കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയര്‍ന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍... പക്ഷേ ലക്ഷ്യം കണ്ടില്ല, പൊട്ടിച്ചിരിച്ച് നെതന്യാഹു!

Google Oneindia Malayalam News

തെഹറാന്‍: ഇറാന്‍ വികസനത്തിന്റെ അടുത്ത ഘട്ടമായി കണ്ടിരുന്ന ഉപഗ്രഹ മിസൈല്‍ വിക്ഷേപണം പരാജയം. പശ്ചിമേഷ്യയില്‍ ആശങ്ക ഉയര്‍ത്തിയ പരീക്ഷണമായിരുന്നു ഇത്. ഇറാന്‍ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന അമേരിക്കയുടെ ഭയം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇറാനെ കണക്കിന് പരിഹസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി.

ഇസ്രയേലും അമേരിക്കയും ഇറാന്റെ പ്രോക്‌സി വാറിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് വലിയ നഷ്ടം ഇറാനുണ്ടായിരിക്കുന്നത്. എന്നാല്‍ ഇറാന്റെ ഈ തിരിച്ചടിയും അമേരിക്കയ്ക്ക് നല്ല സൂചനയല്ല നല്‍കുന്നത്. ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മാറുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അങ്ങനെ വന്നാല്‍ കണ്‍സര്‍വേറ്റുകള്‍ അധികാരം പിടിക്കും. പുതിയൊരു യുദ്ധത്തിനുള്ള സാഹചര്യം ഇറാനില്‍ അതോടെ രൂപപ്പെടും.

മിസൈല്‍ പരീക്ഷണം

മിസൈല്‍ പരീക്ഷണം

ഇറാന്‍ ആത്മവിശ്വാസത്തോടെ ആണവ മിസൈലിനെ സമീപിച്ചത്. എന്നാല്‍ ബാലിസ്റ്റിക് മിസൈല്‍ കുതിച്ചുയര്‍ന്നെങ്കിലും, വേഗക്കുറവ് കാരണമാണ് പരാജയപ്പെട്ടത്. ഇറാനിയന്‍ സമയം രാത്രി 7.15നാണ് വിക്ഷേപണം നടത്തിയത്. ഇറാന്റെ സിമോര്‍ഗ് റോക്കറ്റിന് സഫര്‍ 1 സാറ്റലൈറ്റിനെ ഭ്രമണപഥത്തിലെത്തിക്കാനായില്ല. വേഗം കുറഞ്ഞതാണ് പ്രശ്‌നമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദ്യ രണ്ട് ഘട്ടവും വിജയകരമായിരുന്നു. എന്നാല്‍ മിസൈല്‍ വിക്ഷേപണം പ്രകോപനപരമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.

പൊട്ടിച്ചിരിച്ച് നെതന്യാഹു

പൊട്ടിച്ചിരിച്ച് നെതന്യാഹു

നെതന്യാഹു ഇറാന്റെ വീഴ്ച്ച നന്നായി ആഘോഷിച്ചിട്ടുണ്ട്. ഇറാന്റെ പരാജയം ഞങ്ങള്‍ അറിഞ്ഞു. മറ്റ് പല കാര്യങ്ങളിലും അവര്‍ പരാജയപ്പെടുന്നുണ്ട്. സിറിയയിലേക്കും ലെബനനിലേക്കും ആയുധങ്ങള്‍ എത്തിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. കാരണം അവിടെ എല്ലാ സമയത്തും ഞങ്ങളുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പരിഹാസം. നേരത്തെ നെതന്യാഹു ഇറാന്റെ മിസൈല്‍ പരീക്ഷണം തകര്‍ത്തെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എ്ന്നാല്‍ നെതന്യാഹു ഇത് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ തള്ളിക്കളഞ്ഞിട്ടുമില്ല.

റാഡ് 500 മിസൈല്‍

റാഡ് 500 മിസൈല്‍

ഇറാന്‍ കഴിഞ്ഞ ദിവസം പുതിയൊരു ബാലിസ്റ്റിക് മിസൈലും പുറത്തിറക്കിയിരുന്നു. റാഡ് 500 എന്നാണ് വിളിപ്പേര്. 500 കിലോ മീറ്റര്‍ ദൂരം പോകാന്‍ ശേഷിയുള്ള ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലാണിത്. ഫത്തേ 100 എന്ന മിസൈലിനേക്കാളും അപകടകാരിയാണിത്. യുഎസ്സിനും ഇസ്രയേലിനും ഭീഷണിയാണിത്. ഖാസിം സുലൈമാനി വധത്തിന് ശേഷം ഇറാന്‍ പുതിയൊരു ആക്രമണത്തെ ചെറുക്കാനുള്ള എല്ലാ ശ്രമവും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുഎന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നാണ് യുഎസ് ഇതിനെ വിശേഷിപ്പിക്കുന്നത്.

