കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍

Google Oneindia Malayalam News

ടെഹ്‌റാന്‍: സേനാ കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നു. പ്രതികാരത്തിന്റെ കൊടുങ്കാറ്റിന് സൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു. ഖും എന്ന വിശുദ്ധ നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം ചെങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്. അപൂര്‍വമായി മാത്രമേ ഇറാനില്‍ ഇങ്ങനെ ചെയ്യാറുള്ളൂ.

ഷിയാ മുസ്ലിങ്ങളുടെ നിയന്ത്രണത്തിലുള്ള പള്ളികളിലാണ് കൊടി നാട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അതേസമയം, അമേരിക്കയുടെയും സൗഹൃദ രാജ്യങ്ങളുടെയും 35 കേന്ദ്രങ്ങള്‍ ഇറാന്റെ പട്ടികയിലുണ്ടെന്ന് സേനാ കമാന്റര്‍ പ്രതികരിച്ചു. മേഖലയിലെ അമേരിക്കന്‍ പൗരന്‍മാരോട് തിരിച്ചുപോകാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു....

പ്രധാന പള്ളികളിലെല്ലാം

പ്രധാന പള്ളികളിലെല്ലാം

ഖും പ്രവിശ്യയിലെ ജാംകരന്‍ നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം ചെങ്കൊടി ഉയര്‍ന്നിട്ടുണ്ട്. സൈനികമായിട്ടാണോ അതോ സായുധ സംഘങ്ങളെ ഉപയോഗിച്ചാണോ ഇറാന്റെ തിരിച്ചടി എന്നത് വ്യക്തമല്ല. ശനിയാഴ്ച രാത്രി ഇറാഖില്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.

ശനിയാഴ്ച രാത്രി നടന്നത്

ശനിയാഴ്ച രാത്രി നടന്നത്

ബഗ്ദാദിലെ സൈനിക കേന്ദ്രത്തിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള ഗ്രീന്‍ സോണിലുമാണ് ശനിയാഴ്ച രാത്രി റോക്കറ്റാക്രമണം ഉണ്ടായത്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഇറാന്‍ പ്രതികരിച്ചിട്ടില്ല. പ്രാദേശിക സായുധ സംഘങ്ങളാകാമെന്നാണ് കരുതുന്നത്.

പഴയ ഓര്‍മ

പഴയ ഓര്‍മ

ഇറാനിലെ മിക്ക നഗരങ്ങളിലും ചെങ്കൊടി ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും പ്രതിഷേധക്കാരും കൊടി ഉയര്‍ത്തി. ടെഹ്‌റാനില്‍ ശനിയാഴ്ച റാലി നടത്തിയ പതിനായിരങ്ങള്‍ ചെങ്കൊടിയാണ് പിടിച്ചത്. ഏഴാം നൂറ്റാണ്ടില്‍ ഷിയാക്കള്‍ ആദരവോടെ കാണുന്ന ഇമാം ഹുസൈനെ വധിച്ചതിന് ശേഷം പ്രതികാര ആഹ്വാനം നടന്നത് ഇതേ രീതിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും അമേരിക്കക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഇറാന്‍, ഇറാഖ്, ലബ്‌നാന്‍, പലസ്തീന്‍ എന്നിവിടങ്ങളിലെല്ലാം പ്രകടനങ്ങള്‍ നടന്നു. അതിനിടെയാണ് ശക്തമായ ആക്രമണം ആരംഭിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയത്.

അമേരിക്കയുടെ 35 കേന്ദ്രങ്ങള്‍

അമേരിക്കയുടെ 35 കേന്ദ്രങ്ങള്‍

അമേരിക്കയുടെ 35 കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ സൈന്യത്തിന് സാധിക്കുമെന്നും ഇത് തങ്ങളുടെ പട്ടികയിലുണ്ടെന്നും ജനറല്‍ ഗോലമാലി അബു ഹംസ പറഞ്ഞു. ആക്രമിക്കേണ്ട സ്ഥലങ്ങള്‍ ഇറാന്‍ നേരത്തെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തെക്കന്‍ കെര്‍മാന്‍ പ്രവിശ്യയിലെ വിപ്ലവ ഗാര്‍ഡിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് ജനറല്‍ അബുഹംസ.

ഇസ്രായേലിന് നേരെയും

ഇസ്രായേലിന് നേരെയും

ഇസ്രായേലിന് നേരെയും ആക്രമണസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ജനറല്‍ അബു ഹംസ സൂചിപ്പിച്ച സ്ഥലങ്ങളില്‍ ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവും ഉള്‍പ്പെടും. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ ഒട്ടേറെ കപ്പലുകളുണ്ട്. ഇവയും ആക്രമിക്കപ്പെട്ടേക്കാം.

