കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിക്രമിച്ച് കയറിയ 2 അമേരിയ്ക്കന്‍ നാവിക ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുത്തു; 10 നാവികര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ഇറാനും സൗദിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുകയാണ്. ഈ വിഷയത്തില്‍ അമേരിയ്ക്ക അടക്കമുള്ളവരുടെ പിന്തുണ സൗദിയ്ക്കാണ്. ഇതിനിടയിലാണ് രണ്ട് അമേരിയ്ക്കന്‍ നാവികസേനാ ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്.

ഇരാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് ബോട്ടുകളാണ് പിടികൂടിയത്. ഇതില്‍ ഒമ്പത് പുരുഷന്‍മാരും ഒരു സ്ത്രീയും അടക്കം പത്ത് നാവികരാണ് ഉള്ളത്. ഇവരെ വിട്ടയിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.

ഇറാന്റെ രഹസ്യ സൈനിക കേന്ദ്രമായ ഫര്‍സി ദ്വീപിനടത്തുവച്ചാണ് അമേരിയ്ക്കന്‍ ബോട്ടുകള്‍ പിടികൂടിയത് എന്നതും ശ്രദ്ധേയമാണ്.

യന്ത്രത്തകരാര്‍

യന്ത്രത്തകരാര്‍

നാവികാഭ്യാസം നടത്തുന്നതിനിടെ യന്ത്രത്തകരാര്‍ സംഭവിച്ചതുകൊണ്ടാണ് ഇറാന്‍ അതിര്‍ത്തിയില്‍ ബോട്ടുകള്‍ പ്രവേശിച്ചതെന്നാണ് അമേരിയ്ക്ക നല്‍കുന്ന വിശദീകരണം. ഈ വിഷയത്തില്‍ ഇറാന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും വന്നിട്ടില്ല.

തിരിച്ച് നല്‍കും

തിരിച്ച് നല്‍കും

നാവികരേയും ബോട്ടുകളേയും സുരക്ഷിതമായി തിരിച്ചേല്‍പിയ്ക്കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെന്നാണ് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

റെവലൂഷനറി ഗാര്‍ഡ്

റെവലൂഷനറി ഗാര്‍ഡ്

ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സ് ആണ് നാവികരെ പിടികൂടിയത്.

കുവൈത്തില്‍ നിന്ന്

കുവൈത്തില്‍ നിന്ന്

കുവൈത്തില്‍ നിന്ന് ബഹറിനിലേയ്ക്ക് പോവുകയായിരുന്ന ബോട്ടുകളാണ് ഇറാന്‍ പിടികൂടിയിട്ടുള്ളത്. ഇതിനിടെ ബോട്ടുകളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അമേരിയ്ക്കയുടെ വിശദീകരണം.

യന്ത്രത്തോക്കുകള്‍

യന്ത്രത്തോക്കുകള്‍

യന്ത്രത്തോക്കുകളുമായാണ് അമേരിയ്ക്കയുടെ നാവികസേനാ ബോട്ടുകള്‍ ഇറാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതെന്നാണ് ചില ഉറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫര്‍സ് ദ്വീപ്

ഫര്‍സ് ദ്വീപ്

ഇറാന്റെ രഹസ്യ സൈനിക പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുന്ന കേന്ദ്രമായിട്ടാണ് ഫര്‍സ് ദ്വീപ് അറിയപ്പെടുന്നത്. ഇവിടേയ്ക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല. ഇതിനടുത്ത് വച്ചാണ് അമേരിയ്ക്കന്‍ ബോട്ടുകള്‍ പിടികൂടിയിട്ടുള്ളത്.

കെറി ഇടപെടുന്നു

കെറി ഇടപെടുന്നു

നിലവില്‍ ഭീഷണിയുടെ സ്വരത്തിലല്ല അമേരിയ്ക്കയുടെ ഇടപെടല്‍. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിയ്ക്കാനാണ് നീക്കം. കെറി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു.

സംഘര്‍ഷമാകുമോ?

സംഘര്‍ഷമാകുമോ?

ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വളരെ മോശമായിരിയ്ക്കുകയാണ്. സൗദിയും അമേരിയ്ക്കയും തമ്മിലാണെങ്കില്‍ നല്ല ബന്ധവും. പശ്ചിമേഷ്യയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ധാരാളമാണ്.

ഒബാമ ഇറങ്ങുമ്പോള്‍

ഒബാമ ഇറങ്ങുമ്പോള്‍

ഒബാമ ഭരണകൂടത്തിന്റെ കാലാവധി അവസാനിയ്ക്കുകയാണ്. ഈ സമയം ഒരു യുദ്ധത്തിന് മുതിര്‍ന്ന് പേര് ചീത്തയാക്കാന്‍ ബരാക് ഒബാമ ശ്രമിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Iran detained 10 US sailors after two small patrol boats reportedly drifted into Iranian waters in the Gulf, US officials say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X