കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ ദുരന്തഭീതികള്‍ക്ക് അറുതിയാകുന്നു; അമേരിക്കന്‍ വിലക്ക് വരുന്നതിന്‍ മുമ്പ് യൂറോപ്പിന്റെ സഹായം

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ലോകത്ത് ഏറ്റവും അധികം വിമാന അപകടങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. 1952 മുതല്‍ ഇങ്ങോട്ട് മുപ്പതില്‍ അധികം വിമാനാപകടങ്ങളാണ് ഇറാനില്‍ ഉണ്ടായിട്ടുള്ളത്. നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടും ഉണ്ട്.

എന്തുകൊണ്ടാണ് ഇറാന്റെ വിമാനങ്ങള്‍ ഇത്രയേറെ അപകടങ്ങളില്‍ പെടുന്നത് എന്ന ചോദ്യം എന്നും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഗോള വിലക്കുകള്‍ തന്നെയാണ് അവരുടെ വിമാനാപകടങ്ങളുടെ നിരക്ക് കൂടാനുള്ള കാരണവും.

വിലക്കുകള്‍ കാരണം, പുതിയ വിമാനങ്ങള്‍ വാങ്ങുന്നതും, പഴയവയുടെ യന്ത്രഭാഗങ്ങള്‍ മാറ്റുന്നതും എല്ലാം തകിടം മറിഞ്ഞുകിടക്കുകയായിരുന്നു. 2015 ല്‍ ബരാക്ക് ഒബാമയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുകളും പുതിയ സമാധാന കരാറും എല്ലാം ഇറാന് ഏറെ പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍ ട്രംപ് വന്നതോടെ അതും അവസാനിച്ചു. ഓഗസ്റ്റ് ആറ് മുതല്‍ അമേരിക്കയുടെ നിരോധനം വീണ്ടും നിലവില്‍ വരും.

 ആകാശ അപകടങ്ങള്‍

ആകാശ അപകടങ്ങള്‍

പഴഞ്ചന്‍ വിമാനങ്ങളുമായിട്ടാണ് ഇറാന്‍ ഇപ്പോഴും മുന്നോട്ട് പോകുന്നത്. അത് തന്നെയാണ് അവിടെ വിമാന അപകടങ്ങള്‍ കൂടുന്നതിനുള്ള കാരണവും. ഇത് പരിഹരിക്കാന്‍ ഇറാന് പരിമിതികളും ഉണ്ടായിരുന്നു.

വിലക്കിന് മേല്‍ വിലക്കുകള്‍

വിലക്കിന് മേല്‍ വിലക്കുകള്‍

അമേരിക്കയുടേയും ഐക്യരാഷ്ട്രസഭയുടേയും വിലക്കുകള്‍ ആണ് ഇറാനെ ഏറെ പ്രതിസന്ധിയില്‍ ആക്കിയിരുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങുക എന്നത് തീരെ സാധ്യമല്ലാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു.

വീണ്ടും വിലക്ക്

വീണ്ടും വിലക്ക്

ബരാക്ക് ഒബാമയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇറാനുമായുള്ള ബന്ധങ്ങള്‍ വീണ്ടും ആടിയുലഞ്ഞു. ഇറാനുമായുള്ള ആണവ കരാറും അമേരിക്ക റദ്ദാക്കി. വീണ്ടും വിലക്കുകള്‍ നിലവില്‍ വരികയാണ്.

അഞ്ച് വിമാനങ്ങള്‍

അഞ്ച് വിമാനങ്ങള്‍

ഓഗസ്റ്റ് ആറിനാണ് അമേരിക്കയുടെ വിലക്കുകള്‍ നിലവില്‍ വരുന്നത്. അതിന് തൊട്ടു മുമ്പായി അഞ്ച് പുതിയ വിമാനങ്ങള്‍ ഇറാനില്‍ എത്തും. ഫ്രഞ്ച്-ഇറ്റാലിയന്‍ കമ്പനിയായ എടിആര്‍ ആണ് ഇറാന് വിമാനങ്ങള്‍ വില്‍ക്കുന്നത്.

20 വിമാനങ്ങള്‍ക്ക്

20 വിമാനങ്ങള്‍ക്ക്

അമേരിക്കന്‍ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ആയിരുന്നു ഇറാന്‍ പുതിയ 20 വിമാനങ്ങള്‍ വാങ്ങാന്‍ എടിആര്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്. 2017 ല്‍ ആയിരുന്നു ഇത്. ഇത് പ്രകാരം എട്ട് വിമാനങ്ങള്‍ ഇതുവരെ കൈമാറിയിട്ടുണ്ട്. അഞ്ചെണ്ണം കൂടി ലഭിക്കുമ്പോള്‍ 13 വിമാനങ്ങള്‍ ഇറാന് പുതിയതായി ലഭിക്കും. പക്ഷേ, ബാക്കി വിമാനങ്ങള്‍ കിട്ടാനുള്ള സാധ്യത കുറവാണ്.

അമേരിക്കയ്ക്കും നഷ്ടം

അമേരിക്കയ്ക്കും നഷ്ടം

അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്നും യൂറോപ്യന്‍ കമ്പനിയായ എയര്‍ ബസ്സില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. 3,900 കോടി ഡോളറിന്റേതായിരുന്നു കരാര്‍. എന്നാല്‍ അമേരിക്കന്‍ വിലക്ക് വരുന്നതോടെ ഇത് ഉപേക്ഷിക്കേണ്ടി വന്നു.

100 വിമാനങ്ങള്‍

100 വിമാനങ്ങള്‍

എയര്‍ ബസ്സില്‍ നിന്ന് മാത്രം 100 വിമാനങ്ങള്‍ ആയിരുന്നു ഇറാന്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതില്‍ ആകെ മൂന്നെണ്ണം മാത്രം ആണ് അവര്‍ക്ക് കൈമാറാന്‍ ആയത്. വിലക്ക് വരുന്നതോടെ ബാക്കി വിമാനങ്ങള്‍ ഇറാന് നല്‍കാന്‍ എയര്‍ ബസ്സിന് സാധിക്കില്ല.

English summary
Less than 48 hours before renewed US sanction go into effect, the flag carrier of Iran has said that five new planes from the French-Italian firm ATR will soon arrive in Tehran as part of efforts to replenish the country's ageing fleet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X