കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലഗ്രാമിന് പകരം പുതിയ ആപ്പുമായി ഇറാന്‍; സൊറൂഷിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇറാനികള്‍

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഭരണകൂടത്തിനെതിരായി കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രതിഷേധത്തില്‍ വ്യാപകമായി ഉപയോഗപ്പെടുത്തപ്പെട്ട ടെലഗ്രാം മെസഞ്ചറിന് ഇറാനില്‍ നിരോധനമേര്‍പ്പെടുത്തിയ ഭരണകൂടം പുതിയ മൊബൈല്‍ മെസേജിംഗ് ആപ്പുമായി രംഗത്തെത്തി. സൊറൂഷ് എന്നാണ് പുതിയ ആപ്പിന്റെ പേര്. ടെലഗ്രാമിന്റെ എല്ലാ ഫീച്ചറുകളും സൊറൂഷിനുണ്ടെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍ അത്ര നല്ല പ്രതികരണമല്ല ഇറാനികളില്‍ നിന്ന് പുതിയ ആപ്പിന് ലഭിക്കുന്നതെന്നാണ് സൂചന.

അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന്റെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ വിപ്ലവം വ്യാപകമാക്കുന്നതില്‍ ടെലഗ്രാം മെസഞ്ചര്‍ നിര്‍ണായക പങ്കുവഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നാഷനല്‍ സൈബര്‍സ്‌പേസ് സെന്റര്‍ അതിന്റെ പ്രവര്‍ത്തന ലൈസന്‍സ് പിന്‍വലിച്ചിരുന്നു. രാജ്യത്ത് 40 ദശലക്ഷം ടെലഗ്രാം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ടെലഗ്രാം സേവനം ലഭിക്കാതെയായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

 soroush

ടെലഗ്രാമിന് പകരം തദ്ദേശീയമായി വികസിപ്പിച്ച ആപ്പുകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിക്കാതിരിക്കാന്‍ ടെലഗ്രാം ഉപയോഗിക്കുന്ന എന്‍ക്രിപ്ഷന്റെ വിവരങ്ങള്‍ ഇറാന് കൈമാറാന്‍ അധികൃതര്‍ വിസമ്മതിച്ചിരുന്നു. ടെലഗ്രാമിനൊപ്പം ഇന്‍സ്റ്റഗ്രാമിനും ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

ഇന്‍സ്റ്റഗ്രാമിന്റെ പകരക്കാരനായ സൊറൂഷ് കുറച്ചുനാളുകളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വ്യാഴാഴ്ചയാണ് അതിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്. അതേസമയം, സൊറൂഷ് വഴി അയക്കുന്ന സന്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വായിക്കാനാവുമെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്‍ക്രിപ്ഷന്‍ കീ നല്‍കാത്തതാണ് ടെലഗ്രാം നിരോധിക്കാന്‍ കാരണമെന്നിരിക്കെ, സൊറൂഷിലെ വിവരങ്ങള്‍ മനസ്സിലാക്കാനുള്ള സംവിധാനം സര്‍ക്കാരിനുണ്ടാകുമെന്നും അവര്‍ കരുതുന്നു. അതിനിടെ അമേരിക്കയ്ക്ക് നാശം, ഇസ്രായേലിന് നാശം തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ഇമോജികള്‍ പുതിയ ആപ്പിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
The Iranian government has officially released a mobile messaging app in a bid to encourage users to abandon the currently banned Telegram messenger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X