ഖാംനഇ ചുമതലയേറ്റത് 20 മണിക്കൂറില്‍; ഇനിയുള്ള പട്ടികയില്‍ 5 പേര്, ഇറാന് ഭരണം മൂന്നംഗ സമിതിക്ക്
ടെഹ്റാന്: പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതോടെ ഇറാന്റെ അടുത്ത നേതാവ് ആര് എന്ന ചോദ്യം സജീവം. ഖാംനഇ കൊല്ലപ്പെടുന്നതിന് ഇടയാക്കിയ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ നിരവധി ഷിയാ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന് ഇത്ര വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല. ഇത് എങ്ങനെ മറികടക്കും എന്നതാണ് അറിയേണ്ടത്.
ഇറാനിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ താല്‍ക്കാലിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, ഗാര്ഡിയന് കൗണ്‍സിലെ പണ്ഡിതനായ ഒരംഗം എന്നിവരാണ് സമിതിയിലുള്ളത്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ ഇവരുടെ നിയന്ത്രണത്തിലാകും ഇറാന്. എന്നാല്‍ വൈകാതെ പുതിയ സുപ്രീം ലീഡറെ ഇറാന് തിരഞ്ഞെടുക്കുമെന്നാണ് വിവരം.

1979ലാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുണ്ടായിരുന്ന ഷാ ഭരണകൂടത്തിനെതിരെ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നത്. ഷാ ഭരണകൂടം നിലംപതിക്കുകയും ഷിയാ പണ്ഡിതന്മാരുടെ കൈവശം ഭരണം എത്തുകയും ചെയ്തു എന്നതാണ് വിപ്ലവത്തിന്റെ അനന്തര ഫലം. പിന്നീട് ഇറാന്റെ ആദ്യ പരമോന്നത നേതാവായി തിരഞ്ഞെടുത്തത് വിപ്ലവം നയിച്ച ആയത്തുല്ലു ഖുമൈനിയെ ആയിരുന്നു.
1989ലാണ് ഖുമൈനി മരിച്ചത്. പിന്നീട് പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അലി ഖാംനഇ. ഖുമൈനിയുടെ പ്രധാന ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്നു ഖാംനഇ. അന്ന് 20 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖാംനഇ തിരഞ്ഞെടുക്കപ്പെട്ടത്. പണ്ഡിതന്മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന എക്സ്പേര്‍ട്ട് അസംബ്ലിയാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. 74ല്‍ 60 വോട്ട് നല്‍കിയാണ് ഖാംനഇയെ തിരഞ്ഞെടുത്തത്.
സാധ്യത ഈ അഞ്ചുപേരില്‍ ഒരാള്‍ക്ക്
അന്നത്തെതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോള്‍ ഇറാനില്‍. യുദ്ധമുഖത്താണ് ഇറാന്. മാത്രമല്ല, നേതാവ് കൊല്ലപ്പെട്ടിരിക്കുന്നു. മന്ത്രിമാരും പ്രധാന സൈനിക നേതാക്കളും പണ്ഡിതരും കൊല്ലപ്പെട്ടു എന്ന വിവരവും വന്നിട്ടുണ്ട്. ഈ സാഹച്യത്തില്‍ ആര് അധികാരം ഏറ്റെടുക്കുമെന്ന ചോദ്യം ബാക്കിയാണ് ഈ വേളയിലാണ് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിയെ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്.
ഇമാം മഹ്ദി തിരിച്ചെത്തി അധികാരം ഏറ്റെടുക്കുമെന്നാണ് ഷിയാ വിശ്വാസം. അതുവരെ ഭരണം നടത്തുന്നതിനാണ് പണ്ഡിത നേതൃത്വത്തെ ഏല്‍പ്പിക്കുന്നത്. പണ്ഡിത നേതൃത്വം തിരഞ്ഞെടുക്കുന്നതാണ് പരമോന്നത നേതാവിനെ. അഞ്ച് പേരുകളാണ് അടുത്ത പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഈ വ്യക്തികള്‍ തന്നെ ആകണം എന്നുമില്ല.
ഖാംനഇയുടെ മകന് മുജ്തബ ഖാംനഇ, ഖുമൈനിയുടെ ചെറുമകന് ഹസന് ഖുമൈനി, സാദിഖ് ലാരിജാനി, മുഹ്സിന് അരാകി, അഹമ്മദ് ഖാതമി എന്നിവരില്‍ ആരെങ്കിലും ഈ പദവിയിലേക്ക് എത്തിയേക്കും. എന്നാല്‍ അവസരം ഉപയോഗപ്പെടുത്തി ഇറാനില്‍ രാഷ്ട്രീയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുഗമമായി പുതിയ നേതാവിനെ തിരഞ്ഞെടുക്കുക എന്നത് ഇറാന് വെല്ലുവിളി നിറഞ്ഞതാകും.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications