കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ശക്തമായ ഭൂകമ്പം; പശ്ചിമേഷ്യ കുലുങ്ങി!! ഒട്ടേറെ പേര്‍ക്ക് പരിക്ക്, മരണങ്ങളും, ബഗ്ദാദിലും

Google Oneindia Malayalam News

തെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാനിലെ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കൈലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണങ്ങള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ ഭൂകമ്പത്തിന് ശേഷം നിരവധി തവണ തുടര്‍ചലനങ്ങളുമുണ്ടായി.

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലും കുലുക്കം അനുഭവപ്പെട്ടുവെന്നാണ് റിപോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ പല ഭാഗങ്ങളിലും ചലനങ്ങളുണ്ടായി. കഴിഞ്ഞ നവംബറില്‍ ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ 530 പേര്‍ മരിച്ചിരുന്നു. ഇതിന്റെ കെടുതിയില്‍ നിന്ന് കരകയറവെയാണ് അടുത്ത ഭൂകമ്പമുണ്ടായിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ഭൂകമ്പമുണ്ടായത് ഇവിടെ

ഭൂകമ്പമുണ്ടായത് ഇവിടെ

പടിഞ്ഞാറന്‍ ഇറാനിലെ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഭൂകമ്പമുണ്ടായിരിക്കുന്നതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ബഗ്ദാദിലും നടുക്കം അനുഭവപ്പെട്ടു. കിര്‍മാന്‍ഷാ പ്രവിശ്യയിലെ ജവാന്റുദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. ഭൂമിക്കടിയില്‍ 9 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

വിവരങ്ങള്‍ ഇങ്ങനെ

വിവരങ്ങള്‍ ഇങ്ങനെ

നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. മരണങ്ങളും സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇറാന്‍, ഇറാഖ് സര്‍ക്കാരുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

കുര്‍ദിസ്ഥാനിലും ചലനം

കുര്‍ദിസ്ഥാനിലും ചലനം

ജനാന്റുദിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. പലരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിസ്ഥാന്‍ മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടു. എന്നാല്‍ ഇവിടെ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം.

പരിഭ്രാന്തരായ ജനങ്ങള്‍ ചെയ്തത്

പരിഭ്രാന്തരായ ജനങ്ങള്‍ ചെയ്തത്

ശക്തമായ ഭൂകമ്പമുണ്ടായ ശേഷം തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. പലയിടത്തും ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങൡ നിന്ന് ആളുകളെ വേഗത്തില്‍ ഒഴിപ്പിച്ചു. ഏതാനും സെക്കന്റുകള്‍ പ്രകമ്പനമുണ്ടായെന്നാണ് വിവരം.

ജനവാസ കേന്ദ്രത്തില്‍

ജനവാസ കേന്ദ്രത്തില്‍

ഞായറാഴ്ചയുണ്ടായത് ശക്തമായ ഭൂകമ്പമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനവാസ കേന്ദ്രത്തിലാണ് കുലുക്കമുണ്ടായത്. കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. ശേഷി കുറഞ്ഞ കെട്ടിടങ്ങളുടെ വശങ്ങള്‍ തകരുകയും ചെയ്തു. പ്രഭവ കേന്ദ്രത്തില്‍ നിന്നു കിലോമീറ്ററുകള്‍ അകലെ വരെ പ്രകമ്പനമുണ്ടായി.

നവംബറില്‍ സംഭവിച്ചത്

നവംബറില്‍ സംഭവിച്ചത്

കഴിഞ്ഞ നവംബറില്‍ ഇതേ പ്രദേശത്ത് തന്നെയാണ് ശക്തമായ ഭൂകമ്പമുണ്ടായത്. അന്ന് 7.3 റിക്ടര്‍ സ്‌കൈലില്‍ രേഖപ്പെടുത്തിയിരുന്നു. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന മലയോര പ്രദേശങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. 530 പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിനിടെ ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പമായിരുന്നു നവംബറിലേത്.

 ഗള്‍ഫിനെ വിറപ്പിച്ച ചലനം

ഗള്‍ഫിനെ വിറപ്പിച്ച ചലനം

ഏപ്രിലിലും ഇറാനില്‍ ഭൂകമ്പമുണ്ടായിരുന്നു. ഇതാകട്ടെ ഗള്‍ഫ് രാജ്യങ്ങളിലൊക്കെ പ്രകമ്പനമുണ്ടാക്കുകയും ചെയ്തു. ഇറാനിലെ ആണവ കേന്ദ്രത്തോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ഏപ്രിലിലെ ഭൂകമ്പം. തെക്കന്‍ ഇറാനിലെ ബുഷ്ഹറിനോട് ചേര്‍ന്നായിരുന്നു അന്നത്തെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെയാണ് ഇറാന്റെ ആണവ നിലയമുള്ളത്.

മേഖലയില്‍ പതിവ്

മേഖലയില്‍ പതിവ്

ഇത്തരം ചലനങ്ങള്‍ മേഖലയില്‍ പതിവാണെന്നാണ് ഇറാന്‍ ഭൗമനിരീക്ഷണ കേന്ദ്രം പറയുന്നത്. ഏപ്രിലില്‍ ഇറാനില്‍ ഭൂകമ്പം അനുഭവപ്പെട്ട വേളയില്‍ ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. ബുഷ്ഹറിലെ ആണവ നിലയത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബഹ്‌റൈനും ഖത്തറും

ബഹ്‌റൈനും ഖത്തറും

ബഹ്‌റൈനിലും ഖത്തറിലും അന്ന് തുടര്‍ചലനങ്ങളുണ്ടായിരുന്നു. നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങി പുറത്ത് കൂടിനിന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന് ബഹ്‌റൈന്‍, ഖത്തര്‍ ഭരണകൂടങ്ങള്‍ പ്രസ്താവനയിറക്കിയിരുന്നു.

വന്‍ നാശമുണ്ടായ ദുരന്തം

വന്‍ നാശമുണ്ടായ ദുരന്തം

ഇറാന്‍ സാധാരണ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ്. ഇടക്കിടെ ഇവിടെ ശക്തമായ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളുണ്ടാകാറുണ്ട്. 2003ല്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍ നഷ്ടമാണ് ബാം നഗരത്തിലുണ്ടായത്. അന്ന് 26000 പേര്‍ മരിച്ചിരുന്നു.

English summary
Enormous 6.1 magnitude earthquake hits Middle East – casualties reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X