കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ യുദ്ധക്കപ്പലുകളെ 'മുക്കിക്കൊല്ലാന്‍' ഇറാന്‍; രഹസ്യ ആയുധങ്ങള്‍ റെഡി, മുട്ടുവിറച്ച് സൈന്യം

Google Oneindia Malayalam News

തെഹ്‌റാന്‍: യുദ്ധക്കപ്പലുകള്‍ക്ക് പിന്നാലെ അമേരിക്കന്‍ സൈനികരും ഇറാന്‍ തീരത്തേക്ക് എത്തുന്നുവെന്ന വിവരങ്ങള്‍ വന്നതിന് പിന്നാലെ ശക്തമായ നിലപാടുമായി ഇറാന്‍. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ കടലില്‍ വച്ച് തകര്‍ക്കാര്‍ പര്യാപ്തമായ ആയുധങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

രണ്ടു യുഎസ് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലെ കടലില്‍ നങ്കൂരമിട്ടിരിക്കെയാണ് അമേരിക്കയെ വിറപ്പിക്കുന്ന പ്രസ്താവനയുമായി ഇറാന്‍ രംഗത്തുവന്നിരിക്കുന്നത്. കൂടുതല്‍ സൈനികരെ അമേരിക്ക ഇറാന്‍ തീരത്തേക്ക് അയക്കുകയാണ്. സൈനികരെ മാത്രമല്ല, വന്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ആയുധങ്ങളും മിസൈല്‍ കവചങ്ങളും മേഖലയിലേക്ക് ഉടനെ എത്തും. യുദ്ധ ഭീതി നിലനില്‍ക്കവെയാണ് ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന ഇറാന്റെ നിലപാട്. വിശദാംശങ്ങള്‍.....

 അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ വച്ച് നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. മിസൈലുകള്‍ മാത്രമല്ല, രഹസ്യ ആയുധങ്ങളും ഇറാന്റെ കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജനറല്‍ മുര്‍തസ ഖുര്‍ബാനി

ജനറല്‍ മുര്‍തസ ഖുര്‍ബാനി

ഇറാന്‍ സൈന്യത്തിന്റെ മിലിറ്ററി കമാന്റിന്റെ ഉപദേഷ്ടാവ് ജനറല്‍ മുര്‍തസ ഖുര്‍ബാനിയാണ് മിസാന്‍ വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം പറഞ്ഞത്. അമേരിക്ക മേഖലയില്‍ ഭീഷണി സൃഷ്ടിക്കുകയാണ്. യുദ്ധ കപ്പലുകള്‍ അയക്കുന്നു. അതിന് മറുപടി നല്‍കുമെന്ന് മുര്‍തസ പറഞ്ഞു.

 കടലിന്റെ ആഴത്തിലേക്ക്

കടലിന്റെ ആഴത്തിലേക്ക്

അമേരിക്കന്‍ കപ്പലുകള്‍ കടലിന്റെ ആഴത്തിലേക്ക് മുക്കാന്‍ തങ്ങള്‍ക്ക് അറിയാം. അതിന് ശേഷിയുള്ള രഹസ്യ ആയുധങ്ങള്‍ ഇറാന്‍ സൈന്യത്തിന്റെ കൈവശമുണ്ട്. കപ്പല്‍ മാത്രമല്ല, അതിലെ യുദ്ധവിമാനങ്ങളും ജീവനക്കാരും ഒരുമിച്ച് മുങ്ങുമെന്നും മുര്‍തസ മുന്നറിയിപ്പ് നല്‍കി.

രണ്ട് പുതിയ രഹസ്യ ആയുധങ്ങള്‍

രണ്ട് പുതിയ രഹസ്യ ആയുധങ്ങള്‍

ഒന്നുകില്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കും. അല്ലെങ്കില്‍ രണ്ട് പുതിയ രഹസ്യ ആയുധങ്ങള്‍ ഉപയോഗിക്കും. അമേരിക്ക ഭീഷണി തുടരുന്നത് മേഖലയ്ക്ക് മൊത്തം തിരിച്ചടിയാണെന്നും ജനറല്‍ മുര്‍തസ ഓര്‍മിപ്പിച്ചു. ഇറാനെതിരെ ആക്രമണത്തിന് അമേരിക്ക കോപ്പുകൂട്ടുന്നതിനിടെയാണ് മുന്നറിയിപ്പ്.

