കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?

Google Oneindia Malayalam News

ടെഹ്‌റാന്‍: തന്ത്രപ്രധാന മേഖലകളിലെ സാന്നിധ്യം ഇന്ത്യയ്ക്ക് നഷ്ടമാകുന്നു. പകരം കയറിപ്പറ്റുന്നത് ചൈന. ഇറാനിലെ ചാബഹാര്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ മാറ്റി നിര്‍ത്താന്‍ തീരുമാനം. ഇന്ത്യ പദ്ധതി നടത്തിപ്പും തീരുമാനങ്ങളും വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്.

Recommended Video

cmsvideo
Iran Betrays India Once Again | Oneindia Malayalam

ചൈനയുമായുള്ള കോടികളുടെ ഇടപാട് സാധ്യമാകുന്ന സാഹചര്യത്തിലാണ് ഇറാന്‍ ഇന്ത്യയെ കൈവിട്ടിരിക്കുന്നത്. ചാബഹാറില്‍ ഇന്ത്യയും ഇറാനും സംയുക്തമായി തുടക്കമിട്ട പദ്ധതി ഇന്ത്യയെ മേഖലയിലെ നിര്‍ണായക ശക്തിയാക്കി മാറ്റുന്നതായിരുന്നു. എല്ലാം കൈവിട്ടുപോകുന്ന കാഴ്ചയാണിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ചാബഹാറിന്റെ നേട്ടം

ചാബഹാറിന്റെ നേട്ടം

ഇറാന്‍, അഫ്ഗാനിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ വന്‍ കുതിച്ചുചാട്ടമാണ് ചാബഹാര്‍ പദ്ധതിയിലൂടെ സാധ്യമാകേണ്ടിയിരുന്നത്. കൂടുതലും ഇന്ത്യയ്ക്കായിരുന്നു നേട്ടം. ചൈനയേക്കാള്‍ അതിവേഗം ഇന്ത്യ ലോക ശക്തിയായി മാറാന്‍ സാധ്യമാകുന്നതായിരുന്നു പദ്ധതി.

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പാണ് ഇറാനിലെ ചാബഹാര്‍ തുറമുഖത്ത് നിന്ന് സഹിദാനിലേക്ക് റെയില്‍പാത നിര്‍മാണ പദ്ധതിയില്‍ ഇന്ത്യ ഒപ്പുവച്ചത്. അഫ്ഗാനിസ്താന്റെ അതിര്‍ത്തിയിലൂടെയാണ് ഈ റെയില്‍പാത കടന്നുപോകുക. എന്നാല്‍ ഇതുവരെ പദ്ധതി ആരംഭിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ഇനി കാത്തിരിക്കില്ലെന്ന് ഇറാന്‍

ഇനി കാത്തിരിക്കില്ലെന്ന് ഇറാന്‍

ഈ സാഹചര്യത്തില്‍ പദ്ധതി സ്വന്തമായി ഏറ്റെടുത്തിരിക്കുകയാണ് ഇറാന്‍. റെയില്‍വെ പാളത്തിന്റെ നിര്‍മാണം ഇറാന്‍ കഴിഞ്ഞദിവസം സ്വന്തമായി ആരംഭിച്ചു. ഇന്ത്യ ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് ഇതുവരെ പദ്ധതി വൈകിയത്. ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് ഇറാന്‍ പറയുന്നു.

ഇറാന്‍ തുടക്കമിട്ടു

ഇറാന്‍ തുടക്കമിട്ടു

ചാബഹാര്‍ തുറമുഖത്ത് നിന്ന് സഹിദാനിലേക്കുള്ള 628 കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍പാത നിര്‍മാണത്തിന് ഇറാന്‍ തുടക്കമിട്ടു. ഇറാന്‍ ഗതാഗത-നഗര വികസന മന്ത്രി മുഹമ്മദ് ഇസ്ലാമിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ പോകുന്ന പാത സറഞ്ചിലേക്ക് നീട്ടാനും പദ്ധതിയുണ്ട്.

2022ല്‍ പൂര്‍ത്തിയാക്കും

2022ല്‍ പൂര്‍ത്തിയാക്കും

2022 മാര്‍ച്ചില്‍ റെയില്‍ പാത നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഇറാന്റെ തീരുമാനം. ഇന്ത്യയുടെ സഹായമില്ലാതെ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ഇറാന്‍ നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ടിന്റെ 40 കോടി ഡോളറാണ് ഇതിന് ചെലവഴിക്കുക.

ചൈനയുടെ ഇടപെടല്‍

ചൈനയുടെ ഇടപെടല്‍

എന്തുകൊണ്ടാണ് ഇറാന്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ മാറ്റിയത് എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യ കരാറില്‍ ഒപ്പുവച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ആരംഭിച്ചില്ല എന്നത് ഒരു കാരണമായിരിക്കാം. പക്ഷേ, ചൈനയുടെ ഇടപെടലാണ് ഇറാന് ഇപ്പോള്‍ കരുത്ത് പകര്‍ന്നിരിക്കുന്നത്.

