Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തും സംഭവിക്കാം; ഇറാന് തിരിച്ചടി പ്രതിരോധ മന്ത്രിയും സൈനിക തലവനും കൊല്ലപ്പെട്ടു; ഇസ്രായേലില്‍ മിസൈല്‍ മഴ

ടെഹ്റാന്‍: മിഡില്‍ ഈസ്റ്റ് വന്‍ യുദ്ധത്തിലേക്കു പോകുന്നുവെന്ന ആശങ്ക ശക്തമാകുന്നു. ഇറാന് വന്‍ തിരിച്ചടിയായി പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ ആമിര്‍ ഹതാമിയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇറാനില്‍ സ്‌കൂള്‍ ആക്രമണത്തില്‍ 50ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ പ്രതിരോധ മന്ത്രിയും സൈനിക തലവനും കൊല്ലപ്പെട്ടതോടെ ഇനി എന്തും സംഭവിക്കാമെന്ന ആശങ്കയിലാണ് ലോകം.

ഇരുവരുടെയും മരണ വാര്‍ത്ത ഇതുവരെ ഇസ്രായേല്‍ സൈന്യമോ ഇറാന്‍ അധികൃതരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹതാമിയുടെ വധത്തിന് തൊട്ടുപിന്നാലെ ഇസ്രായേലിലെ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് ഇറാന്‍ 50 മുതല്‍ 70 വരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടു. ഇസ്രായേലിലുടനീളം യുദ്ധകാലാടിസ്ഥാനത്തിലുള്ള ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ജനങ്ങളോട് ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Iran Israel War Updates

1966-ല്‍ ജനിച്ച ആമിര്‍ ഹതാമി ഇറാന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായി 2025 ജൂണിലാണ് ചുമതലയേറ്റത്. 1984ല്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്താണ് ഇറാന്‍ ആര്‍മി ഗ്രൗണ്ട് ഫോഴ്സില്‍ ചേര്‍ന്നത്. ഇറാന്‍ പരമോന്നത നേതാവിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു ഇദ്ദേഹം.

അതേസമയം, ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കും എലൈറ്റ് സൈനിക യൂണിറ്റുകള്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിനും നേതൃത്വം നല്‍കുന്ന സൈന്യത്തിലെ ഏറ്റവും കരുത്തനായ വ്യക്തികളില്‍ ഒരാളായിരുന്നു പക്പൂര്‍. 2025ല്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയാണ് ഇദ്ദേഹത്തെ മേജര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏത് നീക്കത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ സജ്ജമാണെന്ന് കഴിഞ്ഞ മാസം പക്പൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കാനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഇറാനില്‍ സൈനിക നടപടികള്‍ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളെയും നാവിക സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും അമേരിക്കന്‍ ആക്രമണം നടത്തുന്നത്. ഇറാനിലെ ടെഹ്റാന്‍, ഇസ്ഫഹാന്‍, തബ്രിസ് തുടങ്ങി പ്രധാന ഇറാനിയന്‍ നഗരങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായും വിവരമുണ്ട്. ഇറാനിലുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് വിവരങ്ങള്‍ പുറത്തെത്തുന്നതിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. 86 വയസുകാരനായ പരമോന്നത നേതാവിനെ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടതോടെ ഗള്‍ഫ് മേഖല അതീവ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താറുമാറായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+