• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കയ്‌ക്കെതിരെ സൈബര്‍ യുദ്ധത്തിനൊരുങ്ങി ഇറാന്‍.... സര്‍ക്കാര്‍ മേഖലകള്‍ സുരക്ഷിതമല്ല!!

തെഹറാന്‍: അമേരിക്കയുടെ ഉപരോധത്തില്‍ തകര്‍ന്നിരിക്കുകയാണ് ഇറാന്‍. യൂറോപ്പ്യന്‍ രാജ്യങ്ങളെ ഉപയോഗിച്ച് പതുക്കെ ഉയര്‍ന്ന് വരാനാണ് ഇറാന്‍ ശ്രമിക്കുന്നത്. എന്തുവന്നാലും അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇനി കടുത്ത നീക്കങ്ങള്‍ അമേരിക്കയ്‌ക്കെതിരെ പ്രയോഗിക്കാനാണ് ഇറാന്റെ നീക്കം. സൈബര്‍ ആക്രമണത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നത്. യുഎസിന് കാര്യമായ നഷ്ടം ഇതിലൂടെ ഉണ്ടാക്കാനാണ് നീക്കം.

ആഗോള തലത്തില്‍ ഇറാനെ ഒറ്റപ്പെടുത്താന്‍ യുഎസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം ഇറാനെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് ഇറാനെ ചൊടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. യുഎസ് തങ്ങളുടെ നേര്‍ക്ക് സാമ്പത്തിക നടപടികളെടുക്കുകയും തങ്ങള്‍ക്ക് സഹായം നല്‍കുന്നവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് റൂഹാനി ആരോപിക്കുന്നു.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

യുഎസ് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ഇറാനിയന്‍ ഹാക്കര്‍മാരില്‍ നിന്നുണ്ടാവുകയെന്ന് സുരക്ഷാ വിദഗ്ദര്‍ പറയുന്നു. ഉപരോധത്തിലുള്ള പ്രതികാരമെന്ന നിലയിലാണ് ഈ ആക്രമണം ഉണ്ടാവുക. നേരത്തെയും ഇത്തരമൊരു നീക്കത്തില്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നു. ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഇങ്ങനെയൊരു നീക്കം നടത്താന്‍ ഉദ്ദേശിച്ചത്.

ബ്രിട്ടനും സൂക്ഷിക്കണം

ബ്രിട്ടനും സൂക്ഷിക്കണം

ബ്രിട്ടന്‍ ഇറാന്റെ അടുത്ത സുഹൃത്തും ആണവക്കരാറിന്റെ ഭാഗവുമാണ്. എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ നിന്ന് ബ്രിട്ടനും രക്ഷയുണ്ടാവില്ലെന്നാണ് മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളെ സഹായിക്കുന്നവരെയും ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനോടും കരുതിയിരിക്കാനാണ് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുമ്പും ആക്രമണം

മുമ്പും ആക്രമണം

അമേരിക്കയ്‌ക്കെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ മുമ്പും ഇറാന്‍ നടത്തിയിട്ടുണ്ട്. 2012-14 കാലയളവില്‍ നിരന്തരം ആക്രമണങ്ങളിലൂടെ യുഎസ്സിന് വലിയ തലവേദന ഉണ്ടാക്കിയിരുന്നു ഇറാനിയന്‍ ഹാക്കര്‍മാര്‍. ഗുരുതരമായ ആരോപണങ്ങള്‍ യുഎസ് ഉന്നയിച്ചിരുന്നെങ്കിലും ഇറാന്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. അന്ന് ബാങ്കുകള്‍ ധനകാര്യ സേവന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഊര്‍ജ വകുപ്പുകള്‍ എന്നിവയാണ് ഹാക്ക് ചെയ്യപ്പെട്ടത്.

നിലവില്‍ ഭീഷണിയില്ല

നിലവില്‍ ഭീഷണിയില്ല

പെട്ടെന്നൊരു ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നില്ല. മറിച്ച് ഇതിനെ കുറിച്ച് കാര്യമായിട്ടുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് സുരക്ഷാ വിദഗ്ദര്‍ പറയുന്നത്. ചില വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈബര്‍ ആക്രമണത്തിന് ഇറാനെ പ്രേരിപ്പിക്കരുതെന്നും അതിനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഓപ്പറേഷന്‍ അബാബില്‍