 വലിയ വിഡ്ഡിത്തം

വലിയ വിഡ്ഡിത്തം

ഖാസിം സുലൈമാനിയുടെ ജന്മ നാടാണ് കെര്‍മാന്‍. ഇവിടെയാണ് സംസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്. അമേരിക്ക ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിഡ്ഡിത്തമാണ് സുലൈമാനിയെ വധിച്ചത് എന്ന് അവര്‍ക്ക് ഉടന്‍ ബോധ്യമാകുമെന്നും ജനറല്‍ അബു ഹംസ മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ ഭീഷണി

ട്രംപിന്റെ ഭീഷണി

അതേസമയം, ഇറാന്‍ തിരിച്ചടി തുടങ്ങിയാല്‍ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനിലെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കക്കാരെയോ അമേരിക്കന്‍ ആസ്തികളെയോ ആക്രമിച്ചാല്‍ കനത്ത നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ

വെള്ളിയാഴ്ച പുലര്‍ച്ചെ

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. ഇറാനിലേക്ക് തിരിച്ചുവരുന്നതിന് ബഗ്ദാദ് വിമാനത്താവളത്തിലേക്ക് കാറില്‍ പോകുകയായിരുന്നു സുലൈമാനി. ഇറാഖിലെ അര്‍ധസേനാ വിഭാഗമായ ഹാഷിദ് അല്‍ ശഅബിയുടെ ഡെപ്യൂട്ടി കമാന്ററും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തിരിച്ചടി വരാനുള്ള സാധ്യതകള്‍

തിരിച്ചടി വരാനുള്ള സാധ്യതകള്‍

ഇറാന്‍, ഇറാഖ്, ലബ്‌നാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലെ ഭരണത്തിലുള്ളവരെല്ലാം സുലൈമാനിയുമായി അടുപ്പമുള്ളവരാണ്. തുര്‍ക്കിയുമായും അടുപ്പമുള്ള വ്യക്തിയാണ് ഖാസിം സുലൈമാനി. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള തിരിച്ചടിയാണ് അമേരിക്കക്ക് ലഭിക്കുക എന്നത് അവ്യക്തം. ഇതിനിടെയാണ് ജനറല്‍ അബുഹംസ 35 കേന്ദ്രങ്ങള്‍ ഇറാന്‍ ലഭ്യമിടുന്നുവെന്ന് സൂചിപ്പിച്ചത്.

ഖാസിം സുലൈമാനി വ്യത്യസ്തന്‍

ഖാസിം സുലൈമാനി വ്യത്യസ്തന്‍

അമേരിക്ക ഇന്നുവരെ കൊലപ്പെടുത്തിയവരില്‍ ഖാസിം സുലൈമാനിയോളം ശക്തന്‍ വേറെയില്ലെന്നാണ് വിലയിരുത്തല്‍. അല്‍ ഖാഇദ നേതാവ് ഒസാമ ബിന്‍ ലാദന്‍, ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി എന്നിവരെല്ലാം അമേരിക്ക തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയവരാണ്. എന്നാല്‍ ഇവരെ പോലെ അല്ല സുലൈമാനി. ഒരു രാജ്യത്തിന്റെ മൊത്തം പിന്തുണയുള്ള സേനാതലവനായിരുന്നു.

ബിന്‍ ലാദനോ ബഗ്ദാദിയോ അല്ല സുലൈമാനി; ഇറാന്റെ തിരിച്ചടി ഉറപ്പ്, ട്രംപിന്റേത് കൈവിട്ട കളിബിന്‍ ലാദനോ ബഗ്ദാദിയോ അല്ല സുലൈമാനി; ഇറാന്റെ തിരിച്ചടി ഉറപ്പ്, ട്രംപിന്റേത് കൈവിട്ട കളി

അമേരിക്കയുടെ ഇറാന്‍ ആക്രമണം കൊണ്ടത് ഇന്ത്യയുടെ ഇടനെഞ്ചില്‍; പാകിസ്താനെ വെട്ടാന്‍ കാത്തിരിക്കണംഅമേരിക്കയുടെ ഇറാന്‍ ആക്രമണം കൊണ്ടത് ഇന്ത്യയുടെ ഇടനെഞ്ചില്‍; പാകിസ്താനെ വെട്ടാന്‍ കാത്തിരിക്കണം

English summary
Iran hoists red flag of revenge in holy city of Qom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X