കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

603 അമേരിക്കന്‍ സൈനികരെ ഇറാന്‍ വധിച്ചു; ഞെട്ടിക്കുന്ന വിവരം, യുഎസ് സൈന്യത്തെ തുരത്താന്‍ ഉത്തരവ്

Google Oneindia Malayalam News

തെഹ്‌റാന്‍/വാഷിങ്ടണ്‍: അമേരിക്കയ്ക്ക് എന്തുകൊണ്ടാണ് ഇറാനോട് ഇത്ര പക. ഇറാനെതിരെ ഉപരോധം ചുമത്തുന്നു. ഇറാനിലേക്ക് സഹായ വസ്തുക്കള്‍ എത്തുന്നത് തടയുന്നു. ഇറാനെതിരെ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം വന്‍കിട രാജ്യങ്ങളുടെ യോഗം വിളിക്കുന്നു. ഇറാന്‍ ശക്തമായി എതിര്‍ക്കുന്ന ഇസ്രായേലിനൊപ്പം നില്‍ക്കുന്നു....

ഇതിനെല്ലാം മതപരവും സാംസ്‌കാരികവുമായ പല കാരണങ്ങളുണ്ടെങ്കിലും സമീപകാലത്ത് മറ്റൊരു കാരണംകൂടി എടുത്തുപറയേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ അമേരിക്ക കഴിഞ്ഞദിവസം പുറത്തുവിടുകയും ചെയ്തു. ഇറാഖിലെത്തിയ അമേരിക്കന്‍ സൈന്യത്തിന് ഇറാന്‍ ഉഗ്രന്‍ പണിയാണ് കൊടുത്തത്. 603 അമേരിക്കന്‍ സൈനികരെ ഇറാന്‍ രഹസ്യമായി വധിച്ചുവെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ പുറത്തുവിട്ട വിവരങ്ങളില്‍ വിശദമാക്കുന്നു.....

 സദ്ദാം ഹുസൈന്റെ കൈവശം

സദ്ദാം ഹുസൈന്റെ കൈവശം

ഇറാഖ് ഭരണാധികാരി ആയിരുന്ന സദ്ദാം ഹുസൈന്റെ കൈവശം വന്‍ നശീകരണ ആയുധങ്ങളുണ്ടെന്നാരോപിച്ചാണ് അമേരിക്കന്‍ സൈന്യം 2003ല്‍ ഇറാഖ് അധിനിവേശം നടത്തിയത്. ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും ഇറാഖിലേക്കെത്തിയ അമേരിക്കന്‍ സൈനികര്‍ തിരിച്ചുപോയില്ലെന്നതാണ് വസ്തുത.

ഷിയാ പിന്തുണയുള്ള സര്‍ക്കാര്‍

ഷിയാ പിന്തുണയുള്ള സര്‍ക്കാര്‍

സദ്ദാം ഹുസൈനെ പിടികൂടി തൂക്കിലേറ്റി. പിന്നീട് അമേരിക്കയെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് ഭരണം കൈമാറി. ശേഷവും തിരഞ്ഞെടുപ്പ് നടന്നു. ഇപ്പോള്‍ അധികാരത്തിലുള്ളത് ഷിയാ പിന്തുണയുള്ള സര്‍ക്കാരാണ്.

ഇറാന് അവസരമായി

ഇറാന് അവസരമായി

ഇറാഖില്‍ ഷിയാ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് നിയന്ത്രണം വന്നതോടെ ഇറാഖും ഇറാനും തമ്മില്‍ ബന്ധം ശക്തമായി എന്നതാണ് പുതിയ കാര്യം. ഇതാകട്ടെ അമേരിക്ക ഒട്ടും ഇഷ്ടപ്പെടുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇറാന്‍ വധിച്ച അമേരിക്കന്‍ സൈനികരുടെ എണ്ണം പെന്റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്.

 ആറില്‍ ഒരാളെ കൊന്നത് ഇറാന്‍

ആറില്‍ ഒരാളെ കൊന്നത് ഇറാന്‍

ഇറാഖില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരില്‍ ആറില്‍ ഒരാള്‍ കൊല്ലപ്പെട്ടത് ഇറാന്റെ ആക്രമണത്തിലാണെന്ന് പെന്റഗണ്‍ വ്യക്തമാക്കുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡുകളുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘമാണ് കൊലപാതകം നടത്തിയതത്രെ. ഇറാനിലെ ശക്തമായ സൈന്യമാണ് വിപ്ലവ ഗാര്‍ഡ്.

 വിപ്ലവ ഗാര്‍ഡ് ഭീകരസംഘം

വിപ്ലവ ഗാര്‍ഡ് ഭീകരസംഘം

ഇറാനിലെ വിപ്ലവ ഗാര്‍ഡിനെ ഭീകരസംഘമായി പ്രഖ്യാപിക്കാന്‍ നീക്കം നടത്തുകയാണ് അമേരിക്ക. ഇങ്ങനെ പ്രഖ്യാപനം വന്നാല്‍ അമേരിക്കന്‍ സൈനികരെ ഇറാന്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് ഇറാന്‍ ഭരണകൂടം തിരിച്ചടിച്ചു. അമേരിക്കന്‍ സൈനികരെ മേഖലയില്‍ നിന്ന് തുരത്താനുള്ള നീക്കവും ഇറാന്‍ ആരംഭിച്ചു.