40000 കോടി ഡോളറുമായി ചൈന

40000 കോടി ഡോളറുമായി ചൈന

അടുത്ത 25 വര്‍ഷത്തേക്കുള്ള തന്ത്രപ്രധാനമായ കരാറിന് ചൈനയും ഇറാനും രൂപം നല്‍കിയിരിക്കുകയാണ്. 40000 കോടി ഡോളറിന്റെ കരാറാണ് ചൈനയുമായി തയ്യാറാകുന്നത്. ഇതോടെ ഇറാനിലെ കാര്യങ്ങളില്‍ ചൈനയ്ക്ക് നിര്‍ണായക സ്വാധീനമുണ്ടാകും. ഇന്ത്യയെ അകറ്റി നിര്‍ത്താന്‍ ഇറാനെ പ്രേരിപ്പിക്കുന്നതും ഈ കരാറാണ്.

എന്താണ് ചാബഹാര്‍ പദ്ധതി

എന്താണ് ചാബഹാര്‍ പദ്ധതി

ഇന്ത്യ-ഇറാന്‍-അഫ്ഗാനിസ്താന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കരാറാണ് ചാബഹാര്‍ തുറമുഖ വികസനം. ചരക്കു കടത്തില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടമുണ്ടാക്കുന്നതായിരുന്നു ഈ പദ്ധതി. പാകിസ്താന്റെ സഹായമില്ലാതെ ചരക്കുകള്‍ വിദേശത്തേക്ക് കയറ്റി അയക്കാനും ഇന്ത്യയിലേക്ക് എത്തിക്കാനും സാധിക്കുന്ന പദ്ധതി.

ചൈന-പാകിസ്താന്‍ പദ്ധതി

ചൈന-പാകിസ്താന്‍ പദ്ധതി

ചൈനയും പാകിസ്താനും സംയുക്തമായി ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ സാമ്പത്തിക ഇടനാഴി തയ്യാറാക്കുന്നുണ്ട്. പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖം വരെ നീളുന്ന ഈ പദ്ധതി ചൈനയ്ക്ക് ചരക്കുകടത്തില്‍ വന്‍ നേട്ടമുണ്ടാക്കും. എന്നാല്‍ ഇതിനേക്കാള്‍ ഇന്തയ്ക്ക് ഗുണം ചെയ്യുന്നതാണ് ഇറാനിലെ ചാബഹാര്‍ പദ്ധതി.

ഇന്ത്യയ്ക്ക് നേട്ടം ഇങ്ങനെ

ഇന്ത്യയ്ക്ക് നേട്ടം ഇങ്ങനെ

ചാബഹാര്‍ തുറമുഖത്തേക്ക് ഇന്ത്യയുടെ ചരക്കുകള്‍ എത്തിയാല്‍ മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും പശ്ചിമേഷ്യന്‍ നാടുകളിലേക്കും ആഫ്രിക്കയിലേക്കും വേഗത്തില്‍ കയറ്റുമതി സാധ്യമാകും. ചാബഹാറില്‍ നിന്നുള്ള റെയില്‍വെ പാത നിര്‍മാണത്തിന് ഇറാന്‍ റെയില്‍വെയും ഇന്ത്യന്‍ റെയില്‍വേസ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡുമാണ് ചര്‍ച്ച നടത്തിയിരുന്നത്.

അമേരിക്കന്‍ സമ്മര്‍ദ്ദം

അമേരിക്കന്‍ സമ്മര്‍ദ്ദം

2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ സന്ദര്‍ശിച്ച വേളയിലാണ് ചാബഹാര്‍ തുറമുഖ കരാര്‍ ഒപ്പുവച്ചത്. റെയില്‍വെ പദ്ധതിയുടെ ധാരണ പത്രവും ഒപ്പുവച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിരവധി തവണ പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പദ്ധതി ആരംഭിച്ചില്ല. അമേരിക്കന്‍ സമ്മര്‍ദ്ദമായിരുന്നു കാരണം.

പ്രതികരിക്കാതെ ഇന്ത്യ

പ്രതികരിക്കാതെ ഇന്ത്യ

അമേരിക്കന്‍ സമ്മര്‍ദ്ദം കാരണം ഇറാന്റെ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ല. ചാബഹാര്‍ പദ്ധതിക്ക് തടസവും അമേരിക്കയാണ്. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്ത്യ പിന്നീട് പദ്ധതിയുടെ ഭാഗമാകും എന്ന് മാത്രമാണ് ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

English summary
Iran Drops India From Chabahar Port Railway Project as finalises a massive Iran-China Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X