• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങൾ മെയ് മൂന്ന് വരെ അടച്ചിടും: തടവുകാരുടെ മോചനം മെയ് വരെ നീട്ടി ഇറാൻ

Google Oneindia Malayalam News

തെഹ്റാൻ: കൊറോണ ഭീതിയിൽ തടവുകാരുടെ മോചന കാലയളവ് ഒരു മാസം കൂടി നീട്ടി ഇറാൻ. ഇതിന് പുറമേ സ്കൂളുകളും ആരാധനാലയങ്ങളും മാർച്ച് 3 വരെ അടച്ചിടാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്. മധ്യഷേയിൽ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി മാറിയ ഇറാനിൽ 5000 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. 80000 ലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. എന്നാൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 11 മുതൽ ബിസിനസ് രംഗത്തുള്ള നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാരിൽ മൂന്നിലൊരു വിഭാഗത്തിന് ജോലികളിലേക്ക് തിരിച്ചുവരാനും സർക്കാർ അനുമതി നൽകിയിരുന്നു.

വീണ്ടും തിരുത്തി നരേന്ദ്ര മോദി സർക്കാർ!! ഞങ്ങളെ കേട്ടതിന് നന്ദിയെന്ന് കോൺഗ്രസ്, ഇത് അതിലും ഭേദമെന്ന്വീണ്ടും തിരുത്തി നരേന്ദ്ര മോദി സർക്കാർ!! ഞങ്ങളെ കേട്ടതിന് നന്ദിയെന്ന് കോൺഗ്രസ്, ഇത് അതിലും ഭേദമെന്ന്

ഇറാനിൽ 5,118 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചതെന്നാണ് ഇറാൻ ആരോഗ്യ മന്ത്രായല വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 87 പേരാണ് ഇറാനിൽ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. 82,211 പേർക്കാണ് ശനിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ തുടർച്ചയായ ആറാം ദിവസവും രാജ്യത്തെ മരണ സംഖ്യ നൂറിൽ താഴെയാണ്. വെള്ളിയാഴ്ചയെ അപേക്ഷിച്ച് മരണങ്ങളാണ് അധികമായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരി 19നാണ് രാജ്യത്ത് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക ലോക്ക്ഡൌൺ നീക്കിയെങ്കിലും നഗരങ്ങൾക്കിടയിലുള്ള യാത്രാ നിരോധനവും ഇപ്പോഴും നിലവുണ്ട്.

 സാമൂഹിക അകലം പാലിക്കണം

സാമൂഹിക അകലം പാലിക്കണം


രാജ്യത്ത് സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് തുടരും അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി കുടുതൽ ബിസിനസുകളും അടച്ചിടാനാണ് പ്രസിഡന്റ് ഹസ്സൻ റുഹാനി നൽകിയിട്ടുള്ള നിർദേശം. രാജ്യത്തെ കൊറോണ വിരുദ്ധ ദൌത്യസേനയുമായുള്ള യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വൈകിട്ട് ആറ് മണിക്ക് അടച്ചിടാൻ നിർദേശിച്ചതായും റുഹാനി വ്യക്തമാക്കി.

 താൽക്കാലികമായി വിട്ടയച്ചു

താൽക്കാലികമായി വിട്ടയച്ചു

കഴിഞ്ഞ മാസം ആയിരക്കണക്കിന് തടവുകാരെയാണ് ശിക്ഷ വെട്ടിച്ചുരുക്കി വിട്ടയത്. കൊറോണ ഭീഷണി നിലനിൽക്കെ ജയിൽ സംവിധാനങ്ങളിൽ വ്യാപിക്കാതിരിക്കുന്നതിനായിരുന്നു ഈ നടപടി. ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതൽ തടവുകാരെ പാർപ്പിച്ചിരുന്ന തടവുകേന്ദ്രങ്ങളിൽ നിന്നാണ് കുറ്റവാളികളെ മോചിപ്പിച്ചത്. ഫെബ്രുവരിക്ക് ശേഷം 100000 ഓളം തടവുകാരെയാണ് ഇറാൻ താൽക്കാലികമായി വിട്ടയച്ചിട്ടുള്ളതെന്നാണ് കണക്കുകൾ. വിദേശികൾ ഉൾപ്പെടെയുള്ളവരെയാണ് വിട്ടയച്ചത്.

