കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ മറിച്ചിട്ട് ഇറാന്റെ വരവ്; ഇന്ത്യയെ വീഴ്ത്തി സാമ്പത്തിക തന്ത്രം!! കേന്ദ്രമന്ത്രി സമ്മതിച്ചു

Google Oneindia Malayalam News

ദില്ലി/തെഹ്‌റാന്‍/റിയാദ്: ഇറാനെതിരെ ഉപരോധം ചുമത്താന്‍ കാരണം ഇറാന്‍ ഉയര്‍ത്തുന്ന സാമ്പത്തിക ഭീഷണിയാണോ? ആണെന്ന് തോന്നിക്കുന്ന പുതിയ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ലോകത്തെ പ്രധാന എണ്ണ വിപണികള്‍ ഇറാന്‍ കൈപ്പിടിയില്‍ ഒതുക്കുമെന്ന് അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ആശങ്കയുണ്ടായിരുന്നു.

ഇതിന്റെ അനന്തര ഫലമാണ് ഇറാനുമായി ഒബാമ ഭരണകൂടം ഒപ്പുവച്ച ആണവ കരാര്‍ യാതൊരു പ്രകോപനവുമില്ലാതെ റദ്ദാക്കയതും പുതിയ ഉപരോധം ചുമത്താന്‍ ട്രംപ് തീരുമാനിച്ചതും. ഇറാന്റെ പ്രധാന എണ്ണ വിപണിയായ ഇന്ത്യയ്ക്കും ചൈനയ്ക്കും കര്‍ശന നിര്‍ദേശവും അമേരിക്ക നല്‍കി. സൗദിയെ പിന്തള്ളി ഇറാന്‍ നടത്തിയ നീക്കമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

 ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങള്‍

ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങള്‍

സൗദിയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഇറാന്റെ എണ്ണയും ഇന്ത്യ വാങ്ങുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഇറാന്‍ ഇക്കാര്യത്തില്‍ വന്‍ മുന്നേറ്റം നടത്തിയത്രെ. ഇരുരാജ്യങ്ങളിലെ കണക്കെടുക്കുമ്പോള്‍ ഇപ്പോള്‍ ഇന്ത്യ കൂടുതല്‍ വാങ്ങുന്നത് ഇറാന്റെ എണ്ണയാണ്.

ഇറാഖിന് ശേഷമുള്ളവര്‍

ഇറാഖിന് ശേഷമുള്ളവര്‍

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇറാഖാണ്. തൊട്ടുപിന്നില്‍ സൗദിയായിരുന്നു. ശേഷം ഇറാന്‍. ഇപ്പോള്‍ ഇറാന്‍ സൗദിയെ മറികടന്നിരിക്കുന്നു. ഇന്ത്യയുമായി ഇടപാട് നടത്തുന്ന രണ്ടാമത്തെ രാജ്യം ഇറാനാണ്. അതിന് കാരണവുമുണ്ട്.

ഇറാന്റെ ആകര്‍ഷണ തന്ത്രം

ഇറാന്റെ ആകര്‍ഷണ തന്ത്രം

സൗദിയേക്കാള്‍ ആകര്‍ഷകമായ സാമ്പത്തിക നിബന്ധനകളാണ് ഇറാന്‍ മുന്നോട്ട് വയ്ക്കുന്നത്. താരതമ്യേന വില കുറവുമാണ്. കൂടുതല്‍ എണ്ണ ഇന്ത്യയ്ക്ക് കൈമാറാന്‍ ഇറാന്‍ തയ്യാറുമാണ്. ഈ സാഹചര്യങ്ങളാണ് ഇന്ത്യ കൂടുതലായി ഇറാനോട് അടുക്കാന്‍ കാരണം. പക്ഷേ, ഇപ്പോള്‍ അമേരിക്ക ഉടക്കിട്ടു.

സമ്മര്‍ദ്ദം ശക്തം

സമ്മര്‍ദ്ദം ശക്തം

അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാന്റെ എണ്ണ കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അമേരിക്കക്ക് നന്നായറിയാം. ഇന്ത്യയും ചൈനയുമാണ്. ഈ രണ്ട് രാജ്യങ്ങള്‍ക്കും അമേരിക്ക അന്ത്യശാസനം നല്‍കി കഴിഞ്ഞു. ഇറാന്റെ എണ്ണ വാങ്ങരുതെന്ന്.

ബദല്‍ സംവിധാനം

ബദല്‍ സംവിധാനം

ഇറാന്റെ എണ്ണ വാങ്ങുന്നത് കുറയ്ക്കണമെന്നാണ് ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിയിരിക്കുന്ന നിര്‍ദേശം. നവംബറോടെ പൂര്‍ണമായും നിര്‍ത്തലാക്കുകയും വേണം. ബദല്‍ സംവിധാനം ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു കാണണമെന്നാണ് അമേരിക്ക പറയുന്നത്.

