7 മിസൈലുകൾ ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവിനെ, എവിടെ ഖാംനഇ? ആക്രമണ വിവരം ചോർന്നുകിട്ടി?
ഇറാനിലെ ടെഹ്‌റാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആദ്യ മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടത് രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുളള അലി ഖാംനഇയെ എന്ന് റിപ്പോര്‍ട്ടുകള്‍. ഖാംനഇയുടെ ഓഫീസിന് സമീപത്താണ് ആദ്യ മിസൈല്‍ പതിച്ചത്. ഖാംനഇയേയും ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസേഷ്യനേയും തുടച്ച് നീക്കുക എന്നതായിരുന്നു ആക്രമണ ഉദ്ദേശമെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആയത്തുളള ഖാംനഇ ടെഹ്‌റാനില്‍ ഇല്ലെന്നാണ് വിവരം. ആക്രമണത്തിന് മുന്നോടിയായി ഖാംനഇയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം മിസൈല്‍ ആക്രമണത്തില്‍ ഖാംനഇയുടെ ഓഫീസ് കെട്ടിടം തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏഴോളം മിസൈലുകളാണ് ഇവിടേക്ക് പതിച്ചത്.
ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസേഷ്യന്റെ ഔദ്യോഗിക വസതിയും, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്‌സിന്റെ (ഐആർജിസി) ആസ്ഥാനവും ആക്രമിക്കപ്പെട്ടു. പ്രസിഡണ്ട് മസൂദ് പെസേഷ്യൻ ജീവനോടെ ഉണ്ടെന്നും സുരക്ഷിതനാണെന്നും ഇറാൻ മാധ്യമമായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണം നടന്ന സമയത്ത് ഖാംനഇ ടെഹ്‌റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായും ഒരു ഇറാനിയൻ സർക്കാർ വൃത്തം റോയിട്ടേഴ്‌സിനോട് പറഞ്ഞു. യുഎസുമായുള്ള അനൗപചാരിക ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ വരാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഇറാനോ മുന്നറിയിപ്പ് ലഭിച്ചിരുന്നോ എന്ന സംശയം ഇത് ഉയർത്തുന്നുണ്ട്.
അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്ക ഇറാനെ ആക്രമിച്ചപ്പോ ള്‍സാധാരണ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെ, ഭൂമിക്കടിയിലായി ആഴത്തിൽ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത്തവണത്തെ ആക്രമണം ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യം വെച്ചുളളതാണ്.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തെ ഇല്ലാതാക്കി ഒരു വിപ്ലവത്തിന് വഴിയൊരുക്കുക എന്ന വലിയ ലക്ഷ്യമാണ്. ഇത് സർക്കാരിനെ വീഴ്ത്താനുളള നിങ്ങളുടെ അവസാനത്തെ അവസരമാണെന്നാണ് ട്രംപ് ഇറാനിയൻ ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്. . ഇറാന്റെ ആണവായുധ ഭീഷണികളെ പ്രതിരോധിക്കാൻ ഇത് ആവശ്യമായ നടപടിയാണെന്നും ട്രംപ് പറയുന്നു.
"ഇറാന്റെ മഹത്തായ അഭിമാനികളായ ജനങ്ങളേ, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം ആഗതമായിരിക്കുന്നു. ഞങ്ങൾ പൂർത്തിയാകുമ്പോൾ, നിങ്ങളുടെ സർക്കാർ ഏറ്റെടുക്കുക. അത് നിങ്ങൾക്ക് സ്വന്തമാക്കാൻ ഉള്ളതാണ്. ഒരുപക്ഷേ തലമുറകൾക്ക് ലഭിക്കുന്ന നിങ്ങളുടെ ഒരേയൊരു അവസരമായിരിക്കും ഇത്," ട്രംപ് പറഞ്ഞു.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ഇറാനിയൻ ജനതക്ക് തങ്ങളുടെ വിധി സ്വന്തം കൈകളിൽ എടുക്കുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കും എന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം, ഇറാനിൽ ഒരു ഭരണമാറ്റം പതിറ്റാണ്ടുകൾ പഴക്കമുള്ള അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. ഇറാനെയും അതിന്റെ പിന്തുണയുള്ള ഗ്രൂപ്പുകളെയും ഇസ്രായേലിനും പശ്ചിമേഷ്യക്കും ഒരു ഭീഷണിയായിട്ടാണ് ഇസ്രായേൽ പ്രധാനമന്ത്രി ദീർഘകാലമായി ചിത്രീകരിക്കുന്നത്.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന്‍ പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications