• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തൊട്ടാല്‍ കത്തും':അമേരിക്കയോ സൗദിയോ അക്രമിച്ചാല്‍ ഫലം സംമ്പൂര്‍ണ്ണ യുദ്ധമെന്ന് ഇറാന്‍

cmsvideo
  Zarif threatens 'all-out war' in case of military strike on Iran

  തെഹ്റാന്‍: സൗദി അറേബ്യയുടെ ആരാംകോ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയോ സൗദിയോ ഇറാനെതിരെ സൈനിക ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ്ണ യുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. സൗദിയുടെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ പിന്നാലെ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് ഇറാന്‍റെ മുന്നറിയിപ്പ്.

  സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഇറാന്‍ കരുതുന്നത്. ഇതിനുവേണ്ടി പ്രാദേശിക എതിരാളികളായ സൗദി അറേബ്യയുമായും യുഎഇയുമായും ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ 2015 ലെ ആണവകരാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അമേരിക്ക തയ്യാറാവുന്നത് വരെ അവരുമായി ചര്‍ച്ചക്ക് തയ്യറാല്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

  ഇറാന് പങ്കില്ല

  ഇറാന് പങ്കില്ല

  സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച്ചയുണ്ടായ ആക്രമത്തില്‍ ഇറാന് പങ്കില്ലെന്ന് സരിഫ് ആവര്‍ത്തിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം യെമനിലെ ഹൂത്തി വിമതര്‍ എറ്റെടുത്തിട്ടുണ്ട്. രാജ്യത്തിന്‍റെ ഊര്‍ജ്ജ ഉല്‍പാദനത്തിന്‍റെ പകുതിയോളം തകര്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു നൂതനമായ ആക്രമണം നടത്താന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചുവെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ഞങ്ങള്‍ക്ക് ഉറപ്പില്ല

  ഞങ്ങള്‍ക്ക് ഉറപ്പില്ല

  ആക്രമണത്തിന് പിന്നില്‍ ഹൂത്തികളാണെന്ന് ആവര്‍ത്തിക്കുമ്പോഴും അവര്‍ക്കെതിരെ തെളിവുകള്‍ നിരത്താന്‍ ആരിഫിന് സാധിച്ചില്ല. ' അവരുടെ പ്രസ്താവന കേട്ടതുകൊണ്ട് മാത്രം അവരാണ് അത് ചെയ്തതെന്ന് പറയാന്‍ ഞങ്ങള്‍ക്ക് ഉറപ്പില്ല, എന്നാല്‍ അതിന് പിന്നില്‍ ഇറാന്‍ അല്ലെന്നുള്ളത് ഉറപ്പാണ്. ഹൂതികളാണ് ചെയ്തെന്ന ഒരു പ്രസ്താവന നടത്തിയെന്ന് എനിക്കറിയാം- ആരിഫ് പറഞ്ഞു.

  അമേരിക്കയ്ക്ക് മറുപടി

  അമേരിക്കയ്ക്ക് മറുപടി

  കഴിഞ്ഞ ദിവസം സൗദിയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആക്രമണത്തെ യുദ്ധപ്രവര്‍ത്തിയെന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായിട്ടാണ് സരീഫിന്‍റെ അഭിപ്രായങ്ങള്‍ പുറത്തുവന്നത്. ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം അമേരിക്കയുടെയോ സൗദിയുടെ ഭാഗത്ത് നിന്ന് വല്ല പ്രകോപനവുമാണ്ടായന്‍ എന്തായാരിക്കും അനന്തരഫലമെന്ന ചോദ്യത്തിന് 'സംബൂര്‍ണ്ണ യുദ്ധം' എന്നായിരുന്നു സരീഫിന്‍റെ മറുപടി.

  യുദ്ധം ആഗ്രഹിക്കുന്നില്ല

  യുദ്ധം ആഗ്രഹിക്കുന്നില്ല

  തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, സൈനിക ഏറ്റുമുട്ടലില്‍ ഏര്‍പ്പെടാനും തങ്ങള്‍ക്ക് ഉദ്ദേശമില്ല. മരണങ്ങളല്ലാതെ മറ്റൊന്നും അത് നല്‍കില്ല. എണ്ണശൂദ്ധീകരണ ശാലക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വഞ്ചനയിലൂന്നിയുള്ള സൈനിക പ്രതികരണങ്ങള്‍ ധാരാളം അപകടങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ഞങ്ങളുടെ രാജ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഒന്നിനോടും ഞങ്ങള്‍ കണ്ണ് ചിമ്മുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സൗദി അറേബ്യയെ സഹായിക്കാന്‍

  സൗദി അറേബ്യയെ സഹായിക്കാന്‍

  സൗദി അരാംകോയ്ക്ക് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തിയിരുന്നു. ആക്രമണം ഇറാനില്‍ നിന്നുള്ളത് തന്നെയെന്ന് അമേരിക്ക നേരത്തെ പ്രസ്താവിച്ചിരുന്നു. തങ്ങളുടെ സഖ്യകക്ഷിയായ സൗദി അറേബ്യയെ സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചു.

  സാമ്പത്തിക ഉപേരാധം

  സാമ്പത്തിക ഉപേരാധം

  അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന് മേൽ കടുത്ത സാമ്പത്തിക ഉപേരാധം ഏർപ്പെടുത്താൻ അമേരിക്ക ശ്രമം തുടങ്ങി. എണ്ണ വ്യവസായത്തെ ലക്ഷ്യം വെച്ചുള്ള യുഎസ് ഉപരോധത്തിന് ഇറാന്‍ ഇതിനകം തന്നെ വിധേയാണ്. ജിദ്ദയില്‍ നിന്ന് അബൂദാബിയില്‍ എത്തിയ മൈക് പോംപിയോ കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തിയിരുന്നു.

  സഖ്യത്തില്‍ ചേര്‍ന്നു

  സഖ്യത്തില്‍ ചേര്‍ന്നു

  മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ മിഡില്‍ഈസ്റ്റില്‍ ഉടനീളമുള്ള ജലപാതകളെ സംരക്ഷിക്കുന്നതിനായി യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നതായി യുഎഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിലെ സഖ്യരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു.

  വിക്രം ലാൻഡർ എന്നോ മരിച്ചു. ഓട്ടോമാറ്റിക് ലാൻഡിംഗ് പ്രോഗ്രാം പിഴച്ചെന്ന് കണ്ടെത്തൽ

  കശ്മീരിൽ കാലിടറി പാകിസ്താൻ: യുഎന്നിൽ പ്രമേയമില്ല, പരാതി ഉന്നയിക്കാൻ ലോകരാജ്യങ്ങൾ പിന്തുണച്ചില്ല!!

  English summary
  iran foreign minister avad Zarif threatens all out war
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more