 ഇറാന് അഭിനന്ദനം

ഇറാന് അഭിനന്ദനം

തടവുകാരെ മോചിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്താത്ത തടവുകാരുടെ മോചന കാലാവധി മെയ് 20വരെയാണ് നീട്ടിയിട്ടുള്ളതെന്ന് റുഹാനി ക്യാബിനറ്റ് യോഗത്തിൽ പറഞ്ഞു. ഇറാനിൽ താൽക്കാലികമായി മോചിപ്പിക്കപ്പെട്ടിട്ടുള്ളവരിൽ ഭൂരിഭാഗവും രാജ്യത്ത് തടവിലാക്കിയിട്ടുള്ള മനുഷ്യാവകാശ സംരക്ഷകരോ, വിദേശികളോ, ഇരട്ടപൌരത്വമുള്ളവരോ ആണെന്നാണ് യുഎൻ മനുഷ്യാവകാശ വിദഗ്ധൻ ജവൈദ് റഹ്മാൻ ചൂണ്ടിക്കാണിക്കുന്നത്.

 ഫത് വ പുറത്ത്

ഫത് വ പുറത്ത്

റംസാനിൽ രാജ്യത്തെ ജനങ്ങളോട് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാനാണ് പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയും ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു മാസം നീളുന്ന വ്രതം ആരംഭിക്കാനിരിക്കെ വലിയ പരിപാടികൾക്ക് രാജ്യത്ത് കർശന വിലക്കുണ്ട്. കൊറോണ വൈറസ് മൂലം ആരോഗ്യകാര്യത്തിൽ ഭയമുള്ളവർക്ക് വ്രതമനുഷ്ടിക്കുന്നതിൽ നിന്ന് വിട്ടുനിക്കാമെന്നും ശനിയാഴ്ച ഇറാനിൽ ഫത് വ പുറത്തിറക്കിയിരുന്നു.

 ആരാധനാലയങ്ങൾ അടഞ്ഞുകിടക്കും

ആരാധനാലയങ്ങൾ അടഞ്ഞുകിടക്കും

ഇറാനിൽ മെയ് നാല് വരെ പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാകേന്ദ്രങ്ങൾ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി അടഞ്ഞുകിടക്കുമെന്നും ഹസ്സൻ റൂഹാനി അറിയിച്ചിട്ടുണ്ട്. അടുത്ത മാസം വരെ നീളുന്ന റംസാൻ വ്രതം ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. ഇതിന് പുറമേ സ്കൂളുകളും സർവ്വകലാശാലകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടക്കും. കായിക, സാംസ്കാരിക, മത, പരിപാടികൾ സംഘടിപ്പിക്കുന്നതിന് രാജ്യത്ത് കർശന വിലക്കുണ്ട്.

 ജിമ്മുകൾക്കും ബ്യൂട്ടി സലൂണുകൾക്കും നിയന്ത്രണം

ജിമ്മുകൾക്കും ബ്യൂട്ടി സലൂണുകൾക്കും നിയന്ത്രണം

മധ്യേഷ്യയിൽ ദ്രുതഗതയിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന രാജ്യമായി ഇറാൻ മാറിയതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. എന്നാൽ ഗുരുതമായ ഭീഷണിയില്ലാത്ത ബിസിനസുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതിയുണ്ട്. ഇതോടെ പല കടകളും ഫാക്ടറികളും വർക്ക് ഷോപ്പുകളും ടെഹ് റാനിൽ ശനിയാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വിലക്കുകൾ പിൻവലിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണിത്. തിയേറ്ററുകൾ, ജിം, ബ്യൂട്ടി സലൂണുകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞുതന്നെ കിടക്കുമെന്നും റുഹാനി വ്യക്തമാക്കി.

English summary
Iran extends restriction till May, holy sites remain closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X