കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടു

Google Oneindia Malayalam News

പാരിസ്: ഇറാനും അമേരിക്കയും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെ, പ്രശ്‌നപരിഹാരത്തിന് ഫ്രാന്‍സ് നടത്തുന്ന നീക്കം അന്തിമഘട്ടത്തില്‍. അമേരിക്കന്‍ ഉപരോധം മൂലം ഇറാന് നേരിട്ട സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് ഫ്രാന്‍സിന്റെ നിര്‍ദേശം. ഇറാന് 1500 കോടി ഡോളര്‍ നല്‍കി സമാധാനത്തിന്റെ പാതയില്‍ എത്തിക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശ്രമിക്കുന്നത്. ഇതിന്റെ ചര്‍ച്ചയ്ക്ക് ഇറാന്‍ പ്രതിനിധികള്‍ പാരിസിലെത്തി.

പണം നല്‍കുന്നതിന് പകരം ഇറാന്‍ 2015ലെ ആണവ കരാര്‍ പാലിക്കണമെന്നാണ് നിബന്ധന. ഇക്കാര്യത്തില്‍ ഇറാനും താല്‍പ്പര്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനെ സാമ്പത്തികമായി തകര്‍ക്കാന്‍ ഇറങ്ങിയ അമേരിക്കയാണ് ഒറ്റപ്പെടുന്നത്. അമേരിക്കയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഫ്രാന്‍സ്. ഇവരുടെ നീക്കം വിജയിച്ചാല്‍ പശ്ചിമേഷ്യ നേരിടുന്ന വെല്ലുവിളികള്‍ക്ക് അന്ത്യമായേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ......

 വന്‍ സാമ്പത്തിക പാക്കേജ്

വന്‍ സാമ്പത്തിക പാക്കേജ്

ഇറാന് വന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ്. ചര്‍ച്ചകള്‍ക്ക് വേണ്ടി ഇറാന്‍ സംഘം പാരിസിലെത്തി. അമേരിക്കന്‍ ഉപരോധം മൂലം ഇറാന്റെ വരുമാനത്തില്‍ നേരിട്ട കുറവ് നികത്തുകയാണ് ഫ്രാന്‍സ്. ഇത് ഇറാനും താല്‍പ്പര്യമുള്ള ധാരണയാണ്.

കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം

കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് സാമ്പത്തിക പാക്കേജ് എന്ന കാര്യം മുന്നോട്ട് വച്ചത്. ഇറാന്‍ താല്‍പര്യം അറിയിച്ചുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണം നല്‍കുന്നതിന് പകരമായി ഇറാന്‍ വന്‍ ശക്തികളുമായി 2015ലുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് നിബന്ധന.

പണം നല്‍കാന്‍ കാരണം

പണം നല്‍കാന്‍ കാരണം

ഇറാന്റെ എണ്ണ വില്‍ക്കുന്നതിനും വാങ്ങുന്നതിനും അമേരിക്കന്‍ ഉപരോധമുണ്ട്. ഈ സാഹചര്യത്തില്‍ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ ലഭ്യമല്ല. എണ്ണ വില്‍ക്കാന്‍ സാധിക്കാത്തത് മൂലം വന്‍ പ്രതിസന്ധിയാണ് ഇറാന്‍ നേരിടുന്നത്. ഇതിന് പരിഹാരം എന്ന നിലയിലാണ് സാമ്പത്തിക പാക്കേജ് ഫ്രാന്‍ സ് മുന്നോട്ടുവെക്കുന്നത്.

ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു

ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു

ഇറാന് എണ്ണ കയറ്റുമതിയിലൂടെ ലഭിച്ച പണം ലോകത്തെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇത് പിന്‍വലിക്കുന്നതിന് അമേരിക്കന്‍ ഉപരോധം മൂലം സാധിക്കുന്നില്ല. ഇറാന് എണ്ണ വരുമാനത്തിലൂടെ ഒരു വര്‍ഷം ലഭിക്കുന്നതിന്റെ പകുതി പണം നല്‍കാമെന്നാണ് ഫ്രാന്‍സിന്റെ നിര്‍ദേശം.

വിവരങ്ങള്‍ രഹസ്യമാക്കി ഫ്രാന്‍സ്

വിവരങ്ങള്‍ രഹസ്യമാക്കി ഫ്രാന്‍സ്

ഇറാനുമായുള്ള ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ലോകത്തെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി കഴിഞ്ഞാഴ്ച ഫ്രാന്‍സില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ വച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്റുമായി സാമ്പത്തിക പാക്കേജ് ചര്‍ച്ച ചെയ്തിരുന്നു.

സമ്മര്‍ദ്ദം ചെലുത്തണം

സമ്മര്‍ദ്ദം ചെലുത്തണം

ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് അമേരിക്കയുടെ നിലപാട്. ഇസ്രായേല്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ യൂറോപ്പിന്റെ പിന്തുണ അമേരിക്കക്കും ഇസ്രായേലിനും ലഭിക്കുന്നില്ല. ഇറാന്റെ എണ്ണ വാങ്ങുന്നവരില്‍ യൂറോപ്യന്‍ രാജ്യങ്ങളുമുണ്ട് എന്നതാണ് രസകരമായ വിഷയം.

 ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം

ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ ഇറാനുമായി സാമ്പത്തിക കരാറുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അമേരിക്കക്ക് മേല്‍ ഇസ്രായേലിന്റെ സമ്മര്‍ദ്ദം ശക്തമാണ്. 2015ലെ കരാറില്‍ നിന്ന അമേരിക്കയെ പിന്‍മാറാന്‍ നിര്‍ബന്ധിക്കുമെന്നത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ്.

 പണം വാങ്ങാനിടയില്ലെന്ന് റിപ്പോര്‍ട്ട്

പണം വാങ്ങാനിടയില്ലെന്ന് റിപ്പോര്‍ട്ട്

അതേസമയം, ഇറാന് പണത്തിന് പകരം കരാര്‍ എന്ന രീതി സ്വീകരിക്കില്ലെന്നാണ് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്ക ഉപരോധം പിന്‍വലിക്കുകയും തങ്ങളുടെ എണ്ണ വിപണിയിലെത്തിക്കാന്‍ അവസരം ഒരുക്കുകയുമാണ് വേണ്ടത്. മറ്റു പരിഹാരമാര്‍ഗങ്ങള്‍ വേണ്ടെന്നു ഇറാന്‍ വിദേശകാര്യ വകുപ്പ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്‍മാണം നിര്‍ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!!

English summary
Iran-France Deal For Compensation Talks at Last Phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X