Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംപിള്‍ മാത്രം... ഇനിയും ആക്രമിക്കുമെന്ന് ഇറാന്‍; ഇസ്രായേലിനായി ഇറാന്‍ മിസൈലുകള്‍ വെടിവച്ചിട്ട് യുഎസ്

ടെഹ്‌റാന്‍: ഇസ്രായേലിനെതിരായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍. ഇസ്മായില്‍ ഹനിയേ, സയ്യിദ് ഹസന്‍ നസ്‌റല്ല, നില്‍ഫോറൂഷന്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിനുള്ള പ്രതികാരമാണ് ഇസ്രായേല്‍ കണ്ടത് എന്ന് ഇറാന്‍ പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ആക്രമണത്തിന്റെ ആദ്യ തരംഗമായിരുന്നു ഇതെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി തലവന്‍ ഇബ്രാഹിം അസീസി പറഞ്ഞു.

ഇറാനിയന്‍ സ്റ്റേറ്റ് ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേലി സൈനിക കേന്ദ്രങ്ങളും മറ്റും ഞങ്ങളുടെ ലക്ഷ്യങ്ങളായിരുന്നു. പക്ഷേ തെറ്റായ കണക്കുകൂട്ടലുകള്‍ കാരണം ആക്രമണങ്ങള്‍ സാധാരണക്കാരെ ബാധിക്കാനിടയുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇസ്രായേല്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ കൂടുതല്‍ വിനാശകരമായ രണ്ടാമത്തെ തരംഗമുണ്ടാകും എന്നും അസീസി മുന്നറിയിപ്പ് നല്‍കി.

Iran-Israel Conflict

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം ഭീകരപ്രവര്‍ത്തനങ്ങളോടുള്ള നിയമപരവും യുക്തിസഹവും നിയമാനുസൃതവുമായ പ്രതികരണമാണ് എന്ന് യുഎന്നിലെ ഇറാന്‍ പ്രതിനിധി പറഞ്ഞു. 'സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതല്‍ ദുഷ്പ്രവൃത്തികള്‍ നടത്താനോ ധൈര്യപ്പെടുകയാണെങ്കില്‍ തുടര്‍ന്നും പ്രതികരണമുണ്ടാകും,' ഇറാന്‍ മിഷന്‍ എക്‌സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാന്‍ നൂറുകണക്കിന് മിസൈലുകള്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. ഇതോടെ മിഡില്‍ ഈസ്റ്റ് മറ്റൊരു യുദ്ധത്തിന് കൂടി സാക്ഷ്യം വഹിക്കുമെന്നുറപ്പായി. അതേസമയം, ഇസ്രയേലിന് നേരെ തുടര്‍ച്ചയായി മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ മറുപടി നല്‍കുമെന്ന് ഐഡിഎഫ് വക്താവ് റിയര്‍ അഡ്എം ഡാനിയല്‍ ഹഗാരി പറഞ്ഞിരുന്നു. ഉചിതമായ സമയത്തും സ്ഥലത്തും പ്രത്യാക്രമണം ഉണ്ടാകും എന്നാണ് റിയര്‍ അഡ്എം ഡാനിയല്‍ ഹഗാരി പറഞ്ഞത്. അതിനിടെ ഇസ്രായേലിന് സര്‍വാത്മനാ പിന്തുണയുമായി യുഎസും രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ച് വീഴ്ത്താന്‍ യുഎസ് സൈന്യത്തിന് നിര്‍ദേശം നല്‍കി.

ഇസ്രായേലിന്റെ പ്രതിരോധത്തെ സഹായിക്കണം എന്നും ബൈഡന്‍ യുഎസ് സൈന്യത്തോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇസ്രായേലിനെ ലക്ഷ്യമാക്കിയുള്ള ഇറാന്‍ മിസൈലുകള്‍ വെടിവച്ചിട്ടതായും വൈറ്റ് ഹൗസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+