കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിന് പിന്നില്‍ യുഎസ്.... ഇറാനെ തീര്‍ക്കാനായി ഉണ്ടാക്കിയതെന്ന് ഖമേനി, ഒരു സഹായവും വേണ്ട!!

Google Oneindia Malayalam News

തെഹ്‌റാന്‍: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറാന്‍. നിരവധി പേരാണ് രോഗം ബാധിച്ച് മരിച്ചത്. അന്താരാഷ്ട്ര സഹായത്തിനായി ഇതിനിടെ ഇറാന്‍ ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ അമേരിക്കയുടെ യാതൊരു സഹായവും ആവശ്യമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി. വൈറസിന്റെ സ്രഷ്ടാക്കള്‍ അമേരിക്കയാണെന്ന് കടുത്ത ആരോപണങ്ങളും ഖമേനി ഉന്നയിച്ചു.

നേരത്തെ ചൈനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അമേരിക്കയിലും ഇറാനിവും കൊറോണ വ്യാപനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കുന്ന കാര്യം അമേരിക്ക ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇറാന് ഇതുവരെ സഹായവും യുഎസ്സില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഖമേനി.

പൊട്ടിത്തെറിച്ച് ഖമേനി

പൊട്ടിത്തെറിച്ച് ഖമേനി

അമേരിക്കയുടെ ഒരു സഹായവും കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ ഇറാന് വേണ്ടെന്ന് ഖമേനി തുറന്നടിച്ചു. ഈ വൈറസിനെ ഉണ്ടാക്കിയിരിക്കുന്നത് യുഎസ്സാണ്. അതേസമയം ചൈനയെ ഇക്കാര്യത്തില്‍ കുറ്റംപറയാനാവില്ല. അവര്‍ ഈ വൈറസിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തണം. ഈ ആരോപണം എത്രത്തോളം സത്യമാണെന്ന് എനിക്ക് അറിയില്ല. യുഎസ് കൊറോണ ഇനിയും പടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഖമേനി തുറന്നടിച്ചു.

ഇറാനെ തീര്‍ക്കാനുള്ള നീക്കം

ഇറാനെ തീര്‍ക്കാനുള്ള നീക്കം

കൊറോണ വൈറസിനെ ഉണ്ടാക്കിയിരിക്കുന്നത് ഇറാന്‍ ജനതയെ ഒന്നടങ്കം കൊല്ലാനാണ്. ഇറാനിയന്‍ വംശജരുടെ ജനിതക ഡാറ്റ യുഎസ് സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിലൂടെ എല്ലാവരെയും കൊല്ലുകയാണ് ലക്ഷ്യമെന്നും ഖമേനി പറഞ്ഞു. നിങ്ങള്‍ ആദ്യം ഡോക്ടര്‍മാരെ ഇങ്ങോട്ട് അയക്കണം. ഓരോ വ്യക്തികളിലും കൊറോണ വൈറസ് ഏല്‍പ്പിച്ച ആഘാതം എത്രത്തോളമാണെന്ന് കണ്ട് മനസ്സിലാക്കാമെന്നും ഖമേനി പറഞ്ഞു. എത്രത്തോളം ഇറാനെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാദങ്ങള്‍ ഇങ്ങനെ

വാദങ്ങള്‍ ഇങ്ങനെ

ഖമേനി ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് ഉറപ്പാണ്. നേരത്തെ ചൈനീസ് വക്താവ് യുഎസ് സൈന്യമാണ് വുഹാനിലേക്ക് ഈ വൈറസിനെ കൊണ്ടുവന്നതെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം വെളിപ്പെടുത്തണമെന്നും ചൈനീസ് വക്തമാവ് ലിജിയന്‍ ഷാവോ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറയിച്ചിരുന്നു. നേരത്തെ ചൈനീസ് ദിനപത്രം ഇറ്റലിയാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് ആരോപിച്ചിരുന്നു. നേരത്തെ യുഎസ് സെനറ്റര്‍ ചൈനയുണ്ടാക്കിയ ജൈവായുധമാണ് കൊറോണവൈറസെന്ന് പറഞ്ഞിരുന്നു.

ഇമ്രാന്‍ ഖാന്റെ ആവശ്യം

ഇമ്രാന്‍ ഖാന്റെ ആവശ്യം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ശരിയല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം എത്രയും പെട്ടെന്ന് ഈ ഉപരോധം പിന്‍വലിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. വലിയൊരു മഹാമാരിയെയാണ് അവര്‍ നേരിടുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നേരത്തെ യുഎസ് ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ചുമത്തിയിരുന്നു. ആവശ്യം വന്നാല്‍ ഇറാനെ സഹായിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അമേരിക്ക പറഞ്ഞിരുന്നു. ഇതിനെയാണ് ഖമേനി ഇപ്പോള്‍ തള്ളിയത്.

റൂഹാനി പറയുന്നത്

റൂഹാനി പറയുന്നത്

ഇറാനില്‍ കൊറോണവൈറസിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ആളുകള്‍ കൂട്ടം കൂടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇളവുണ്ടാകും. ഇറാന്റെ എതിരാളികള്‍ രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ എന്ത് വില കൊടുത്തും സമ്പദ് ഘടനയെ മുന്നിലേക്ക് നയിക്കുമെന്ന് റൂഹാനി പറഞ്ഞു. ഇതുവരെ 1556 പേരാണ് ഇറാനില്‍ മരിച്ചത്. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തുള്ള അമേരിക്കയുടെ ഉപരോധം ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

English summary
iran leader says us behind coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X