കേന്ദ്രമന്ത്രി പറഞ്ഞത്

കേന്ദ്രമന്ത്രി പറഞ്ഞത്

ഇന്ത്യയുടെ അംഗീകൃത എണ്ണ കമ്പനികള്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കൂടുതല്‍ എണ്ണ വാങ്ങിയത് ഇറാഖില്‍ നിന്നാണ്. അതിന് ശേഷം ഇറാനില്‍ നിന്നും. സൗദിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇറാന്‍ കയറിയത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ വച്ച കണക്കുകളിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

ഇന്ത്യ ഇറാനെ കൈവിടും

ഇന്ത്യ ഇറാനെ കൈവിടും

അമേരിക്കയുടെ നിര്‍ദേശം ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഇന്ത്യ ഇറാനെ കൈവിട്ടേക്കും. ചെലവ് കുറഞ്ഞ എണ്ണയായിരുന്നു ഇറാന്റേത്. പക്ഷേ, അമരിക്കയുടെ സമ്മര്‍ദ്ദം അത്രയും ശക്തമാണ്. ഇറാന്റെ എണ്ണയ്ക്ക് പകരം ഇന്ത്യ എന്ത് ചെയ്യും.

കുവൈത്തില്‍ നിന്നും ഇറക്കും

കുവൈത്തില്‍ നിന്നും ഇറക്കും

ഇറാഖില്‍ നിന്നും സൗദിയില്‍ നിന്നും കൂടുതലായി എണ്ണ ഇറക്കാനാണ് ഇന്ത്യയുടെ തീരുമാനം. കൂടാതെ കുവൈത്തില്‍ നിന്നും എണ്ണ ഇറക്കും. ഇങ്ങനെ പ്രതിസന്ധി തരണം ചെയ്യാമെന്ന് ഇന്ത്യ കരുതുന്നു. പക്ഷേ, അല്‍പ്പം ചെലവേറിയ ഇടപാടുകളാണിത്.

ഇറാന്‍ ഏഴാം സ്ഥാനത്തേക്ക്

ഇറാന്‍ ഏഴാം സ്ഥാനത്തേക്ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത് സൗദിയില്‍ നിന്നായിരുന്നു. 2011 കാലം വരെ. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗദിക്ക് പിന്നിലായിരുന്നു അന്ന് ഇറാന്‍. പിന്നീടാണ് അമേരിക്കയുടെ ഉപരോധവും സമ്മര്‍ദ്ദവുമുണ്ടായത്. അതോടെ ഇറാന്റെ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചു. അങ്ങനെ ഇറാന്‍ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഇറാന് സഹായമായ കരാര്‍

ഇറാന് സഹായമായ കരാര്‍

2015ല്‍ ഒബാമ ഭരണകൂടം ഇറാനുമായി ആണവകരാറില്‍ ഒപ്പുവച്ചു. ഉപരോധം നീക്കുകയും ചെയ്തു. ഇറാന്‍ ആഗോള എണ്ണ വിപണിയില്‍ കൂടുതലായി ഇടപെടാന്‍ തുടങ്ങി. ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി. ഈ വരവാണ് സൗദിയെ പിന്നിലാക്കിയത്.

ഇറാഖും ഇന്ത്യയെ ലക്ഷ്യമിട്ടു

ഇറാഖും ഇന്ത്യയെ ലക്ഷ്യമിട്ടു

ഇറാഖ് സംഘര്‍ഷ ഭരിതമായിരുന്നു മുമ്പ്. എന്നാല്‍ സംഘര്‍ഷം അവസാനിക്കുകയും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തതോടെ ഇറാഖ് എണ്ണ കയറ്റുമതി ആരംഭിച്ചു. അവരുടേയും പ്രധാന വിപണി ഇന്ത്യയായിരുന്നു. സാമ്പത്തികമായി ഇന്ത്യയ്ക്ക് ലാഭമായിരുന്നു ഇറാഖുമായുള്ള ഇടപാട്.

 അമേരിക്കയില്‍ നിന്ന് എണ്ണ

അമേരിക്കയില്‍ നിന്ന് എണ്ണ

അമേരിക്കയുടെ പുതിയ ഉപരോധം ഇറാനെ വീണ്ടും പിറകോട്ടടിക്കും. ഇറാന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടിട്ടാണ് പുതിയ ഉപരോധമെന്നും പ്രചാരണമുണ്ട്. ഇറാന്‍ ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരം പ്രചാരണത്തിന് ബലംകിട്ടുകയും ചെയ്തു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനും ഇന്ത്യ തയ്യാറായിട്ടുണ്ടെന്നാണ് പുതിയ വിവരം.

ജെസ്‌നയെ തേടി പോലീസ് കുടകില്‍: വീടുകള്‍ കയറി പരിശോധന!! അന്വേഷണം അന്തിമഘട്ടത്തില്‍ജെസ്‌നയെ തേടി പോലീസ് കുടകില്‍: വീടുകള്‍ കയറി പരിശോധന!! അന്വേഷണം അന്തിമഘട്ടത്തില്‍

English summary
Iran displaces Saudi Arabia as India’s No. 2 oil source; US curbs put Delhi in a fix
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X