ഓപ്പറേഷന്‍ അബാബില്‍

ആറുവര്‍ഷം മുമ്പ് ബരാക് ഒബാമ ഇറാനെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവന്നപ്പോഴാണ് സൈബര്‍ യുദ്ധം ആദ്യമായി രംഗത്തെത്തിയത്. ഇറാന്റെ സ്വിഫ്റ്റ് മണി ട്രാന്‍സ്ഫര്‍ സിസ്റ്റത്തെ ഒഴിവാക്കി നിര്‍ത്തുന്നതായിരുന്നു ഒബാമയുടെ ഉപരോധം. എന്നാല്‍ അമേരിക്കയുടെ സാമ്പത്തിക സര്‍വീസുകള്‍ നിശ്ചലമാക്കി കൊണ്ടായിരുന്നു ഇറാന്‍ തിരിച്ചടിച്ചത്. ഓപ്പറേഷന്‍ അ ബാബില്‍ എന്നാണ് ഇത് അറിയപ്പെട്ടത്. യുഎസ്സിന് വലിയ തിരിച്ചടിയായിരുന്നു ഇത്.

തുടരെ ആക്രമണം

തുടരെ ആക്രമണം

അബാബിന് ശേഷം തുടരെ യുഎസ്സിനെ ആക്രമിക്കാനാണ് ഇറാനിയന്‍ ഹാക്കര്‍മാര്‍ ശ്രമം നടത്തിയത്. 2014ല്‍ സാന്‍ഡ്‌സ് ലാസ് വേഗാസ് കോര്‍പ്പറേഷനാണ് ഇറാനിയന്‍ ഹാക്കര്‍മാരുടെ നീക്കത്തില്‍ കുടുങ്ങിയത്. ഇത് യുഎസ്സിലെ എല്ലാ കമ്പനികളെയും ഞെട്ടിക്കുന്നതായിരുന്നു. ഇതിന് ശേഷം കസിനോയുടെ സിഇഒ ഷെല്‍ഡണ്‍ അഡല്‍സണ്‍ ഇറാനെതിരെ യുഎസ് സൈബര്‍ ആക്രമണം നടത്തണമെന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍, ഇമെയില്‍, മൊബൈല്‍ ഫോണ്‍ വരെ സൈബര്‍ ആക്രമണത്തില്‍ നിശ്ചലമായി.

അടിസ്ഥാന സൗകര്യ മേഖല

അടിസ്ഥാന സൗകര്യ മേഖല

ഇറാന് അമേരിക്കയിലെ അടിസ്ഥാന സൗകര്യ മേഖലയെ എളുപ്പത്തില്‍ തകര്‍ക്കാനാവുമെന്നാണ് സുരക്ഷാ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഈ മേഖലയിലെ നിര്‍ണായകമായ ഡാറ്റകള്‍ നഷ്ടപ്പെട്ടാല്‍ രാജ്യം തന്നെ നിശ്ചലമാകും. ജനങ്ങളിലേക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന വകുപ്പാണിത്. ഉത്തരകൊറിയയുടെ ഹാക്കിങിന് സമാനമായ രീതിയാണിത്. നേരത്തെ ഉ കൊറിയ സോണി ഇലക്ട്രോണിക്‌സ് കമ്പനിയുടെ കമ്പ്യൂട്ടറുകളില്‍ ഹാക്കിങ് നടത്തി എല്ലാ ഡാറ്റകളും നശിപ്പിച്ചിരുന്നു.

സുഹൃത്തുക്കളും കുടുങ്ങും

സുഹൃത്തുക്കളും കുടുങ്ങും

ഇറാന്റെ സുഹൃത്തുക്കളും കുടുങ്ങുമെന്നാണ് സൈബര്‍ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. നേരത്തെ ഇറാനിയന്‍ ഹാക്കര്‍മാരില്‍ നിന്നുള്ള ആക്രമണം ബ്രിട്ടന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം അമേരിക്കയേക്കാള്‍ സുരക്ഷയേറിയതും സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമാണ് ബ്രിട്ടന്റെ എല്ലാ മേഖലയും. ബ്രിട്ടന്റെ സമ്പദ് മേഖലയെ ലക്ഷ്യമിടുമെന്നാണ് സൂചന. അതേസമയം സാധാരണക്കാരുടെ കമ്പ്യൂട്ടറുകളെയും ലക്ഷ്യമിടാം. നേരത്തെ പാര്‍ലമെന്റിലെ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപണമുണ്ടായിരുന്നു.

കന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമം

കുമ്പസാര രഹസ്യം ചോർത്തി പീഡനം; ഒളിവിലായിരുന്ന രണ്ട് വൈദികർ കൂടി കീഴടങ്ങി

English summary
Iran ‘gearing up to launch cyber strikes’ over US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X