പുറംലോകം അറിയാത്ത ആയുധ ശേഷി

പുറംലോകം അറിയാത്ത ആയുധ ശേഷി

ഇറാന് പുറംലോകം അറിയാത്ത ആയുധ ശേഷിയുണ്ടെന്ന് പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നു. ഇറാന്റെ മിസൈല്‍ ശേഷി കൃത്യമായും ആര്‍ക്കുമറിയില്ല. ദീര്‍ഘദൂര മിസൈല്‍ ശേഷിയുള്ള രാജ്യമാണ് ഇറാന്‍. അതുകൊണ്ടുതന്നെ അമേരിക്കയുടെ വരവില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 1500 സൈനികര്‍ കൂടി

1500 സൈനികര്‍ കൂടി

അമേരിക്കന്‍ സൈനികര്‍, പൈലറ്റില്ലാ വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയാണ് പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ അമേരിക്ക കഴിഞ്ഞദിവസം തീരുമാനിച്ചിരിക്കുന്നത്. 1500 സൈനികരാണ് ആദ്യഘട്ടത്തില്‍ പുറപ്പെടുകയെന്ന് പ്രതിരോധ ആക്ടിങ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

 കൂടെ വരുന്നത്

കൂടെ വരുന്നത്

ശത്രുക്കളുടെ മിസൈലുകള്‍ നശിപ്പിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍, രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍, സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയാണ് സൈനികര്‍ക്കൊപ്പം അയക്കുന്നത്. ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യതയുണ്ടെന്ന് പുതിയ വിവരം ലഭിച്ചുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ 60000 സൈനികര്‍

നിലവില്‍ 60000 സൈനികര്‍

പശ്ചിമേഷ്യയില്‍ നിലവില്‍ 60000 അമേരിക്കന്‍ സൈനികരുണ്ട്. വിവിധ രാജ്യങ്ങളിലായി ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നു. അമേരിക്കയുടെ സഖ്യകക്ഷികളായ പശ്ചിമേഷ്യയിലെ രാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സൈനികരെ ക്യാംപ് ചെയ്യിപ്പിക്കുന്നത് എന്നാണ് അമേരിക്കന്‍ വാദം.

രഹസ്യവിവരം

രഹസ്യവിവരം

അമേരിക്കന്‍ സൈനികര്‍ക്കെതിരെയോ കാര്യാലയങ്ങള്‍ക്ക് നേരെയോ സഖ്യകക്ഷികള്‍ക്കെതിരെയോ ആക്രമണ സാധ്യതയുണ്ട് എന്നാണ് ലഭിച്ചിരിക്കുന്ന രഹസ്യ വിവരമെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ മാറ്റിവെച്ച സൈനിക വിന്യാസം വീണ്ടും തിടുക്കത്തില്‍ പുനരാരംഭിച്ചത്.

 ആക്രമണ സാധ്യതയുള്ള വഴികള്‍

ആക്രമണ സാധ്യതയുള്ള വഴികള്‍

ഇറാന്‍ നേരിട്ട് ആക്രമിക്കുമെന്ന് മാത്രമല്ല അമേരിക്ക കരുതുന്നത്. ഒരു പക്ഷേ ഇറാന്റെ പിന്തുണയോടെ മറ്റേതെങ്കിലും സംഘം ആക്രമണം നടത്താനാണ് സാധ്യത. രണ്ടു സാഹചര്യങ്ങളും തങ്ങള്‍ മുന്‍കൂട്ടി കാണുന്നുവെന്ന് വൈസ് അഡ്മിറല്‍ മൈക്കല്‍ ഗില്‍ഡെ പറയുന്നു. ഒന്നിലധികം തവണ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യവിവരം ലഭിച്ചുവെന്നാണ് മൈക്കല്‍ ഗില്‍ഡെ പറയുന്നത്.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

അടുത്തിടെ പശ്ചിമേഷ്യയില്‍ നടന്ന ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്ക കരുതുന്നത്. ഫുജൈറ തീരത്തുണ്ടായ ആക്രമണം, സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം, ഇറാഖിലെ എംബസിക്കടുത്തുണ്ടായ റോക്കാറ്റാക്രമണം എല്ലാത്തിനും പിന്നില്‍ ഇറാന്റെ കൈകളുണ്ടെന്ന് സംശയിക്കുന്നുവെന്ന് ഗില്‍ഡെ പറയുന്നു. എന്നാല്‍ ഇക്കാര്യം ഇറാന്‍ തള്ളുന്നു.

ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നരേന്ദ്ര മോദിക്കും അമിത് ഷാക്കുമല്ല; ആറ് ലക്ഷം കടന്ന മറ്റൊരാള്‍...ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നരേന്ദ്ര മോദിക്കും അമിത് ഷാക്കുമല്ല; ആറ് ലക്ഷം കടന്ന മറ്റൊരാള്‍...

English summary
Iran Have “secret weapons”, Which Use to Attack US Ships, military official says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X