Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗവീരന്‍ 'വാസെലിന്‍ മാനെ' തൂക്കിക്കൊന്നു... സ്ത്രീകള്‍ക്ക് ആശ്വാസം

ടെഹ്‌റാന്‍: പ്രായം വെറും 21 വയസ്സ് മാത്രം. എന്നാല്‍ ആ ചുരുങ്ങിയ കാലത്തിനുള്ളില്‍ അയാള്‍ സ്ത്രീകളുടെ പേടി സ്വപ്‌നമായി മാറി. ആമിന്‍ ഡി എന്ന പേര് മാത്രം പുറത്തറിയുന്ന ആ 'ഭീകരന്‍' ഇനി ആരേയും ബലാത്സംഗം ചെയ്യില്ല.

ഇറാനിലെ ഷിരാസ് പട്ടണത്തില്‍ ഭീതിവിതച്ചിരുന്ന ആ ബലാത്സംഗവീരനെ വധശിക്ഷയ്ക്ക് വിധേയനാക്കി. വാസെലിന്‍ മാന്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. അതിന് ഒരു കാരണവും ഉണ്ടായിരുന്നു....!!!!

ആമിന്‍ ഡി

ആമിന്‍ ഡി

ആമിന്‍ ഡി എന്നാണ് ഇയാളുടെ പേര്. പ്രായം 21 വയസ്സ്. മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

ബലാത്സംഗം

ബലാത്സംഗം

21 വയസ്സിനിടെ 12 സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. ഷിരാസ് നഗരത്തിലെ രാത്രികള്‍ ഇയാളെ ഭയപ്പെട്ടിരുന്ന കാലമായിരുന്നു ഒരു വര്‍ഷം മുമ്പ് വരെ ഉണ്ടായിരുന്നത്.

വാസെലിന്‍ മാന്‍

വാസെലിന്‍ മാന്‍

വാസെലിന്‍ മാന്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ശരീരം മുഴുവന്‍ ഗ്രീസ് പുരട്ടിയായിരുന്നു ഇയാള്‍ വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നത്.

കാരണമുണ്ട്

കാരണമുണ്ട്

ശരീരത്തില്‍ ഗ്രീസ് പുരട്ടി നടക്കുന്നതിനാല്‍, പിടിയ്‌ക്കെപ്പെട്ടാലും ഓടി രക്ഷപ്പെടാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് വാസെലിന്‍ മാന്‍ എന്ന വിശേഷണം ഇയാള്‍ക്ക് ലഭിച്ചത്.

പിടിയിലായത്

പിടിയിലായത്

2015 ഓഗസ്റ്റിലാണ് ഇയാള്‍ പിടിയിലായത്. ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ നല്‍കിയ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് പ്രതി ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്.

വധശിക്ഷ എന്തിന്?

വധശിക്ഷ എന്തിന്?

12 സ്ത്രീകളെ ബലാത്സംഗം ചെയ്തതിനല്ല ഇയാള്‍ക്ക് വധശിക്ഷ നല്‍കിയിട്ടുള്ളത്. 'ഭൂമിയിലെ അഴിമതി (corruption on earth)' ആണ് വധശിക്ഷയ്ക്ക് കാരണമായ കുറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+