facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X