• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുദ്ധത്തിന് സാധ്യതയില്ല; പക്ഷെ സൈന്യം എന്തിനും സജ്ജമായിരിക്കണമെന്ന് ഖാംനയീ

  • By Lekhaka

തെഹ്‌റാന്‍: ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലവിലില്ലെങ്കിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സായുധ വിഭാഗങ്ങളോട് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീയുടെ ആഹ്വാനം. നിലവിലെ രാഷ്ട്രീയ സാഹചര്യം വച്ചുനോക്കുമ്പോള്‍ ഒരു സൈനിക യുദ്ധത്തിന്റെ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സൈന്യം ജാഗരൂഗരായിരിക്കണം. സേനാബലവും ആയുധബലവും ശക്തിപ്പെടുത്തുകയും വേണം- ഇറാന്‍ സൈനിക മേധാവികളുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

കുവൈത്ത് അമീര്‍ യുഎസ്സിലേക്ക്: ബുധനാഴ്ച ട്രംപിനെ കാണും, ചര്‍ച്ചയില്‍ ഖത്തര്‍ ഉപരോധവും

ആണവ കരാറില്‍ വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും മിസൈല്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച വേണമെന്നുമുള്ള ഫ്രാന്‍സിന്റെ ആവശ്യം ഇറാന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട ഉപരോധം മറികടക്കാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യത്തില്‍ യൂറോപ്പില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഖാംനയീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറുന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ആണവ കരാറെന്നത് ലക്ഷ്യമല്ല, വഴി മാത്രമാണെന്നും രാജ്യതാല്‍പര്യത്തിന് അതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെങ്കില്‍ കരാറുമായി മുന്നോട്ടുപോകുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

അതിനിടെ, ആധുനിക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും വാങ്ങാന്‍ ഇറാന് പദ്ധതിയുണ്ടെന്ന് ഇറാന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മുഹമ്മദ് അഹദി വ്യക്തമാക്കുകയുണ്ടായി. ബാലിസ്റ്റിക്-ക്രൂയിസ് മിസൈല്‍ ശേഷി വര്‍ധിപ്പിക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. പുതിതലമുറയിലെ ഫൈറ്റര്‍ ജെറ്റുകളും ലോംഗ് റേഞ്ച് കപ്പലുകളും സബ്മറൈനുകളും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം രാജ്യത്തിന്റെ ആയുധവികസനത്തിനുള്ള ശേഷി കുറച്ചിട്ടില്ല. ആയുധനിര്‍മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തുണ്ട്. ഇനി വേണ്ടത് ഗവേഷണവും വികസനവുമാണ്. പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്താനും ആധുനിക വല്‍ക്കരിക്കാനുമുള്ള ശാസ്ത്ര ശേഷിയും രാജ്യത്തുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പൂര്‍ണമായും തദ്ദേശീയമായി യുദ്ധവിമാനം നിര്‍മിച്ചതായി കഴിഞ്ഞ മാസം ഇറാന്‍ അവകാശപ്പെട്ടിരുന്നു.

English summary
iran khamenei says Iran should boost defense capability
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X