603 പേരെ വധിച്ചു

603 പേരെ വധിച്ചു

ഇറാഖില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരില്‍ 603 പേരെ വധിച്ചത് ഇറാനാണെന്ന് പെന്റഗണ്‍ വക്താവ് നേവി കമാന്റര്‍ സീന്‍ റോബര്‍ട്‌സണ്‍ പറഞ്ഞു. റോക്കാറ്റാക്രമണം, കുഴിബോംബ് ആക്രമണം തുടങ്ങിയ ചെലവ് കുറഞ്ഞ ആയുധങ്ങള്‍ ഉപയോഗിച്ചാണെന്നും റോബര്‍ട്‌സണ്‍ വ്യക്തമാക്കി.

പുറത്താക്കണമെന്ന് നിര്‍ദേശം

പുറത്താക്കണമെന്ന് നിര്‍ദേശം

2003 മുതല്‍ 2011വരെയാണ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ യുദ്ധമുഖത്തുണ്ടായിരുന്നത്. പിന്നീല്‍ അല്‍പ്പം സൈനികരെ തിരിച്ചുവിളിച്ചെങ്കിലും ഏതാനും സൈനികര്‍ ഇപ്പോഴും ഇറാഖിലുണ്ട്. ഇവരെ ഇറാഖില്‍ നിന്ന് പുറത്താക്കണമെന്ന ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈ ആവശ്യപ്പെട്ടു.

 അമേരിക്കക്ക് നഷ്ടം വന്നത്

അമേരിക്കക്ക് നഷ്ടം വന്നത്

സദ്ദാം ഹുസൈനെതിരായ നീക്കത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് കാര്യമായ നഷ്ടമുണ്ടായിട്ടില്ല. എന്നാല്‍ പിന്നീട് സുന്നി-ഷിയാ തര്‍ക്കം രൂക്ഷമായതോടെ ജനങ്ങള്‍ ആയുധം കൈയ്യിലെടുത്തു. ഇവരെ നേരിടാന്‍ ഇറങ്ങിയ വേളയിലാണ് അമേരിക്കന്‍ സൈനികര്‍ കൂടുതല്‍ കൊല്ലപ്പെട്ടത്.

ഇറാന്‍ ഇടപെടല്‍ സജീവം

ഇറാന്‍ ഇടപെടല്‍ സജീവം

സുന്നി-ഷിയാ വിഭാഗീയത രൂക്ഷമായ വേളയില്‍ ഇറാഖില്‍ ഇറാന്റെ ഇടപെടല്‍ രൂക്ഷമായി എന്നാണ് അമേരിക്കയുടെ വാദം. അമേരിക്കന്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയത് ഇറാന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിച്ച സംഘമാണത്രെ. ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരുന്ന വേളയിലായിരുന്നു ഇത്.

സദ്ദാം പൊതുശത്രു, ഇറാന് മൗനം

സദ്ദാം പൊതുശത്രു, ഇറാന് മൗനം

എല്ലാ അമേരിക്കന്‍ സൈനികരെയും രാജ്യത്തിന് പുറത്താക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയോട് ആയത്തുല്ല അലി ഖാംനഇ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സദ്ദാം ഹുസൈനെ പുറത്താക്കുന്ന വേളയില്‍ ഇറാന്‍ മൗനം പാലിച്ചിരുന്നു. അമേരിക്കയുടെയും ഇറാന്റെയും ശത്രുവായിരുന്നു സദ്ദാം.

എല്ലാം കഴിഞ്ഞെന്ന് ഇറാഖ്

എല്ലാം കഴിഞ്ഞെന്ന് ഇറാഖ്

സദ്ദാമിന്റെ മരണ ശേഷം വിഭാഗീയത രൂക്ഷമായി. ഇവരെ ഒതുക്കാനുള്ള ശ്രമം പുരോഗമിക്കവെയാണ് ഇസ്ലാമി സ്‌റ്റേറ്റിന്റെ വരവ്. ഐസിസിനെ നേരിടാന്‍ അമേരിക്കയും ഇറാനും ഇറാഖ് സൈന്യത്തെ സഹായിച്ചിരുന്നു. ഇപ്പോള്‍ ഐസിസിനെ പൂര്‍ണമായും ഇല്ലാതാക്കിയാണ് ഇറാഖ് അടുത്തിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ സൈനികരെ പുറത്താക്കണമെന്നാണ് ഇറാന്റെ ആവശ്യം.

ലോക്‌സഭാ വോട്ടെടുപ്പ് തുടങ്ങി: ആദ്യ വോട്ട് രേഖപ്പെടുത്തി 5000 പേര്‍, വോട്ടെടുപ്പിന്റെ കാവല്‍ക്കാര്‍!ലോക്‌സഭാ വോട്ടെടുപ്പ് തുടങ്ങി: ആദ്യ വോട്ട് രേഖപ്പെടുത്തി 5000 പേര്‍, വോട്ടെടുപ്പിന്റെ കാവല്‍ക്കാര്‍!

English summary
Iran killed more US troops in Iraq than previously known, Pentagon says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X