പുറത്തുനിന്നുള്ള ഇടപെടല്‍

പുറത്തുനിന്നുള്ള ഇടപെടല്‍

ഇറാനിലെ റോക്കറ്റ് സ്‌ഫോടനം നേരത്തെ വലിയ വാര്‍ത്തയായിരുന്നു. മൂന്ന് തവണയാണ് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടത്. ഇപ്പോഴത്തേതും ചേര്‍ത്ത് നാലാം തവണയാണ് മിസൈല്‍ പരീക്ഷണം പരാജയപ്പെടുന്നത്. വിദേശ ശക്തികളുടെ ഇടപെടല്‍ ഇറാന്‍ സംശയിക്കുന്നുണ്ട്. യുഎസ്സിനെയും ഇസ്രയേലിനെയുമാണ് ഇറാന്‍ സംശയിക്കുന്നത്. അതേസമയം ഇവര്‍ക്കെതിരെ ഏത് നിമിഷവും തിരിച്ചടിക്കാനുള്ള ഒരുക്കങ്ങള്‍ ഇറാന്‍ നടത്തുന്നുണ്ട്. പ്രകോപനം തല്‍ക്കാലം നടത്തേണ്ടെന്ന നിലപാടിലാണ് ഹസന്‍ റൂഹാനി.

ഇസ്രയേലിനെ തകര്‍ക്കും

ഇസ്രയേലിനെ തകര്‍ക്കും

സുലൈമാനി വധത്തിന് പിന്നാലെ ഇറാന്‍ നടത്തിയ പ്രതികാര ആഹ്വാനത്തില്‍ അമേരിക്ക തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ ഇസ്രയേലിനെ തീര്‍ക്കുമെന്ന് മുന്‍ ഇറാനിയന്‍ കമാന്‍ഡര്‍ മൊഹസീന്‍ റെസായ് പറയുന്നു. സുലൈമാനി വധത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്നും ഇയാള്‍ പറഞ്ഞു. സുലൈമാനി ദമസ്‌കസില്‍ നിന്ന് ബാഗ്ദാദിലേക്ക് വിമാനം കയറിയ കാര്യം ഇസ്രയേലാണ് ചോര്‍ത്തി നല്‍കിയത്. തെല്‍ അവീവില്‍ ആദ്യം ആക്രമണം നടത്താനാണ് ഇറാന്‍ പദ്ധതിയെന്നും, ഇറാഖിലെ സൈനിക ട്രൂപ്പുകള്‍ക്ക് നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്നും റെസായ് പറഞ്ഞു.

യുഎസ് അനുനയത്തിന്

യുഎസ് അനുനയത്തിന്

ഇറാനുമായി ഘട്ടം ഘട്ടമായുള്ള അനുനയ നീക്കമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇറാനിയന്‍ ഇന്ധനത്തിനും വൈദ്യുതി ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഇളവുകള്‍ നല്‍കാനാണ് യുഎസ്സിന്റെ നീക്കം. അതേസമയം മറ്റൊരു വശത്ത് സൈനിക നീക്കങ്ങള്‍ ഇറാനെതിരെ യുഎസ് ശക്തമാക്കി. ഇറാന്റെ പ്രോക്‌സി വാറിനെതിരെ പോരാടാനാണ് നീക്കം. ഇറാഖില്‍ യുഎസ്സും സിറിയ ഇസ്രയേല്‍ സൈന്യവും പോരാട്ടം നയിക്കും. ഇക്കാര്യം ഇസ്രയേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് സ്ഥിരീകരിച്ചു.

പശ്ചിമേഷ്യക്ക് സമാധാനമില്ല

പശ്ചിമേഷ്യക്ക് സമാധാനമില്ല

ഇറാനില്‍ കണ്‍സര്‍വേറ്റുകള്‍ അധികാരം പിടിക്കുമെന്ന ഉറപ്പാണ്. ഇതോടെ ആണവക്കരാര്‍ പൂര്‍ണമായും ഇല്ലാതാവും. തീവ്ര നിലപാടുകാരായ കണ്‍സര്‍വേറ്റുകള്‍ ആണവക്കരാര്‍ വേണ്ടെന്ന നിലപാടിലാണ്. പാര്‍ലമെന്റിലെ 90 അംഗങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. 9000 പേരെ അയോഗ്യരാക്കിയിട്ടുണ്ട്. ഇതെല്ലാം റൂഹാനിയുടെ പാര്‍ട്ടിക്ക് തിരിച്ചടിയാണ്. റീഫോമിസ്റ്റുകള്‍ 230 സീറ്റുകളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. അതേസമയം ഇറാനിലെ ഭരണമാറ്റം പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാക്കും. ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് അത് തള്ളിയിടുക. റൂഹാനി ഇംപീച്ച്‌മെന്റ് നടപടിയും നേരിടേണ്ടി വരും.

താലിബാന്റെ വിമാന ആക്രമണത്തില്‍ സുലൈമാനിയെ വധിച്ച കമാന്‍ഡര്‍ കൊല്ലപ്പെട്ടു... സ്ഥിരീകരിച്ച് റഷ്യ!!താലിബാന്റെ വിമാന ആക്രമണത്തില്‍ സുലൈമാനിയെ വധിച്ച കമാന്‍ഡര്‍ കൊല്ലപ്പെട്ടു... സ്ഥിരീകരിച്ച് റഷ്യ!!

English summary
iran launches ballistic missile but fails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X