Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ അമേരിക്ക ആക്രമിക്കാം, ആക്രമിക്കാതിരിക്കാം: ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാനാകില്ല: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രായേല്‍ സംഘർഷത്തില്‍ അമേരിക്കയും പങ്കുചേരുമോ എന്നതില്‍ കൃത്യമായ ഉത്തരം നല്‍കാതെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക സംഘർഷത്തില്‍ ഇടപെടാം ഇടപെടാതിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ യുഎസ് ഇടപെട്ടാൽ "നികത്താനാകാത്ത നഷ്ടം" ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാമനേയി മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് പിന്നാലെ വൈറ്റ് ഹൗസില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ഞാൻ അത് ചെയ്തേക്കാം, ചെയ്യാതിരിക്കുകയും ചെയ്തേക്കാം - എന്താണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന് ആർക്കും അറിയില്ല," ഇസ്രായേലിന്റെ സൈനിക നീക്കത്തിൽ യുഎസ് പങ്കാളിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ ചർച്ചക്ക് തയ്യാറാണെന്നും വൈറ്റ് ഹൗസിലേക്ക് എത്താമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനുള്ള സമയം വൈകിപ്പോയി. മരണങ്ങള്‍ക്കും നാശങ്ങള്‍ക്കും മുമ്പ് എന്തുകൊണ്ട് നിങ്ങള്‍ എന്നോട് ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

us-iran

എന്നാല്‍ യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍ രംഗത്ത് വന്നു. വൈറ്റ്ഹൗസിലേക്ക് മീറ്റിങ്ങിന് വരാമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇറാന്‍ നേതാവിനെ ഇല്ലാതാക്കുമെന്ന ഭീരുത്വ ഭീഷണിയായിരുന്നു ഈ നുണയേക്കാള്‍ നല്ലത്. ഭീഷണിയുടെ സ്വരത്തില്‍ സംഭാഷണത്തിനും സമാധാന ചര്‍ച്ചക്കും ഇറാനില്ല. ഒരു യുദ്ധക്കൊതിയനുമായി ഒരിക്കലും ചർച്ച നടക്കില്ലെന്നും ന്യൂയോര്‍ക്കിലെ ഇറാന്റെ യുഎന്‍ മിഷന്‍ വ്യക്തമാക്കി.

ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ "ഇറാൻ ഒരിക്കലും കീഴടങ്ങില്ല" എന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാമനേയി പ്രതികരിച്ചിരുന്നു. ഇസ്രായേൽ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ നശിപ്പിച്ചെങ്കിലും. ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ആണവ സൗകര്യങ്ങൾ നശിപ്പിക്കാൻ യുഎസിന്റെ 'മാസിവ് ഓർഡനൻസ് പെനെട്രേറ്റർ' (MOP) ബോംബ് ആവശ്യമാണ്. 'ബങ്കർ ബസ്റ്റർ' എന്നും വിളിക്കപ്പെടുന്ന ഈ ബോംബുകള്‍ യുഎസ് സൈന്യത്തിന്റെ ഏറ്റവും ശക്തമായ അണ്വായുധമല്ലാത്ത ആയുധവുമാണ്. ഏകദേശം 14,000 കിലോഗ്രാം ഭാരമുള്ള ഈ ബോംബ്, ഭൂമിക്കടിയിലുള്ള ബങ്കറുകളും ആണവ സൗകര്യങ്ങളും നശിപ്പിക്കാനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. 2,400 കിലോഗ്രാം സ്ഫോടക വസ്തുവാണ് ഈ ബോംബില്‍ അടങ്ങിയിരിക്കുന്നത്. ഉദ്ദേശിക്കുന്ന സ്ഥലത്ത് ആഴത്തില്‍ തുളച്ച് കയറിയതിന് ശേഷം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആയുധവുമാണ് ബങ്കർ ബസ്റ്റർ.

B-2 Spirit സ്റ്റെൽത്ത് ബോംബർ വിമാനത്തില്‍ നിന്ന് മാത്രമേ ഈ ബോംബുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. അമേരിക്കയുടെ കൈവശമുള്ള ഓരോ B-2 ബോംബർ വിമാനത്തിനും രണ്ട് വീതം ബങ്കർ ബസ്റ്റർ വഹിക്കാന്‍ സാധിക്കും. ഈ ബോംബുകള്‍ ഇറാന്‍ മണ്ണില്‍ വീഴുകയാണെങ്കില്‍ യുഎസും ഇസ്രായേലിനൊപ്പം ഇറാനെതിരായ യുദ്ധത്തില്‍ പങ്കാളിയായതായി സ്ഥിരീകരിക്കപ്പെടും. ഈ ഒരു ഘട്ടത്തിലേക്ക് ഇസ്രായേലിനൊപ്പം അമേരിക്കയും നീങ്ങുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഇറാന് സിവിലയന്‍ ആവശ്യങ്ങള്‍ 3.67% യുറേനിയം സമ്പുഷ്ടീകരണം മതിയെന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'സിവിലിയൻ ആവശ്യങ്ങൾക്ക് 3.67% യുറേനിയം സമ്പുഷ്ടീകരണം മതി. എന്നാല്‍ ഇറാൻ ഇതിനെ 60% വരെ എത്തിച്ചു. ആയുധ നിലവാരമുള്ള 90% ലേക്ക് എത്താൻ ഒരു ചെറിയ സാങ്കേതിക നടപടി മാത്രമാണ് ബാക്കിയുള്ളത്. ഇത് അനുവദിക്കാനാകില്ല," സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. 'ഇറാന്‍ ആണവായുധം എന്ന ആശയം ഉപേക്ഷിക്കണം. ഇവർ തീവ്രവാദികളാണ്, ഇവർക്ക് ആണവായുധം ഉണ്ടാകാൻ പാടില്ല' എന്ന നിലപാട് ട്രംപും അന്ന് സ്വീകരിച്ചു.

നിലമ്പൂർ: നിലമ്പൂരില്‍ ഇന്ന് വിധിയെഴുത്ത്. വാശിയേറിയ പ്രചരണവും അവേശം കൊട്ടിക്കയറിയ കൊട്ടിക്കലാശവും വോട്ടർമാരില്‍ എത്രത്തോളം സ്വാധീനിച്ചെന്ന ചോദ്യത്തിന് പോളിങ് ബൂത്തുകളിലെ വരികള്‍ ഉത്തരം നല്‍കും. എം സ്വരാജിലൂടെ മണ്ഡലം നിലനിർത്തുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ആര്യാടന് ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിക്കുമെന്നതില്‍ യുഡിഎഫ് അണികള്‍ക്ക് സംശയമൊന്നും ഇല്ല.

സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ എംഎല്‍എ പിവി അന്‍വറിന് ആരും വിജയ സാധ്യത കാണുന്നില്ലെങ്കിലും അദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ വിജയം തീരുമാനിക്കുന്നതില്‍ നിർണ്ണായകമാകും. മോഹന്‍ ജോർജിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയെ സംബന്ധിച്ചും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുയർത്താന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

നിലമ്പൂരിന് പുറമെ ഗുജറാത്തിലെ കാഡി, വിസവദർ സീറ്റുകളിലും പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് തുടങ്ങിയ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളുടെ തത്സമയ വാർത്തകള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+